Novel

താലി: ഭാഗം 15

രചന: കാശിനാധൻ

“എറ്റവും അടുത്ത മുഹൂർത്തം നോക്കി ഇവരുടെ വിവാഹം നടത്താൻ ഉള്ള കാര്യങ്ങൾ നോക്കണം സിദ്ധു… ”

അതു പറയുകയും അമ്മയോട് മാധവ് കയർക്കുന്നത് അവൾ കേട്ട്.

അവൻ റൂമിലേക്ക് പോയി കഴിഞ്ഞു കുറേ സമയം കൂടി കഴിഞ്ഞു ആണ് അവൾ കയറി ചെന്നത്.

ഫോണിൽ നോക്കി കിടക്കുക അവൻ.

അവൾ എന്തായാലും അല്പം ധൈര്യത്തോടെ തന്നെ അവന്റെ അടുത്ത് ചെന്നു.

അവന്റെ പുച്ഛഭാവം അവളെ ഒരുപാട് സമ്മർദ്ദത്തിൽ ആക്കി എങ്കിലും കാര്യങ്ങൾ അറിയുവാൻ തന്നെ അവൾ തീരുമാനിച്ചു.

“മാധവ്….. ”

വിളി കേട്ടത് ആയി പോലും അവൻ ഭാവിച്ചില്ല..

“മാധവ്… പ്ലീസ്….. ”

ഈ തവണയും അവൻ അവളെ ഗൗനിച്ചില്ല..

“മാധവ്…. എനിക്കു അറിയണം… എന്താണ്.. എന്താണ് എന്റെ അച്ഛൻ മാധവിനോട്‌ ചെയ്തത്… പറയു… പ്ലീസ്… ”

.
അവൾ അവനെ നോക്കി പറഞ്ഞു.

അവൻ കട്ടിലിൽ നിന്ന് ചാടി എഴുനേറ്റു.

“നിനക്ക് അറിയണം എല്ലാ അല്ലേടി…. ”

അവൻ ഒരു അലർച്ച ആയിരുന്നു…

മാധവ്.. എന്തിന് ആണ് ഇങ്ങനെ ഒച്ച വെയ്ക്കുന്നത്… എല്ലാവരും കേൾക്കും… ”

“എല്ലാവരും കേൾക്കട്ടെ… ആർക്കും അറിയാത്തതു ഒന്നും അല്ലാലോ… ”

അവൻ അലമാരയിൽ നിന്ന് എന്തൊക്കെയോ എടുത്തു പുറത്തേക്ക് എറിഞ്ഞു.

ഒരു വെഡിങ് ആൽബം ആയിരുന്നു അത്…

വരന്റെ സ്ഥാനത്തു മാധവും വധു സുന്ദരി ആയ ഒരു പെൺകുട്ടിയും…

ഗൗരി അതിലേക്ക് നോക്കി…..

തന്റെ കാഴ്ച മറയുന്നത് പോലെ അവൾക്ക് തോന്നി..
അവൾ ഒന്നും മനസിലാകാത്തത് പോലെ മാധവിനെ നോക്കി.

ആ കണ്ണുകളിൽ പക എരിഞ്ഞു നിന്ന്..

ഒന്ന് രണ്ട് പേജുകൾ അവൾ മറിച്ചു നോക്കി.

പിന്നീട് അവൾ മുഖം ഉയർത്തിയതേ ഇല്ല.

പെട്ടന്ന് അവൻ അതു മേടിച്ചു..
അത് അലമാരയിൽ വെയ്ക്കാൻ തുടങ്ങിയപ്പോൾ ആണ് അംബികാമ്മ അവിടേയ്ക്ക് പ്രവേശിച്ചത്.

അവരും കണ്ടു മകന്റ കയ്യിൽ ഇരിക്കുന്ന അവന്റെ കല്യാണ ആൽബം.

അവർ വിഷമത്തോടെ മകനെ നോക്കി.

അവർക്കറിയാം അവൻ ഈ പെൺകുട്ടിയെ ഇഷ്ടപ്പെടുന്നില്ല എന്ന്.

അവന്റെ ഉള്ളിലെ പക എന്ന വികാരം മാത്രം ആണ് അവളെ സ്നേഹിച്ചത്.

അതുകൊണ്ട് ആണ് ഈ രാത്രിയിൽ അവൻ ഈ ആൽബം ഗൗരിയെ കാണിച്ചത്.

അമ്മയെ കണ്ടതും അവൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

അംബികാമ്മ തന്നെ എല്ലാ കാര്യങ്ങളും അവളോട് പറയാൻ വേണ്ടി ഉള്ള മകന്റെ തന്ത്രം ആയിരുന്നു. അതവർക്ക് മനസിലാകുകകും ചെയ്തു.

