താലി: ഭാഗം 10

താലി: ഭാഗം 10

രചന: കാശിനാധൻ

"ആഹ് ഇനി നീയും കൂടി അമ്മയ്ക്ക് സമാധാനം തരാതെ ഓരോന്ന് തുടങ്ങിക്കോ... ഈശ്വരാ ന്റെ ഒരു വിധി..... "അവർ കരയാൻ തുടങ്ങി. "അവൻ കാലത്തെ എത്തും... ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്... അവൻ വരട്ടെ, എന്നിട്ടാവാം ബാക്കി.... " "മ്മ്... അതേ അതേ... പോയി കിടക്കാൻ നോക്ക്..... സമയം 3മണി കഴിഞ്ഞു... " രേണുക പറഞ്ഞപ്പോൾ എല്ലാവരും എഴുനേറ്റു. താഴത്തെ നിലയിൽ ഉള്ള ഒരു റൂം ആണ് ഗൗരിക്ക് ആയി കൊടുത്തത്. അവൾ അവിടെ കട്ടിലിൽ ചുരുണ്ട കൂടി കിടന്നു.. അവളുടെ വലതു കരം അപ്പോളും വയറിന്മേൽ ആണ്.. "പ്രെഗ്നൻസി ടെസ്റ്റ്‌ ഇപ്പോൾ നെഗറ്റീവ് ആണ്,ചിലപ്പോൾ one week കൂടി കഴിഞ്ഞു പോസിറ്റീവ് അകത്തോള്ളൂ...... "ദീപയുടെ ചേച്ചി പറഞ്ഞത് ഓർക്കും തോറും അവൾക്ക് സന്തോഷം ആണോ സങ്കടം ആണോ എന്ന് അറിയാൻ പറ്റുന്നില്ലായിരുന്നു. അച്ഛനെയും അമ്മയെയും ഒക്കെ വെറുപ്പിച്ചു കൊണ്ട് ഇറങ്ങി തിരിച്ചപ്പോളും അവളുടെ ഉള്ളിൽ ആന്തൽ ആയിരുന്നു.. അച്ഛനെ നാണംകെടുത്താനായി മാധവിന്റെ വീട്ടിലേക്ക് പോകണോ എന്ന് ചിന്തിച്ചു കുറേ നേരം ലൈബ്രറിയിൽ ഇരുന്നു. അവസാനം പോകണ്ട എന്ന് തീരുമാനിച്ചു.. പക്ഷെ അച്ഛന് താൻ മൂലം അപമാനം ഉണ്ടാക്കൻ ഒരുക്കം അല്ലായിരുന്നു.. മകളുടെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട് എന്ന് അറിഞ്ഞാൽ ആ പാവം ഉരുകി തീരും... മാധവിനെ വിളിച്ചിട്ട് പിന്നീട് ഫോൺ എടുത്തതും ഇല്ല. അങ്ങനെ ആണ് ആത്മഹത്യ എന്ന തീരുമാനം എടുത്തത്. ഒടുവിൽ അത് തന്നെ തീരുമാനിച്ചു ഉറപ്പിച്ചു. കോളേജിൽ നിന്ന് ഇറങ്ങി നടന്നു. ഫോൺ ഒരു ഓടയിലേക്ക് വലിച്ചെറിഞ്ഞു. ഒരു കാർ വന്നതും അവൾ എടുത്തു ചാടി... തന്നെ ഇടിച്ചു തെറുപ്പിക്കും എന്ന് കരുതിയ സഡൻ ബ്രേക്ക്‌ ഇട്ടു നിറുത്തി.. ഒരു സ്ത്രീ അതിൽ നിന്ന് ഓടി ഇറങ്ങി. അപ്പോളേക്കും താൻ ബോധരഹിതയായി... ബോധം വന്നപ്പോൾ ഹോസ്പിറ്റലിൽ ആണ്.. ആ സ്ത്രീയെ ചുറ്റിലും പരതി... അപ്പോൾ ആണ് കൃഷ്ണപ്രസാദ്‌ അവരുടെ ഒപ്പം നടന്നു വരുന്നത് കണ്ടത്.. മാധവ് കാണിച്ച ഫോട്ടോയിൽ കൂടി അവൾക്ക് അയാളെ പരിചിതം ആയിരുന്നു... "കുട്ടി.... സോമശേഖരൻ തമ്പിയുടെ മകൾ അല്ലെ... " "അതേ.. " "കുട്ടി എന്തിന് ആണ് ഇങ്ങനെ ഒരു attempt നടത്തിയത്.... " അവൾ ഒന്നും മിണ്ടാതെ നിലത്തേക്ക് മിഴികൾ ഊന്നി ഇരുന്നു. "ഇത് എന്റെ ഭാര്യ ആണ്... ഇവളുടെ കാറിന്റെ മുൻപിൽ ആണ് കുട്ടി വീണത്... " അപ്പോളും അവൾ ഒന്നും മിണ്ടിയില്ല.. കൃഷ്ണപ്രസാദ്‌ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ആ സ്ത്രീ മാത്രം