Kerala
പയ്യന്നൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിൽ നിന്നും മോഷണം പോയ സ്വർണം കണ്ടെത്തി

കണ്ണൂർ പയ്യന്നൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്തി. കവർച്ച നടന്ന വീട്ടുവരാന്തയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങൾ. വീട്ടുകാരുടെ മൊഴിയെടുക്കാനെത്തിയ പോലീസാണ് സ്വർണം കണ്ടത്
കഴിഞ്ഞ ശനിയാഴ്ചയാണ് കരിവെള്ളൂരിൽ വിവാഹ ദിവസം വീട്ടിൽ നിന്നും 30 പവൻ സ്വർണം കവർന്നത്. കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് മോഷണം പോയത്. മെയ് ഒന്നിന് വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം
വൈകുന്നേരം ചടങ്ങുകൾക്ക് ശേഷം ആഭരണങ്ങൾ അഴിച്ച് അലമാരയിൽ വെച്ചുവെന്നാണ് ആർച്ച പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടനെ പോലീസിൽ പരാതി നൽകുകയായിരുന്നു.