National

സ്ത്രീകൾക്കെതിരായ മോശം പരാമർശം; തമിഴ്‌നാട് മന്ത്രി പൊൻമുടിയെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് നീക്കി

തമിഴ്‌നാട് മന്ത്രി കെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ശൈവ-വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെ കുറിച്ച് പൊൻമുടി നടത്തിയ മോശം പരാമർശം വിവാദമായതിന് പിന്നാലെയാണ് എംകെ സ്റ്റാലിന്റെ നടപടി.

പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശമാണ് വിവാദമായത്. ശൈവ-വൈഷ്ണ വിഭാഗങ്ങളെ ബന്ധപ്പെടുത്തിയായിരുന്നു പരാമർശം. മന്ത്രി തമിഴ്‌നാട്ടിലെ വനിതകളെ അധിക്ഷേപിച്ചെന്നായിരുന്നു വിവാദം

മന്ത്രി സ്ഥാനത്ത് നിന്ന് പൊൻമുടിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തുവന്നിരുന്നു. പൊൻമുടിയുടെ പരാമർശത്തിനെതിരെ ഡിഎംകെ എംപി കനിമൊഴിയും രംഗത്തുവന്നിരുന്നു.

Related Articles

Back to top button
error: Content is protected !!