National
വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ തമിഴ്‌നാട്; സുപ്രീം കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വഖഫ് ബില്ലിൽ പ്രതിഷേധിച്ച് സ്റ്റാലിൻ അടക്കമുള്ള ഡിഎംകെ എംഎൽഎമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് നിയമസഭയിൽ എത്തിയത്. കഴിഞ്ഞാഴ്ച ബില്ലിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു
വലിയ എതിർപ്പുകൾ ഉള്ളപ്പോഴും പുലർച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ ബിൽ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. ബിൽ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണെന്നും മതസൗഹാർദം തകർക്കുന്നതാണെന്നും സ്റ്റാലിൻ പറഞ്ഞു
ത്രിഭാഷ നയത്തിനും ലോക്‌സഭ മണ്ഡല പുനർനിർണയത്തിനും പിന്നാലെ വഖഫ് ബില്ലിനെയും തുറന്ന് എതിർക്കുകയാണ് തമിഴ്‌നാട്. ഇന്നലെ 14 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ലോക്‌സഭയിൽ ബിൽ പാസാക്കിയത്. ഇന്ന് രാജ്യസഭയിലും ബില്ല് അവതരിപ്പിച്ചു.