ആയി അവിടെ. അവരോട് എല്ലാം തുറന്നു പറഞ്ഞാലോ. ഒരുപക്ഷെ മാധവിനെ കാണാൻ സാധിക്കും... അവൻ ഇതെല്ലാം അറിയണം.... അല്ലാതെ വേറെ നിവർത്തി ഇല്ല.. അങ്ങനെ ആണ് അവൾ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞത്. "മോളെ.... എനിക്ക് നിന്നെ സഹായിക്കാൻ പറ്റുമോ എന്ന് അറിയില്ല. എന്തായാലും ഞാൻ അംബികയെ വിളിക്കട്ടെ... അവർ ഏത് രീതിയിൽ ഇത് കാണും എന്ന് എനിക്ക് അറിയില്ല... " അവർ വെളിയിലേക്ക് ഇറങ്ങി പോയി. കുറച്ചു കഴിഞ്ഞ് ആണ് അവർ വന്നത്. മോളെ..... ഞാൻ അംബികയോട് കാര്യങ്ങൾ സംസാരിച്ചു... അവൾ ഇപ്പോൾ ഇങ്ങോട്ട് വരും. മാധവ് സ്ഥലത്തു ഇല്ല, അവൻ വരട്ടെ, എന്നിട്ട് ആവാം ബാക്കി... തന്നെയുമല്ല നീ അറിയാത്ത ഒരുപാട് കാര്യങ്ങൾ അവിടെ സംഭവിച്ചിട്ടുണ്ട്..... " അത് എന്താണ് എന്ന് അറിയാൻ അവൾക്ക് ആകാംഷ ആയി എങ്കിലും അത് മുഴുവിപ്പിക്കുവാൻ കൃഷ്ണപ്രസാദിന്റെ ഭാര്യ ആയ ശോഭയ്ക്ക് ആയില്ല. കാരണം അയാൾ റൂമിലേക്ക് വന്നു. പിന്നീട് അംബികയും കൂടെ ഒരു സ്ത്രീയും വന്നു.... "ഇവൾ ആണോ റീത്തമ്മേ അന്ന് എന്റെ മോന്റെ കൂടെ അവിടെ വന്നത്..... നോക്കിക്കേ... " "അതേ അംബികകുഞ്ഞേ.... " "മ്മ്...... "അംബിക അവളെ ചുഴിഞ്ഞു ഒന്ന് നോക്കി. "ഓരോന്ന് ഒക്കെ വരുത്തി വെച്ചിട്ട്,,,, ഇനി എന്തൊക്ക കാണണം ഞാൻ... എന്റെ ഭർത്താവിനെ അയാൾ എടുത്തു... പിന്നെ എന്റെ.... " "അംബികേ ..നിർത്തു....... ഇനി അതൊക്ക എന്തിന് പറയണം.... ഇവൾ മാത്രം അല്ല കുറ്റക്കാരി.. അവനും ഇല്ലേ... " "മ്മ്... അവൻ ഇങ്ങട് വരട്ടെ,,, വെച്ചിട്ടുണ്ട് ഞാൻ........ ഈ ഹോസ്പിറ്റലിന് കൂടി ചീത്ത പേര് ആയി.. ന്റെ സിദ്ധു എന്ത് കഷ്ടപ്പെട്ട് ഉണ്ടാക്കി എടുത്തത് ആണ്.... "അവർ കരഞ്ഞുപോയി അപ്പോളേക്കും. ഗൗരി ഒന്നും സംസാരിക്കതെ തല കുനിഞ്ഞു ഇരുന്നു. അവൾക്ക് അറിയില്ല ഇനി എന്തൊക്ക നടക്കുമെന്ന്..... സമയം എത്ര ആയി കാണും.. വീട്ടിൽ ഇപ്പോൾ അമ്മയും മുത്തശ്ശിയും തന്നെ കാണാതെ വിഷമിക്കുക ആണ്.. "ഈ കുട്ടി ഇനി വീട്ടിലേക്ക് പോകില്ല എന്ന് പറയുന്ന.... " 'പിന്നെ നീ എങ്ങോട്ട് പോകാൻ ആണ് പ്ലാൻ... "അംബിക അവളുടെ അടുത്തേക്ക് വന്നു. "നിന്റെ വായിൽ നാക്കില്ലെടി.... " "അംബികേ പതുക്കെ.... " "അല്ല ഏട്ടാ, ഇവൾ മിണ്ടുന്നുണ്ടോ എന്ന് നോക്കിക്കേ.... " "എനിക്ക് എന്റെ വീട്ടിൽ പോകാൻ പറ്റില്ല...... ഞാൻ വേറെ എങ്ങോട്ട് എങ്കിലും പോയ്കോളാം... $ "എങ്ങോട്ട്... എങ്ങോട്ട് പോകും..."? "അറിയില്ല..... " അപ്പോളേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു. .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story