താലി: ഭാഗം 13

താലി: ഭാഗം 13

രചന: കാശിനാധൻ

"അയ്യോ.... കുട്ടിയ്ക്ക് എന്ത് പറ്റി..... രേണു ഓടി വന്നേ... " അംബികയും മാധവും കൂടി അവളെ താങ്ങി പിടിച്ചു സെറ്റിയിൽ കിടത്തി. "അമ്മേ... എന്തെങ്കിലും കുഴപ്പം ഉണ്ടോ..... ഹോസ്പിറ്റലിൽ പോകണോ.... " "നോക്കാം സിദ്ധു മോനെ.... ഒരഞ്ചു മിനിറ്റ് നോക്കട്ടെ.. " രേണു കുറച്ച് വെള്ളം എടുത്തു കൊണ്ട് വന്നു... അപ്പോളേക്കും ഗൗരി കണ്ണുകൾ തുറന്നു. അംബികയെ നോക്കി "മോളെ....... "അവർ മെല്ലെ വിളിച്ചു. ഗൗരി വേഗം എഴുനേറ്റു ഇരുന്നു. എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. മാധവ് പല്ല് ഞെരിച്ചു. "ഹോസ്പിറ്റലിൽ പോകണോ.. എങ്ങനെ ഉണ്ട് കുട്ടിയ്ക്ക്.... " "സാരമില്ല..... അപ്പോൾ തല ചുറ്റുന്നത് പോലെ തോന്നി.ഇപ്പോൾ മാറി " "എങ്കിൽ കുറച്ചു സമയം മുറിയിൽ പോയി rest എടുക്ക്..... ആദ്യം കാപ്പി കുടിയ്ക്ക്... എന്നിട്ട് ആവാം ബാക്കി...... ഭക്ഷണം കഴിയ്ക്ക് മോളെ " അപ്പോൾ ആണ് ദൃവ് ഉണർന്നത്.. രേണു അവനെയും കൂട്ടി ഹാളിലേക്ക് വന്നു. അവൻ നോക്കിയപ്പോൾ സെറ്റിയിൽ ഇരിക്കുന്ന ഗൗരി. "ഹായ്... ചെറിയമ്മ...... "അവൻ ഉറക്കെ വിളിച്ചു കൂവി.. "ചെറിയമ്മ........അപ്പോൾ നിനക്ക് പരിചയം ഉണ്ടോ ഗൗരിയെ.... " "ഗൗരി അല്ല ..ചെറിയമ്മ..... ഈ അമ്മയ്ക്ക് ഒന്നും അറിയില്ല...ഇതാണ് ഞാൻ അന്ന് ഫോട്ടോ കാണിച്ച ചെറിയമ്മ... " അവൻ ചിരിച്ചു. "ഓഹ്... അങ്ങനെ വരട്ടെ.... അന്ന് നീ പറഞ്ഞ ചെറിയമ്മ ആണോ ഇത്.... ഓക്കെ... ഓ ക്കെ... "രേണു അർഥഗർഭമായി ചിരിച്ചു. മാധവിന് ആണെങ്കിൽ ദേഷ്യം കൊണ്ട് കണ്ണ് കാണാൻ വയ്യ.... സിദ്ധുവിന്റെ മുഖത്തും പല ഭാവങ്ങൾ മിന്നി മറഞ്ഞു. ഇനി സോമശേഖരൻ അടങ്ങി ഇരിക്കില്ല.. അത് ഉറപ്പ് ആണ്. അയാളുടെ മകൾ ആണ് അയാൾക്ക് എല്ലാം... അവളെ ആണ് തന്റെ അനിയൻ ഇങ്ങനെ ആക്കിയത്..... ഈശ്വരാ ഒരാപത്തും അവനു വരുത്തല്ലേ.. അവൻ ഒരു നിമിഷം പ്രാർത്ഥിച്ചു മാധവ് റൂമിലേക്ക് കയറി പോയി. "ഗൗരി പോയി rest എടുത്തോളൂ... അവന്റെ റൂം അതാണ്... "അവർ വിരൽ ചൂണ്ടി. ഗൗരിക്ക് പേടി തോന്നി അവിടേക്ക് പോകുവാൻ. കാരണം മാധവിൽ നിന്ന് ഒരു നോട്ടം പോലും ഇതുവരെ ലഭിച്ചില്ല. അവനു നല്ല ദേഷ്യം ആണ് എന്ന് അവൾക്ക് മനസിലായി. പക്ഷെ.. പക്ഷെ.. എന്ത് ചെയ്യും.. പോകാതെ പറ്റില്ലാലോ.. അവൾ അവിടെ തന്നെ നിന്ന്. രേണു ഒരു ജോഡി ഡ്രെസ്സും ഒരു ടവ്വലും കൊണ്ട് വന്നു അവൾക്ക് കൊടുത്തു. "പോയി കുളിച്ചു fresh ആയിട്ട് വരൂ.