National

ഭീകരവാദികൾക്കുള്ള ശക്തമായ മറുപടി; അതിർത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നൽകിയെന്ന് ഇന്ത്യ

ഓപറേഷൻ സിന്ദൂറിലേക്ക് ഇന്ത്യയെ നയിക്കാനിടയാക്കിയ കാരണങ്ങൾ വിശദീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഡൽഹിയിൽ വാർത്താ സമ്മേളനം വിളിച്ചാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്. കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നീ വനിതാ സൈനികോദ്യോഗസ്ഥർക്കൊപ്പമാണ് വിക്രം മിസ്രി വാർത്താ സമ്മേളനം നടത്തിയത്

അതിർത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നൽകിയെന്ന് മിസ്രി പറഞ്ഞു. ജമ്മു കാശ്മീരിന്റെ സമാധാനം തകർക്കാനാണ് ശ്രമിച്ചത്. ഭീകരവാദികൾക്കുള്ള ശക്തമായ മറുപടിയാണിത്. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം എത്തിച്ച് വളർത്തുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നും മിസ്രി പറഞ്ഞു

പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ ബന്ധം വ്യക്തമാണ്. ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. ഭീകരവാദികളുടെ സുരക്ഷിത താവളമായി പാക്കിസ്ഥാൻ മാറിയെന്നും മിസ്രി പറഞ്ഞു.

മെയ് ഏഴാം തീയതി പുലർച്ചെ ഒരു മണിയോടെ പാക്കിസ്ഥാന് ഇന്ത്യ മറുപടി നൽകിയെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഭീകരവാദ താവളങ്ങൾ കണ്ടെത്തിയാണ് ഇന്ത്യ തിരിച്ചടി നൽകിയത്. ജെയ്‌ഷെ മുഹമ്മദിന്റെ മുസഫറാബാദിലെ താവളം സേന തകർത്തു. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷൻ സിന്ദൂർ. സാധാരണ ജനങ്ങൾക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണമാണ് നടത്തിയതെന്ന് കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!