Kerala
കന്യാകുമാരി-ബാംഗ്ലൂർ എക്‌സ്പ്രസിന് നേരെ പാലക്കാട് വെച്ച് കല്ലേറ്; ഒരു യാത്രക്കാരന് ഗുരുതര പരുക്ക്

പാലക്കാട് ട്രെയിനിന് നേരെ കല്ലേറ്. കന്യാകുമാരി-ബാംഗ്ലൂർ എക്‌സ്പ്രസിന് നേർക്കാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം.
കല്ലേറിൽ ഒരു യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. പാലക്കാട് ലക്കിടി സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ആക്രമണം നടന്നത്. കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് കല്ലേറിൽ പരുക്കേറ്റത്.
അക്ഷയ് സുരേഷിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.