മലയാള സിനിമയിൽ നിന്ന് കയ്‌പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്: സുപർണ ആനന്ദ്
Aug 30, 2024, 11:01 IST

മലയാള സിനിമയിൽ നിന്ന് കയ്‌പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നതുകൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന് നടി സുപർണ ആനന്ദ്. സ്ത്രീത്വത്തെ അപമാനിച്ച മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജവം മമ്മൂട്ടിക്കും മോഹൻലാലിനും ഉണ്ടാകണമെന്നും സുപർണ പറഞ്ഞു മലയാള സിനിമയിൽ നിന്നുൾപ്പെടെ കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പലതരത്തിലുള്ള സമ്മർദങ്ങളാണ് ഉണ്ടായിട്ടുള്ളത്. അത്തരം സമ്മർദങ്ങൾക്ക് നിന്നു കൊടുക്കാനാകാത്തതു കൊണ്ടാണ് സിനിമ തന്നെ വിടേണ്ടി വന്നതെന്നും സുപർണ ആനന്ദ് പറഞ്ഞു കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പ്രവണത നേരത്തേയുണ്ട്. ഉപദ്രവിച്ചവരുടെ പേരുകൾ പുറത്തു പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മൗനം അമ്പരിപ്പിക്കുകയാണ്. പരാജയമായതു കൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വെക്കേണ്ടി വന്നതെന്നും സുപർണ പറഞ്ഞു.