തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിക്കുക കനത്ത സുരക്ഷയിൽ; വഴിയിൽ അർധ സൈനിക വിന്യാസം
Apr 10, 2025, 14:37 IST

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിക്കുക കനത്ത സുരക്ഷയിൽ. ഡൽഹി പോലീസിന്റെ പ്രത്യേക സംഘത്തിന്റെ അകമ്പടിയിാലണ് റാണയെ കൊണ്ടുവരുന്നത്. അമേരിക്കയിൽ നിന്നും റാണയെ കൊണ്ടുവരുന്ന വിമാനത്തിന്റെ റൂട്ട് കേന്ദ്ര സർക്കാർ വിലയിരുത്തി റാണയെ കൊണ്ടുവരുന്ന വഴിയിലടക്കം അർധസൈനികരെ വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യുഎസിൽ നിന്ന് റാണയെ ഇന്ത്യയിൽ എത്തിക്കുക. എൻഐഎയിലെ ഐജി, ഡിഐജി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് റാണയെ ഇന്ത്യയിൽ എത്തിക്കുന്നത് ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ നടത്തുന്ന നീക്കങ്ങൾക്ക് തഹാവൂർ റാണയിലൂടെ തെളിവ് ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ. പാക്കിസ്ഥാൻ നടത്തുന്ന പല നീക്കങ്ങളും നേരിട്ടറിയാവുന്ന വ്യക്തിയാണ് തഹാവൂർ റാണ