National

തെലങ്കാന ദുരഭിമാന കൊല: മുഖ്യപ്രതിക്ക് വധശിക്ഷ, ആറ് പ്രതികൾക്ക് ജീവപര്യന്തം

രാജ്യത്തെ ഞെട്ടിച്ച തെലങ്കാന ദുരഭിമാന കൊലയിൽ മുഖ്യപ്രതിക്ക് വധശിക്ഷ. ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ ഗർഭിണിയായ ഭാര്യയുടെ മുന്നിലിട്ട് വെട്ടിനുറുക്കി കൊന്ന കേസിലാണ് വിധി. 2018ൽ മിരിയാൽഗുഡയിൽ നടന്ന സംഭവത്തിൽ നൽഗൊണ്ട കോടതിയാണ് വാടക കൊലയാളിയും രണ്ടാം പ്രതിയുമായ സുഭാഷ് കുമാർ ശർമയെ വധശിക്ഷക്ക് വിധിച്ചത്. മറ്റ് ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷയും വിധിച്ചു

സമ്പന്ന കുടുംബാംഗമായ അമൃതവർഷിണിയെ വിവാഹം ചെയ്‌തെന്ന ദുരഭിമാനത്തെ തുടർന്നാണ് പെരുമല്ല പ്രണയ് കുമാർ(23) എന്ന യുവാവിനെ കൊലപ്പെടുത്തിയത്. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവുവാണ് ഒരു കോടി രൂപ നൽകി വാടക കൊലയാളികളെ ഏർപ്പാടാക്കിയത്

2018 സെപ്റ്റംബർ 14ന് ഗർഭിണിയായ അമൃതയുമൊത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് പ്രണയ് കുമാറിനെ വെട്ടിക്കൊന്നത്. 2019ൽ അമൃതവർഷിണി ഒരു കുഞ്ഞിന് ജന്മം നൽകി. അച്ഛനടക്കമുള്ള പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചു നൽകാനും പ്രണയ്ക്ക് നീതി വാങ്ങി കൊടുക്കാനും അമൃതവർഷിണി നടത്തിയ പോരാട്ടമാണ് ഒടുവിൽ വിജയം കാണുന്നത്.

കേസിൽ അറസ്റ്റിലായ മാരുതി റാവു 2020ൽ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി, അബ്ദുൽ കരീം, മാരുതി റാവുവിന്റെ സഹോദരൻ ശ്രാവൺ കുമാർ, ഡ്രൈവർ എസ് ശിവ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ

Related Articles

Back to top button
error: Content is protected !!