Kerala
ബൈക്കിൽ പോകവെ തെരുവ് വിളക്കിന്റെ സോളാർ പാനൽ പൊട്ടി തലയിൽ വീണു; പരുക്കേറ്റ വിദ്യാർഥി മരിച്ചു

തെരുവ് വിളക്കിന്റെ സോളാർ പാനൽ പൊട്ടി വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കണ്ണൂർ കീഴറ സ്വദേശി ആദിത്യനാണ്(19) മരിച്ചത്.
കണ്ണൂർ വെള്ളിക്കീലിന് സമീപമാണ് അപകടം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയുടെ തലയിൽ സോളാർ പാനൽ വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.