Novel

താലി: ഭാഗം 12

രചന: കാശിനാധൻ

ഗൗരിയും ആയിട്ട് രേണു ഹാളിലേക്ക് വന്നു.

“ആഹ്.. ഇങ്ങോട്ട് നീങ്ങി നില്ക്കു കുട്ടി…. ”

അംബിക കല്പ്പിച്ചു.

“മാധവ്… നീ ഇവളെ അറിയുമോടാ…. ”

മുഖവുര ഇല്ലാതെ അവർ ചോദിച്ചു.

“ഞാനോ…. ഹേയ് ഇല്ലമ്മേ… ആരാണ് ഈ കുട്ടി…. ”

അവൻ ആദ്യം കാണുമ്പോലെ അവളെ നോക്കി.

“മാധവ്…… ”
ഗൗരി അറിയാതെ വിളിച്ചു.

“ഇത് ആരാണ് അമ്മേ ”

“ഇന്നലെ ഇവിടെ വന്നതാണ്… നിന്നെ കാണണം എന്ന് പറഞ്ഞു, നീ ഇവിടെ ഇല്ല എന്ന് പറഞ്ഞപ്പോൾ നീ വന്നു കണ്ടിട്ടേ പോകു എന്ന് പറഞ്ഞു…. ”

“എന്നിട്ട് ഇത് എല്ലാം കേട്ട് വിശ്വസിച്ചു അമ്മ ഇവളെ ഒക്കെ അകത്തേക്ക് കേറാൻ സമ്മതിച്ചോ.. ഇതൊക്ക ആരാണ് എന്ന് എനിക്ക് അറിയില്ല.. ”

അവന്റെ പെരുമാറ്റം എല്ലാവരെയും സ്തംഭിപ്പിച്ചു.

ഗൗരിയുടെ മുഖം താന്നു..
ആ കണ്ണുകൾ നിറഞ്ഞു ഒഴുകി. രണ്ട് തുള്ളി കണ്ണുനീർ ഭൂമിദേവിയെ പുൽകി..

“ഇവിടെ നോക്കെടി… നീ കള്ളി അല്ലെ….. കള്ളത്തരം കാണിച്ചു കയറി വന്നേക്കുന്നു….. “അംബിക അവളുടെ ഇരുചുമലിലും പിടിച്ചു കുലുക്കി.

ഒരു ശില കണക്കെ നിന്നത് അല്ലാതെ ഗൗരി അനങ്ങിയില്ല..

“നീ കള്ളത്തരം പറഞ്ഞു കൂടാൻ വന്നത് ആണോ… ഇറങ്ങിക്കോണം ഇവിടെ നിന്ന്… ”

അവർ അവളുടെ കൈ പിടിച്ചു വലിച്ചു.

രേണു ഒരു തരത്തിൽ അവരെ പിടിച്ചു മാറ്റി വിട്ടു.

“മാധവ്…….. “ഒട്ടും പ്രതീക്ഷിക്കാതെ പാവം ഗൗരി അവന്റെ കാൽക്കലേക്ക് പോയി വീണു.

“എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്… എന്നെ അറിയില്ലേ മാധവിന്.. ഞാൻ കള്ളത്തരം കാണിച്ചു വന്നത് ആണോ… പറയു മാധവ്…. പ്ലീസ്…. ”

അംബിക ബലമായി അവളെ എഴുന്നേൽപ്പിച്ചു.

എന്നിട്ട് മകന്റെ മുൻപിൽ നിറുത്തി.

“മോനെ ഇവൾ പറയുവാ, ഇവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അവകാശി നീ ആണെന്ന്…….. എടാ ഇവളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കട്ടെ… ഏതിലെ എങ്കിലും നടന്നു വയറ്റിൽ ഉണ്ടാക്കിയിട്ട് കുടുംബത്തിൽ പിറന്ന ആൺപിള്ളേരുടെ തലയിൽ കെട്ടി വെയ്ക്കാൻ.. ”

അമ്മയുടെ വാക്കുകൾ കേട്ട് മാധവ് സ്തംഭിച്ചു നിൽക്കുക ആണ്..

ഗൗരിയുടെ വയറ്റിൽ കുഞ്ഞോ…… അതും തന്റെ….

