National

തഹാവുര്‍ റാണയെ ചോദ്യം ചെയ്യുന്നത് തുടരുന്നു; മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് ദുബൈയിൽ വച്ച്: നിർദ്ദേശം നൽകിയത് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് ദുബൈയിലെന്ന് എൻ ഐ എ സംഘം വ്യക്തമാക്കി. ഐ എസ് ഐ ഏജന്റുമായി തഹാവുര്‍ റാണ ആദ്യ ചര്‍ച്ച നടത്തിയത് ദുബൈയില്‍ വച്ചാണ്. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ നിര്‍ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും ഏജൻസി പറയുന്നു.

ഐ എസ് ഐ ഏജന്റ് റാണയുടെയും ഹെഡ്‌ലിയുടെയും സുഹൃത്താണെന്നാണ് സൂചന. തഹാവുര്‍ റാണയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേ സമയം റാണ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!