‘രഹസ്യ’ നീക്കവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ; ട്വന്റി20 ലോക കപ്പ് മുടങ്ങിയേക്കും
കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കേണ്ടിരുന്ന T-20 ലോക കപ്പ് മുടങ്ങിയേക്കുമെന്ന് സൂചന. ഓസ്ട്രേലിയന്‍ ക്രിക്കറ്റാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. ലോക കപ്പ് നടക്കേണ്ടിയിരുന്ന സമയത്ത് ഇംഗ്ലണ്ടിനെതിരെ ഏകദിന T-20 പരമ്പരയ്ക്ക് ഒരുങ്ങാന്‍ ഓസ്ട്രേലിയന്‍ കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം.
കോവിഡ് മഹാമാരി ഈ വര്‍ഷം വിട്ടുമാറില്ലെന്ന് കണ്ടതോടെയാണ് ഐ.സി.സി, T-20 ലോക കപ്പ് ക്രിക്കറ്റ് മാറ്റിവെയ്ക്കാന്‍ ആലോചിക്കുന്നത്. ലോക കപ്പ് മാറ്റിവെയ്ക്കുന്ന സംബന്ധിച്ച പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോക കപ്പ് മാറ്റിയാല്‍ ആ സമയത്ത് ഐ.പി.എല്‍ നടത്തുമെന്ന സൂചന നേരത്തെ ബി.സി.സി.ഐ നല്‍കിയിരുന്നു. കാര്യങ്ങള്‍ അത്തരത്തില്‍ നീങ്ങിയാല്‍ ഓസ്ട്രേലിയന്‍ ഇംഗ്ലണ്ടില്‍ നിന്ന് നേരെ ഐപിഎല്ലിനും എത്തും.
നിലവിലെ സാഹചര്യത്തില്‍ ഐപിഎല്ലിന് വേദിയൊരുക്കാന്‍ ന്യൂസിലാന്‍ഡ്, യുഎഇ, ശ്രീലങ്ക എന്നിവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബി.സി.സി.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം, T-20 ലോക കപ്പ് നടത്താതെ ഐപിഎല്‍ നടത്തുന്നതിനെതിരെ എതിര്‍പ്പുകളും തലപൊക്കി തുടങ്ങിയിട്ടുണ്ട്.