Kerala
റാഗിംഗ് തടയാൻ കർശന നടപടി: പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേരള ലീഗൽ സർവീസ് അതോറിറ്റിയാണ് ഹർജി നൽകിയത്.
റാഗിംഗ് ചട്ട പരിഷ്‌കരണത്തിനായി കർമ സമിതി രൂപീകരണത്തിനുള്ള കരട് രേഖ സർക്കാർ കോടതിയിൽ സമർപ്പിക്കും. കർമസമിതി രൂപീകരണം ഉടൻ നടപ്പാക്കണമെന്ന് കഴിഞ്ഞാഴ്ച ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു
ഹർജിയിൽ കക്ഷി ചേരാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർഥന്റെ അമ്മയും നൽകിയ അപേക്ഷകൾ കോടതി തള്ളിയിരുന്നു. എന്നാൽ അപേക്ഷകർക്ക് കർമസമിതിക്ക് മുന്നിൽ വിവരങ്ങൾ ധരിപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു