World

അന്ത്യവിശ്രമം സെന്റ് മേരി മേജർ ബസലിക്കയിൽ, ശവകുടീരത്തിൽ ഫ്രാൻസിസ് എന്ന പേര് മാത്രം: പോപ്പിന്റെ മരണപത്രം

ലോക സമാധാനത്തിന് വേണ്ടിയും അശരണർക്കും ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുമായി എന്നും ശബ്ദമുയർത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ വേദന മാറാതെ ലോകജനത. മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ മരണപത്രത്തിൽ പറയുന്നത്.

സഭാ സ്ഥാപകനായ ക്രിസ്തുവിന്റെ പ്രഥമ ശിഷ്യൻ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരുടെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹം. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും അദ്ദേഹത്തിന്റെ മരണപത്രത്തിൽ പറയുന്നു

ഇന്നലെ രാത്രിയിൽ നടന്ന ശവസംസ്‌കാര ശുശ്രൂഷകൾക്ക് കർദിനാൾ കെവിൻ ഫാരെൽ നേതൃത്വം നൽകി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മാർപാപ്പയുടെ മരണകാരണമെന്ന് വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. ഇന്ന് വത്തിക്കാനിൽ കർദിനാൾമാരുടെ യോഗം ചേരും. സംസ്‌കാരം അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കും. നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനവും നടക്കും.

Related Articles

Back to top button
error: Content is protected !!