താലി: ഭാഗം 16
Sep 1, 2024, 23:04 IST

രചന: കാശിനാധൻ
എല്ലാം ആഡംബരമായി നടന്നു കൊണ്ട് ഇരിക്കുന്ന സമയം... രാത്രി 9മണി ആയി കാണും,, ഒരു പോലീസ് ജീപ്പ് മുറ്റത്തു വന്നു നിന്ന്. കുറേ പോലീസുകാർ വീട്ടിലേക്ക് ഓടി കയറി വന്നു. അവർക്ക് വേണ്ടത് മാധവിനെ ആയിരുന്നു. അവന്റെ കൂടെ പ്ലസ് ടു വിൽ പഠിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്ന.. ഒരു മെറീന ഫ്രാൻസിസ്.. മോന്റെ എറ്റവും അടുത്ത സുഹൃത്ത്. അവൾ ബാംഗ്ലൂരിൽ നിന്ന് നാട്ടിൽ വന്നിരുന്നു. മോന്റെ വിവാഹത്തിന്. അന്ന് അവളും ഉണ്ടയിരുന്നു ഇവിടെ. അവളെ തേടി ആണ് പോലീസ് എത്തിയത്. അവൾ മയക്കുമരുന്നമായി ബാംഗ്ലൂർ നിന്ന് വന്നതായിരുന്നു എന്ന് ആണ് പോലീസ് പറഞ്ഞത്. അങ്ങനെ അവർ ഇവിടെ മുഴുവനും search ചെയ്തു. അവർക്ക് ആ സാധനം കിട്ടിയത് മോന്റെ റൂമിൽ നിന്നും. അവൻ അന്തം വിട്ടു പോയി.. സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കെണി. അവൾ അപ്പോൾ പോലീസിന് മൊഴി കൊടുത്തത് മാധവ് പറഞ്ഞിട്ട് കൊണ്ടുവന്നത് ആണ് ഈ സാധനം എന്നാണ്. നാലാമത്തെ തവണ ആണ് മയക്കുമരുന്ന് അവനു കൊണ്ട് വന്നു കൊടുക്കുന്നത് എന്ന് പറഞ്ഞു... കൂടാതെ പല പെൺകുട്ടികളും ആയി മോന് ബന്ധം ഉണ്ട് എന്നും പറഞ്ഞു. എല്ലാവരും തരിച്ചു ഇരുന്നു പോയി. താൻ തെറ്റ് കാരനല്ല എന്ന് തന്റെ നിരപരാധിത്തം വെളിപ്പെടുത്താൻ പല പ്രാവശ്യം അവൻ പോലീസിനോട് പറഞ്ഞു. പക്ഷെ തെളിവുകൾ അവനു എതിരായിരുന്നു. അങ്ങനെ മോനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി.. ദേവികയുടെ അച്ഛനും വീട്ടുകാരും അപമാനഭാരത്താൽ ഞങ്ങളുടെ വീട്ടിൽ നിന്ന് ഇറങ്ങി പോയി. കൂടെ അവരുടെ മകൾ ദേവികയും.. അവളെ എന്റെ മകൻ അണിയിച്ച താലിമാല അവൾ ഊരി എന്റെ കൈയിൽ തന്നു. ഇനി അവർക്ക് ഞങ്ങളുമായി ബന്ധം തുടരാൻ സാധ്യമല്ല എന്ന് പറഞ്ഞു.. മാധവിനെ വേണ്ട അവൾക്ക് എന്ന് പറഞ്ഞു. ഞങ്ങൾ എല്ലാവരും വിഷമിച്ചു.. അതിനേക്കാൾ നാടകീയമായ രംഗങ്ങൾ അരങ്ങേറിയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു. മോനെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നു ഇതിന്റെ പിന്നിൽ കളിച്ച ആൾ... സോമശേഖരൻ തമ്പി എന്ന മോളുടെ അച്ഛൻ.. അയാൾക്കടുത്തായി നിറകണ്ണുകളുമായി ഒരു ചെറുപ്പക്കാരനും.. മറീനയുടെ ഭർത്താവ് ആയ ഡെന്നിസ്... Dennisinu ജോലി മോളുടെ അച്ഛന്റെ കമ്പനിയിൽ ആയിരുന്നു. ഡെന്നിസ് വഴി ആണ് മാധവിന്റെ വിവാഹക്കാര്യം സോമശേഖരൻ അറിയുന്നത്. പെൺകുട്ടി ദേവിക ആണ് എന്ന് അയാൾ അറിഞ്ഞു. .