ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ: ഷൈനിയുടെ ഫോൺ കണ്ടെത്തി, ശാസ്ത്രിയ പരിശോധനക്കയക്കും

ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ: ഷൈനിയുടെ ഫോൺ കണ്ടെത്തി, ശാസ്ത്രിയ പരിശോധനക്കയക്കും
ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യയിൽ നിർണായക തെളിവായേക്കാവുന്ന മൊബൈൽ ഫോൺ കണ്ടെത്തി. ഷൈനിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഫോൺ ലോക്കായ നിലയിലാണ്. മൊബൈൽ ഫോൺ സൈബർ വിദഗ്ധർ പരിശോധിക്കും ഷൈനിയുടെ ഫോണും നേരത്തെ പോലീസ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ഷൈനിയുടെ ഭർത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഷൈനിയുടെ ഫോൺ കാണാതായതിൽ ദുരൂഹതയുണ്ടായിരുന്നു. ഷൈനിയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയിരുന്നു.

Tags

Share this story