ഇനി പിൻ അടിച്ചു സമയം കളയേണ്ട; ഗൂഗിൾ പേയിൽ പണമിടപാടുകൾക്ക് വിരലടയാളം മാത്രം മതി

UPI 1200

ന്യൂഡൽഹി: 5000 രൂപ വരെയുള്ള പണമിടപാട് നടത്താൻ ഇനി പിൻ നമ്പർ വേണ്ട. വിരലടയാളം നൽകിയാൽ പണമിടപാട് നടത്താനുള്ള സൗകര്യമുണ്ടാകും. ഗൂഗിൾ പേ, ഫോൺ പേ, ഭീം, ക്രെഡ് അടക്കമുള്ള ആപ്പുകളിൽ ഇത് ലഭ്യമായിത്തുടങ്ങി.

യുപിഐ ലൈറ്റ് ഒഴികെയുള്ള എല്ലാ ആപ്പുകളിലും സാധാരണ ഇടപാടുകൾക്ക് പിൻ നിർബന്ധമാണ്. എന്നാൽ ഇനി മുതൽ ഫിംഗർപ്രിന്‍റ് സ്കാനറിൽ വിരൽ പതിപ്പിച്ച് ഇടപാട് നടത്താനാവും. ഭീം ആപ്പിലാണ് സേവനം ആദ്യം ലഭ്യമാക്കിയത്. ബയോമെട്രിക് രീതിയിലൂടെ അതിവേഗം പണമിടപാട് നടത്താൻ കഴിയുന്ന സംവിധാനം നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ കഴിഞ്ഞ വർഷം അവതരിപ്പിച്ചെങ്കിലും അടുത്തിടെയാണ് ലഭ്യമായത്. നിലവിൽ പണമിടപാട് നടത്തുന്ന ആപ്പുകൾ തുറക്കാനായി പലരും ഫിംഗർ പ്രിന്‍റ് ഉപയോഗിക്കാറുണ്ട്. അതിനൽ പുതിയ സൗകര്യം ശ്രദ്ധയോടെ വേണം ഉപയോഗിക്കാൻ.

ഗൂഗിൾ പേയിൽ എങ്ങനെ ഫിംഗർ പ്രിന്‍റ് ഉപയോഗിക്കാം

ഗൂഗിൾ പേ തുറന്ന് വലതുവശത്ത് മുകളിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്യുക. പേയ്മെന്റ് മെതേഡ്സിൽ ബാങ്ക് അക്കൗണ്ട് എന്ന ഓപ്ഷനെടുക്കുക. നിങ്ങളുടെ ബാങ്ക് തെരഞ്ഞെടുത്താൽ ‘മാനേജ് ബയോമെട്രിക്സ്’ എന്ന ഓപ്ഷൻ കാണാം. യൂസ് ഫിംഗർപ്രിന്റ് ഓർ ഫെയ്സ് ഐഡി’ എന്നത് ഇനേബിൾ ചെയ്യുക. പിൻ ടൈപ് ചെയ്ത ശേഷം ഫിംഗർപ്രിന്റ് നൽകുക. നിലവിൽ ഫോണിൽ ഫിംഗർപ്രിന്റ് ഇനേബിൾ ചെയ്തിട്ടില്ലെങ്കിൽ ഫോണിന്റെ സെറ്റിങ്സിൽ പോയി അത് ചെയ്യണം.

Tags

Share this story