“മോളെ….. ”

“അമ്മേ…. എനിക്ക്.. എനിക്ക്… സത്യമായിട്ടും ഒന്നും മനസിലാകുന്നില്ല….. ”

നിറകണ്ണുകളോടെ അവൾ അവരെ നോക്കി.

“മോൾ ഇവിടെ ഇരിക്ക്… ഞാൻ എല്ലാം പറയാം….. ”

അവർ അവളെ കട്ടിലിന്റെ ഓരത്തു പിടിച്ചു ഇരുത്തി.

എന്നിട്ട് ആ ആൽബം വീണ്ടും എടുത്തു കൊണ്ട് വന്നു..

ഇത് എന്റെ മകൻ താലി ചാർത്തിയ കുട്ടി ആയിരുന്നു..

അവർ ആ ഫോട്ടോയിൽ കൂടി ആ പെൺകുട്ടിയെ തഴുകി.

പാവം ആയിരുന്നു….. എല്ലാവരോടും വളരെ സ്നേഹം ഉള്ള കുട്ടി.

മാധവിന്റെ അച്ഛന്റെ എറ്റവും അടുത്ത സുഹൃത്തിന്റെ മകൾ.

ബാങ്കിൽ ജോലി ആയിരുന്നു.

ഒരു ദിവസം ദേവികയുടെ അച്ഛൻ ഇവിടെ വന്നു.

ആ കുട്ടിയെ മാധവിനെ കൊണ്ട് കല്യാണം കഴിപ്പിച്ചാലോ എന്ന് എന്നോട് ചോദിച്ചു.

അവൻ ആണെങ്കി അപ്പോൾ പഠിത്തം കഴിഞ്ഞു ഇറങ്ങിയതേ ഒള്ളു..

അതുകൊണ്ട് കുറച്ചു കഴിഞ്ഞു മതി എന്നായിരുന്നു അവന്റെ തീരുമാനം….

പക്ഷെ….. ദേവികയുടെ ജാതകപ്രകാരം അപ്പോൾ വിവാഹസമയം ആയിരുന്നു..

മാധവ് ആണെങ്കിൽ ശക്തമായി എതിർത്തു.

പക്ഷെ ദേവികയെ കണ്ടമാത്രയിൽ അവനു അവളെ ബോധിച്ചു..

ആർക്കും ഇഷ്ടമാകുന്ന സ്വഭാവത്തിന് ഉടമ ആണ് ആ കുട്ടി.

അങ്ങനെ അവൻ വിവാഹത്തിന് സമ്മതിച്ചു.

അങ്ങനെ പിന്നീട് വിവാഹഒരുക്കങ്ങൾ ആയിരുന്നു..

എല്ലാവരും അതീവ സന്തോഷത്തിൽ.

വിവാഹനിശ്ചയം കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞു ആയിരുന്നു മുഹൂർത്തം കുറിപ്പിച്ചത്.

എന്നും ദേവിക എന്നെ വിളിയ്ക്കും.. അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വിളിക്കും.. വളരെ എളിമയും വിനയവും ഉള്ള ഒരു പെൺകുട്ടി.

അവളെ ഈ വീട്ടിലെക്ക് എത്രയും പെട്ടെന്ന് കൊണ്ട് വന്നാൽ മതി എന്നായിരുന്നു എന്റെ ചിന്ത.

അങ്ങനെ ഞങ്ങൾ കാത്തിരുന്ന ആ ദിവസം വന്നെത്തി.

മാധവിന്റെ വിവാഹം..

വളരെ ആര്ഭാടപൂർവം കുട്ടികളുടെ വിവാഹം നടന്നു.

വൈകുന്നേരം ഇവിടെയും ഫങ്ക്ഷൻ ഉണ്ടായിരുന്നു…

എല്ലാം ആഡംബരമായി നടന്നു കൊണ്ട് ഇരിക്കുന്ന സമയം…

രാത്രി 9മണി ആയി കാണും,,
ഒരു പോലീസ് ജീപ്പ് മുറ്റത്തു വന്നു നിന്ന്.

കുറേ പോലീസുകാർ വീട്ടിലേക്ക് ഓടി കയറി വന്നു.

അവർക്ക് വേണ്ടത് മാധവിനെ ആയിരുന്നു.

അവന്റെ കൂടെ പ്ലസ് ടു വിൽ പഠിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്ന..

ഒരു മെറീന ഫ്രാൻസിസ്.. മോന്റെ എറ്റവും അടുത്ത സുഹൃത്ത്‌…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button