Sports

എന്തിനാടോ എനിക്ക് ടാറ്റൂ…; ഈ ഫോമാണ് എന്റെ ടാറ്റു; റെക്കോര്‍ഡ് പ്രകടനവുമായി കരുണ്‍ നായര്‍

വിദര്‍ഭ കൂറ്റന്‍ സ്‌കോറില്‍

ക്രിക്കറ്റില്‍ ഇടക്കിടെ ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും അടിക്കാന്‍ ഫോം ഔട്ടായ ഇന്ത്യന്‍ ടീമിലെ സീനിയര്‍ പ്ലെയേഴ്‌സിന് പോലും സാധിക്കും. എന്നാല്‍, തുടര്‍ച്ചയായി സെഞ്ച്വറിയും ഫിഫ്റ്റിയും അടിക്കുകയെന്നത് വലിയ കാര്യം തന്നെയാണ്.

മികച്ച പ്രകടനം കാണിക്കുമ്പോഴും ഇന്ത്യന്‍ സെലക്ടര്‍മാര്‍ കണ്ണടക്കുന്ന ഒരു താരമാകുമ്പോള്‍ ഇത് വാര്‍ത്ത തന്നെയാണ്. പറഞ്ഞു വരുന്നത് മലയാളിയായ കരുണ്‍ നായരുടെ ബാറ്റിംഗ് പ്രകടനത്തെ കുറിച്ചാണ്. വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭ ടീമിനെ നയിക്കുന്ന കരുണ്‍ നായര്‍ ഫോം അല്ലാത്ത ഒരു കളി പോലും കരുണ്‍ നായര്‍ കളിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

വണ്‍ഡൗണ്‍ ആയി ഇറങ്ങുന്ന കരുണ്‍ ഇന്ന് വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരെ അടിച്ചെടുത്തത് 88 റണ്‍സാണ്. അതും കേവലം 44 പന്തില്‍ നിന്ന്. അഞ്ച് സിക്‌സും ഒമ്പത് ഫോറുമായി 200 സ്‌ട്രൈക്ക് റൈറ്റിലാണ് താരം മിന്നും ഇന്നിംഗ്‌സ് നേടിയെടുത്തത്.

ഓപ്പണറായ ധ്രുവ് ഷോറെയ് 114ഉം യാഷ് റാതോഡ് 116ഉം റണ്‍സ് എടുത്തതിന് ശേഷമാണ് കരുണിന്റെ 88 റണ്‍സിന്റെ ഇന്നിംഗ്‌സ്. ഇതിന് പിന്നാലെ ജിതേഷ് ശര്‍മയുടെ 51 റണ്‍സും കൂടെയായപ്പോള്‍ ടീമിന്റെ സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് എന്ന കൂറ്റന്‍ നിലയിലെത്തി.

ഇതിന് മുമ്പുള്ള മത്സരങ്ങളില്‍ 122*, 112,163*, 44*, 112* എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോര്‍.

വിജയ് ഹസാരെയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും കരുണ്‍ നായരെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാത്തത് എന്താണെന്ന് കഴിഞ്ഞ ദിവസം മുന്‍ താരം ഹര്‍ഭജന്‍ സിംഗ് ചോദിച്ചിരുന്നു. കരുണ്‍ ശരീരത്തില്‍ ടാറ്റൂ വരക്കാത്തതാണോ അദ്ദേഹത്തിന്റെ അയോഗ്യതയെന്ന് സെലക്ടര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച ശേഷം താരം പരിഹസിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!