നമ്മൾക്ക് ഫുഡ്‌ കഴിയ്ക്കാം..... " ഗൗരി അതു അവളുടെ കൈയിൽ നിന്ന് മേടിച്ചു.. അവൾ റൂമിൽ എത്തിയപ്പോൾ മാധവ് ബെഡിൽ മലർന്ന് കിടക്കുക ആണ്. അവളെ കണ്ടതും അവൻ പാഞ്ഞു ചെന്നു അവൾക്കരികിലേക്ക്. എന്നിട്ട് ഡോർ അടച്ചു ലോക്ക് ചെയ്തു. തീപാറുന്ന നോട്ടത്തോടെ അവളുടെ അടുത്തേക്ക് വന്നു. "എടി......... "അവൻ അവളുടെ കൈയിൽ പിടിച്ചു. "എന്താടി... നിനക്ക് ഗർഭം ഉണ്ടോടി...... " അവന്റെ ചോദ്യം കേട്ടതും ഗൗരി ഞെട്ടി "ചോദിച്ചത് കേട്ടില്ലേ... ആരാടി പറഞ്ഞത് നിനക്ക് വയറ്റിൽ കുട്ടി ഉണ്ട് എന്ന്.. എന്തെടി.... " അവൻ അവളെ ചുഴിഞ്ഞു നോക്കി. "നിന്റെ വായിൽ എന്താ നാവില്ലെ..' വന്നു നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ, എന്റെ ജീവിതം മുടിപ്പിക്കാൻ... " അവന്റെ ഓരോ വാചകവും കേട്ട് ഗൗരി വിറങ്ങലിച്ചു നിൽക്കുക ആണ്.. ഇയാളെ ആണോ താൻ ഇത്രയും കാലം സ്നേഹിച്ചത്, ഇയാൾക്ക് വേണ്ടി ആണോ താൻ കാത്തിരുന്നത്, ഇയാളുമൊത്തു ആണോ താൻ കിടക്ക പങ്കിട്ടത്... അവസാനം... അവസാനം..... അവൾ തന്റെ വയറിൽ വലത് കരം ചേർത്തു.... "എടി.......... എന്റെ ജീവിതം നശിപ്പിക്കാൻ വന്നു കേറിയത് അല്ലേടി നിയ്...എന്തെടി...ചോദിച്ചത് കേട്ടില്ലെടി .. " "മാധവ്......... " "അതേടി.. മാധവ് തന്നെ ആടി.... എന്താ നിനക്ക് മനസിലായില്ലേ... " "ഇല്ല..... ഇത്... ഇത്, ഞാൻ സ്നേഹിച്ച മാധവ് അല്ല... ഇത് എന്റെ മാധവ് അല്ല.... എന്റെ മാധവ് എന്നോട് ഇങ്ങനെ ഒന്നും പറയില്ല.... പറയാൻ പറ്റില്ല... " അവൾ അവന്റെ ഇരു തോളിലും പിടിച്ചു കുലുക്കി..... എന്നിട്ട് അവന്റെ നെഞ്ചിലേക്ക് വീണു... "മാധവിന് എങ്ങനെ, ആണ് ഇങ്ങനെ ഒക്കെ പറയാൻ.... " അത്രയും പറഞ്ഞതും അവൻ അവളെ പിടിച്ചു തള്ളിയതും ഒരുമിച്ചു ആയിരുന്നു. അവൾ ബെഡിലേക്ക് വേച്ചു വീണു. അവൻ അവളുടെ കഴുത്തിൽ പോയി കുത്തിപ്പിടിച്ചു.... റൂമിലേക്ക് കയറി വന്ന അംബിക ഭയന്ന് പോയി. "മോനെ... എന്താടാ ഇത്.... ങേ... " അവർ ഓടിച്ചെന്നു അവനെ പിടിച്ചു മാറ്റി. "നിനക്ക് എന്താ ഭ്രാന്ത്‌ ആണോ.... " "ഇവൾ എന്നെ ഭ്രാന്തൻ ആക്കും അമ്മേ.... ഈ നശിച്ചവൾ...... " അവന്റെ ശബ്‌ദം വിറച്ചു......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story