സ്ഥലത്തെ പ്രമാണിമാരായിരുന്നു ദേവികയുടെ വീട്ടുകാർ....മാധവിന് എങ്ങനെ ഈ ബന്ധം കിട്ടി എന്നുള്ളത് ആയിരുന്നു തമ്പിയുടെ വിഷമം അങ്ങനെ ഇനി മാധവ് കൂടി രക്ഷപ്പെടുമോ എന്നോർത്ത് അയാൾ കളിച്ച നാടകം ആണ് ഇത്. തന്നെയുമല്ല എങ്ങനെയും ഈ കുടുംബം തകർക്കണം .അതു മാത്രം ആയിരുന്നു തമ്പിയുടെ ലക്ഷ്യം. അതിന് വേണ്ടി അയാൾ ടെന്നിസിനെ ഉപയോഗിച്ച്. .ടെന്നിസിനു കുറച്ച് കാശ് ആവശ്യം ആയി വന്നപ്പോൾ അയാൾ കൊടുത്തു സഹായിച്ചിരുന്നു. ടെന്നീസിന്റെ അമ്മയുടെ കാൻസർ ചികിൽസയ്ക്കയി ആയിരുന്നു അയാൾ കാശ് വാങ്ങിയത്. പെട്ടന് ഒരു ദിവസം ആ തുക മോളുടെ അച്ഛൻ, അവനോട് തിരിച്ചു ചോദിച്ചു. പക്ഷെ അന്നന്നത്തെ അന്നം മുട്ടാതെ കഴിയ്ക്കാൻ പ്രയാസപ്പെടുന്ന ഡെന്നിസ് എങ്ങനെ ആ കാശ് തിരിച്ചു കൊടുക്കും. അതിനു വേണ്ടി അയാൾ കളിച്ച നാടകത്തിൽ അഭിനയിക്കാനായി ടെന്നീസിന്റെ ഭാര്യ ആയ മറീനയോട് പറഞ്ഞു. വേറെ നിവർത്തി ഇല്ലാത്തത് കാരണം ആ കുട്ടി ഇങ്ങനെ മോനെ കള്ളക്കേസിൽ കുടുക്കി. ഇതുപോലെ ഒരുപാട് കളികൾ അയാൾ ഇതിന് മുൻപും കളിച്ചു. പക്ഷെ... ഇത്... ഇത്.....ഒരുപാട് കൂടി പോയിരുന്നു മോളെ.... എല്ലാം എന്റെ മകൻ സഹിച്ചു. പക്ഷെ അവനു ഉണ്ടായ നാണക്കേട്.... ദേവികയെ കുറേ തവണ വിളിയ്ക്കാൻ ശ്രമിച്ചു.. പക്ഷെ അവൾ ഒന്നും സംസാരിക്കുവാൻ പോലും കൂട്ടാക്കിയില്ല എന്റെ മോനോട്.. അവൻ പിന്നീട് കുറേ നാളുകൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയില്ല. മറീനയും ഡെന്നിസും വന്നു മോന്റെ കാലുപിടിച്ചു ക്ഷമ ചോദിച്ചു. അവൻ അവരോട് സാരമില്ല എന്ന് പറയുക മാത്രം ആണ് ചെയ്തത്. വിധി എന്ന രണ്ടക്ഷരത്തിന്റെ പിൻബലത്തിൽ ഞങ്ങള് ആശ്വാസം കണ്ടു. പിന്നീട് ആണ് അറിഞ്ഞത് ദേവികയുടെ വിവാഹം ഉറപ്പിച്ചു എന്നു.. കഴിഞ്ഞ ജനുവരി 21 നു ആയിരുന്നു അവളുടെ വിവാഹം.. അവർ പറഞ്ഞു നിറുത്തി. ഇതൊക്ക ആണ് അവന്റെ ജീവിതത്തിൽ സംഭവിച്ചത്.. അവൻ നിന്നെ സ്നേഹിച്ചതിൽ എനിക്ക് അവനോട് ദേഷ്യം ഉണ്ട്. ആ കുടുബവും ആയിട്ട് യാതൊരു ബന്ധത്തിന് പോലും സന്തതിപരമ്പരകൾ മുതിരരുത് എന്ന് ആഗ്രഹിച്ചിരുന്നു ഞങ്ങൾ. പക്ഷെ... ഇന്ന്... ഇന്ന് അവന്റെ കുഞ്ഞു നിന്റെ വയറ്റിൽ വളരുന്നു എന്ന് അറിഞ്ഞപ്പോൾ എനിക്ക്.... അവർ മെല്ലെ എഴുന്നേറ്റു...തുടരും.........