Kerala
ദാ വന്നു, ദേ പോയി; യുവാവിനൊപ്പം ബൈക്കിലെത്തി, മുറ്റത്ത് ഉണക്കാനിട്ട കുരുമുളകും വാരി യുവതി മുങ്ങി

കോഴിക്കോട് ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപം പട്ടാപ്പകൽ കുരുമുളക് മോഷണം. യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതിയാണ് വീട്ടുമുറ്റത്ത് ഉണക്കാനിട്ട കുരുമുളക് ചാക്കിൽ വാരി കടന്നുകളഞ്ഞത്.
നെല്ലിക്കൽ സ്‌കറിയ എന്നയാളുടെ വീട്ടുമുറ്റത്ത് നിന്നാണ് കുരുമുളക് മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ സഹിതം വീട്ടുകാർ പോലീസിൽ പരാതി നൽകി.
ഹെൽമറ്റ് ധരിച്ചാണ് യുവതി വീട്ടുമുറ്റത്തേക്ക് വരുന്നത്. ചുരിദാറാണ് വേഷം. ഉണക്കാനിട്ട കുരുമുളക് ചാക്കോടെ എടുത്തു കൊണ്ടുപോകുന്നതും ബൈക്കിൽ കയറി രക്ഷപ്പെടുന്നതുമാണ് ദൃശ്യത്തിലുള്ളത്.