സിറിയന്‍ അഭയാര്‍ഥി ക്ക് പത്ത് ലക്ഷം ഡോളറിന്റെ 'ബംബറ'ടിച്ചു

സിറിയന്‍ അഭയാര്‍ഥി ക്ക് പത്ത് ലക്ഷം ഡോളറിന്റെ 'ബംബറ'ടിച്ചു
ദുബായ്: ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളറിന്റെ ബംബറടിച്ചത് സിറിയന്‍ അഭയാര്‍ഥിക്ക്. അല്‍ ഐനിലെ 67 കാരനായ സിറിയന്‍ അഭയാര്‍ഥിക്കാണ് സ്വപ്ന നേട്ടം. 35 വര്‍ഷത്തിലേറെയായി അല്‍ ഐനില്‍ താമസിക്കുന്ന അലി അക്രം അറബോ 15 വര്‍ഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. . മൂന്ന് കുട്ടികളുടെ പിതാവും അല്‍ ഐനിലെ ഒരു സ്വകാര്യ കരാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നയാളുമാണ്.

Share this story