കുവൈറ്റിനെയും സഊദിയെയും യുഎഇയെയും അപമാനിച്ച സിറിയന്‍ വ്‌ളോഗര്‍ക്ക് മൂന്നു വര്‍ഷം തടവ്
Jan 10, 2025, 20:21 IST

കുവൈറ്റ് സിറ്റി: ഇന്റെര്‍നെറ്റിലൂടെ കുവൈറ്റിനെയും സഹോദര രാജ്യങ്ങളായ സഊദിയെയും യുഎഇയെയും അപമാനിച്ച സിറിയക്കാരന് കുവൈറ്റ് മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. സിറിയന്‍ വ്‌ളോഗര്‍ക്കാണ് കുവൈറ്റ്, സഊദി, യുഎഇ, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളെ അപമാനിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനാണ് തടവ് വിധിച്ചത്. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വ്യാജമായ വാര്‍ത്ത പ്രചരിപ്പിച്ചെന്നും കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ എക്‌സ് എക്കൗണ്ടിലൂടെയായിരുന്നു പ്രതി തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചത്.