ഛത്തിസ്ഗഢിലെ സുഖ്മയിൽ അധ്യാപകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
Sep 17, 2024, 08:47 IST

ഛത്തിസ്ഗഢിലെ സുഖ്മയിൽ മാവോയിസ്റ്റുകൾ അധ്യാപകനെ കൊലപ്പെടുത്തി. സുഖ്മയിലെ ജാഗാർ ഖുണ്ഡയിലാണ് സംഭവം. ആദിവാസി കുട്ടികളുടെ പഠനത്തിനായി നിയോഗിച്ച അധ്യാപകനെയാണ് കൊലപ്പെടുത്തിയത്. ഈ വർഷം രണ്ടാമത്തെ അധ്യാപകനെയാണ് മാവോയിസ്റ്റുകൾ വധിക്കുന്നത്. സ്ഥലത്ത് സുരക്ഷാ സേന പരിശോധന തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല