താലി: ഭാഗം 14
രചന: കാശിനാധൻ
“ഇവൾ എന്നെ ഭ്രാന്തൻ ആക്കും അമ്മേ…. ഈ നശിച്ചവൾ…… ”
അവന്റെ ശബ്‌ദം വിറച്ചു.
“ഞാൻ ഇവളെ സ്നേഹിച്ചിട്ടില്ല…. എല്ലാം എന്റെ അഭിനയം ആയിരുന്നു അമ്മേ… ഇവളുടെ തന്ത കാണിച്ച തെമ്മാടിത്തരത്തിനു ഇവളെ വെച്ച് ഞാൻ കളിയ്ക്കിക ആയിരുന്നു… അതേ… എനിക്ക് ഇവളെ വേണ്ട അമ്മേ…… അയാളെ ആണ് എനിക്ക് വേണ്ടത്, സോമശേഖരനെ…. ആ തെണ്ടിയുടെ അന്ത്യം എന്റെ കൈ കൊണ്ട് ആണ്… ”
കലികയറിയ അവൻ എങ്ങോട്ടോ ഇറങ്ങി പോയി..
ഭിത്തിയോട് ചേർന്ന് വിങ്ങി കരയുന്ന ഗൗരിയെ അംബിക ദയനീയമായി നോക്കി.
ഈശ്വരാ….. അപ്പോൾ തന്റെ മകൻ….. ഇവൻ പകവീട്ടുകാ ആണോ ചെയ്തത് ഈ പാവത്തിനോട്… അതിനു ഈ കുട്ടി എന്ത് പിഴച്ചു..
അവർ ഗൗരിയുടെ അടുത്തേക്ക് നടന്നു ചെന്നു.
“മോളെ……. ”
മുഖം കുനിച്ചു നിന്നത് അല്ലതെ ഒരക്ഷരം പോലും അവൾ പറഞ്ഞില്ല…
“മോൾ വിഷമിക്കണ്ട… എല്ലാം ശരി ആകു… എന്തായാലും എന്റെ മോളെ ഞങ്ങൾ ഉപേക്ഷിക്കില്ല…. നീ ജനിച്ചു വീണത് എന്റെ കൈലേക്ക് ആണ്… ഇന്നും എനിക്ക് ഓർമ ഉണ്ട് അത്…. “അവർ അവളെ തഴുകി.
“എന്റെ മോൾ വിഷമിക്കേണ്ട…. നീ നല്ലവൾ ആണ്….. നിനക്ക് നിന്റെ അമ്മയുടെ സ്വഭാവം ആണ്… അത് മറ്റാരെകളും എനിക്ക് അറിയാം…. ന്റെ കുട്ടി കണ്ണീരു തുടയ്ക്ക്…. “അംബികാമ്മ അവളെ ആശ്വസിപ്പിച്ചു.
“മോൾ വന്നു ഭക്ഷണം കഴിയ്ക്ക്.. നേരം എത്ര ആയിന്നു അറിയുമോ…. വരൂ…. “അവർ അവളെ സ്നേഹപൂർവ്വം വിളിച്ചു.
“ഞാൻ… ഞാൻ വരാം അമ്മേ…. അല്ല അംബികാന്റി… ”
“ങേ…… ആന്റിയോ.. ഞാൻ അമ്മ തന്നെ ആണ് കെട്ടോ… “ചിരിച്ചു കൊണ്ട് അവർ അവളുടെ മൂർദ്ധാവിൽ നുകർന്നു.
“മോള് പോയി കുളിച്ചിട്ട് വരൂ.. എന്നിട്ട് ഞാൻ ഇവിടെ നിന്ന് പൊകൂ…. ”
അവർ പറഞ്ഞപ്പോൾ അവൾ എഴുന്നേറ്റു ബാത്റൂമിലേക്ക് പോയി.
നടന്നു പോയ അവളെ അവർ സാകൂതം നോക്കി ഇരുന്നു.
ചുവപ്പും പച്ചയും കലർന്ന പാട്ടുപാവാട അണിഞ്ഞു നടന്നു പോകുന്ന ആ ഏഴുവയസുകാരിയെ ആണ് അവർ അപ്പോൾ ഓർത്തത്.
എന്തൊരു ഓമനത്തം ഉള്ള കുട്ടി ആയിരുന്നു.
മാധവും സിദ്ധാർഥും ഒക്കെ ചെല്ലുമ്പോൾ ഓടി വരും.. പക്ഷെ കൂട്ടുകൂടാനും കളിയ്ക്കാനും ഇഷ്ട്ടം മാധവിനോട് ആയിരുന്നു.
എല്ലാ വീകെന്റിലും പോകും അവിടെ..
അല്ലെങ്കിൽ അവർ ഇങ്ങോട്ടവരും.
അതായിരുന്നു പതിവ്..
മാധവിനോട് കൂട്ടുകൂടി കളിച്ചില്ലെങ്കിൽ അവൾക്ക് സമാധാനം ഇല്ലായിരുന്നു.
അപ്പോളൊക്കെ കളിയായി വിമല പറയും ഇവൾ അവസാനം മാധവിന്റെ കൂടെ കൂടുമോ ചേച്ചി…. എന്ന്….. തനിക്കു അപ്പോൾ സന്തോഷം ആയിരുന്നു, കാരണം ഇവളെ അത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നു… വളരും തോറും താൻ ആഗ്രഹിച്ചു ഇവൾ തന്റെ വീട്ടിലെ കുട്ടി ആകണം എന്ന്..
പക്ഷെ… പക്ഷെ…
എല്ലാം മാറ്റിമറിച്ചു… അയാൾ
അയാൾ ഒറ്റഒരാൾ ആയിരുന്നു എല്ലാത്തിനും കാരണം.
തന്റെ മകനെ കുറ്റം പറയാൻ ഒരു തരിമ്പും ഇല്ല…
അവന്റെ സ്വപ്നങ്ങൾ എല്ലാം തകർത്തവൻ ആണ് അയാൾ…
അയാൾക്ക് ഈ ജന്മം മാപ്പ് കൊടുക്കാൻ ആവില്ല അവനു.
പക്ഷെ…. ഗൗരി….. ആ കുട്ടി പാവം ആണ്….
പെട്ടെന്ന് അവൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു..
അംബിക അവളെയും കൂട്ടി ഭക്ഷണം കഴിയ്ക്കാനായി കൊണ്ട് പോയി.
ഒരു ഇഡലി ആണ് അവൾ കഴിച്ചത്.
അതും അംബിക നിർബന്ധിച്ചപ്പോൾ.
മാധവ് അവിടെ ഒരിടത്തും ഇല്ലായിരുന്നു.
അത് അവളെ ഭീതിപ്പെടുത്തി.
ആരോടെങ്കിലും ഒന്ന് ചോദിക്കണം എന്ന് അവൾക്ക് ആഗ്രഹം ഉണ്ട്. പക്ഷെ…..
തന്റെ വീട്ടിലെ കാര്യം ഓർത്തപ്പോൾ, അവൾക്ക് അതിലും വിഷമം ആയിരുന്നു.
ഈശ്വരാ തന്റെ അമ്മ… മുത്തശ്ശൻ, മുത്തശ്ശി…… എല്ലാവരും… എല്ലാവരും…
പക്ഷെ.. അച്ഛനെ കുറിച്ച് ഓർത്തപ്പോൾ എന്തൊക്കെയോ നിഗൂഢത പോലെ…
കാരണം, മാധവ് അത്രമേൽ വെറുക്കുന്നു എങ്കിൽ അതിനു.. അതിനു തക്കതായ കാരണം കാണും..
അവൾ തന്റെ മുറിയിൽ ഓരോന്ന് ഓർത്തു ചടഞ്ഞു koodi..
എന്തായാലും മാധവിനോട് കാര്യങ്ങൾ ചോദിച്ചു അറിയുവാൻ അവൾ തീരുമാനിച്ചു.
അന്ന് ഉച്ചയ്ക്ക് ഊണ് കഴിച്ചപ്പോളും വൈകുന്നേരം ചായ കുടിച്ചപ്പോളും ഒക്കെ ദൃവ് അവളുടെ അടുത്ത് ചുറ്റിപറ്റി നിന്ന്..
രാത്രിയിൽ 8മണി ആയി മാധവും ചേട്ടനും കൂടി വന്നപ്പോൾ.
എല്ലാവരും ഒന്നിച്ചു ഭക്ഷണം കഴിയ്ക്കാൻ അംബിക വിളിച്ചു.
ഗൗരി വന്നു ഇരിയ്ക്കുന്നത് കണ്ടതും മാധവ് ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റ്.
“മാധവ്….. “അമ്മ ശാസനയോടെ വിളിച്ചു..
പെട്ടന്ന് സിദ്ധു അവന്റെ കൈക്ക് കയറി പിടിച്ചു..
“നീ ഇരിക്ക്… ”
“ഇല്ല… ഇവൾ ഉള്ളിടത്തോളം ഞാൻ ഇവിടെ എല്ലാവരും ആയി ഫുഡ് കഴിയ്ക്കില്ല… ”
അവൻ തീർത്ത പറഞ്ഞു.
ഗൗരി പെട്ടന്ന് എഴുനേറ്റു.
“അമ്മേ.. ഞാൻ അപ്പുറത്ത് ഇരുന്നോളാം…. പ്ലീസ്… ”
അവൾ വേഗം ഭക്ഷണം കഴിയ്ക്കാൻ ഉള്ള plate എടുത്തു അടുക്കളയിലേക്ക് പോയി.
മാധവ് എല്ലാവരും ഒന്നിച്ചു ഇരുന്നു അത്താഴം കഴിയ്ക്കുകയും ചെയ്തു.
“എറ്റവും അടുത്ത മുഹൂർത്തം നോക്കി ഇവരുടെ വിവാഹം നടത്താൻ ഉള്ള കാര്യങ്ങൾ നോക്കണം സിദ്ധു… “…..തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…