ഗൗരിയുടെ വയറ്റിൽ കുഞ്ഞോ…… അതും തന്റെ…. ഇങ്ങനെ ഒരു തിരിച്ചടി അവൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.

അവൻ ഗൗരിയെ നോക്കി..

പുറത്തെവിടേയ്ക്കോ നോക്കി നിൽക്കുക ആണ് അവൾ.

അവളുടെ മനസ് എവിടെയൊക്കെയോ ഉഴറി നടക്കുക ആണ്..

“മോനെ…… ”

അംബിക വിളിച്ചപ്പോൾ അവൻ ഞെട്ടി തിരിഞ്ഞു.

“എന്തമ്മേ…. ”

“എടാ മോനെ…. ഈ കുട്ടി പറയുന്നത് സത്യം ആണോ….. ”

“അമ്മേ….. അത്.. ”

അവന്റെ മുഖം കണ്ടപ്പോൾ തന്നെ അവർക്ക് കാര്യം മനസിലായി.. മകന്റെ രക്തം ആണ് ഗൗരിയുടെ ഉദരത്തിൽ… അത് മറ്റാരേക്കാളും ആ അമ്മയ്ക്ക് അറിയാം

എന്നാലും മകന്റെ വായിൽ നിന്ന് അതു കേൾക്കണം…..

അവർ ചെന്നു അവന്റെ വലത് കരത്തിൽ പിടിച്ചു.

മരിച്ചു പോയ അച്ഛന്റ്റെ ഫോട്ടോടെ മുൻപിൽ കൊണ്ട് പോയി നിറുത്തി.

അതിന് ശേഷം ഗൗരിയേയും വിളിച്ചു.

അവളും അവന്റെ അരികിലായി വന്നു നിന്ന്.

“മോനെ…… നിന്റെ അച്ഛന്റ്റെ മുൻപിൽ നിന്ന് നീ പറയു, ഇവൾ പറഞ്ഞത് സത്യം ആണോ…ഇത് നിന്റെ കുഞ്ഞു ആണോ.. ”

അവർക്കറിയാം ഒരിക്കലും അവൻ കളവ് പറയില്ല എന്ന്.. കാരണം അച്ഛനും ആയുള്ള മക്കളുടെ ബന്ധം അങ്ങനെ ആയിരുന്നു..

മാധവിന്റെ മുഖം വലിഞ്ഞു മുറുകി.

എല്ലാം കൈവിട്ട് പോകുക ആണ്.. താൻ എന്തായാലും ഇങ്ങനെ ഒരു നീക്കം പ്രേതീക്ഷിച്ചില്ല…..

എല്ലാത്തിനും കാരണം ഇവൾ ആണ്…

ഇവൾ മാത്രം… നാശം പിടിച്ചവൾ

“മോനെ…… ”

അമ്മ വീണ്ടും വിളിച്ചു.

“നീ സത്യം മാത്രം പറയാവു… നിന്റെ അച്ഛനോട് നീ ഒന്നും കളവ് പറയില്ലലോ……. അച്ഛന്റെ മുഖത്ത് നോക്കി പറയു… ഈ കുട്ടി പറഞ്ഞത് സത്യം ആണോ…”

എല്ലാ കണ്ണുകളും മാധവിൽ ആണ്..

ഗൗരി ആണെങ്കിൽ ഒരു ആശ്രയത്തിനു എന്ന വണ്ണം അടുത്ത് കിടന്ന കസേരയിൽ മുറുക്കി പിടിച്ചു.

“മാധവ്…. എന്താണെങ്കിലും നീ പറഞ്ഞോളൂ….. പക്ഷെ ഒരു കാര്യം മാത്രം, എന്തായാലും നിന്റെ മറുപടി സത്യസന്ധം ആയിരില്ലണം,,, “സിദ്ധു അവനെ നോക്കി.

മാധവ് ഒന്ന് ദീർഘനിശ്വാസപ്പെട്ടു.

“അമ്മേ… അമ്മയും ഏട്ടനും എന്നോട് ക്ഷമിക്കണം… എനിക്ക് ഒരു…. ഒരു അബദ്ധം…….. ”

അവൻ അത്രയും പറയുകയും ഗൗരി അവന്റെ ദേഹത്തേക്ക് തളർന്നു വീണു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button