Kerala
എസ് എസ് എൽ സി പരീക്ഷാ ഫലം നാളെ; പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക്

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരീക്ഷാ ഫലം പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, results.kite.kerala.gov.in/ എന്നീ വെബ് സൈറ്റുകളിൽ പരീക്ഷാ ഫലം അറിയാൻ സാധിക്കും
മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ് സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ വഴിയും എസ് എം എസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ടാകും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്
മന്ത്രി ഫലപ്രഖ്യാപനം നടത്തിയാൽ ഉടൻ തന്നെ റിസൽട്ട് ഓൺലൈനിൽ ലഭ്യമാകും. വിദ്യാർഥികൾക്ക് റോൾ നമ്പറും ജനനതീയതിയും നൽകി ഫലം ഓൺലൈനായി അറിയാനും മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.