Novel

താലി: ഭാഗം 18

രചന: കാശിനാധൻ

അമ്മയെ കെട്ടിപിടിച്ചു കരയുക ആണ് മാധവ്…

എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുക ആണ് ഗൗരി…..

ഇനി തന്റെ വീട്ടിലേക്ക് തിരിച്ചു പോയാലോ…. അവൾ ചിന്തിച്ചു.

തന്റെ അച്ഛൻ നാണംകെടട്ടെ.. ഒരിക്കൽ എങ്കിലും തന്റെ മാധവ് ഒന്ന് ജയിക്കട്ടെ.

തിരികെ റൂമിൽ പോയി അവൾ കുറെ ആലോചിച്ചു.

അന്ന് രാത്രിയിൽ ഉറങ്ങാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടക്കുക ആണ്.

എന്തെങ്കിലും ചെയ്തേ തീരു.

അടുത്ത ദിവസം രാവിലെ അവൾ എഴുനേറ്റു.

എന്തായാലും വീട്ടിലേക്ക് മടങ്ങാം എന്ന തീരുമാനത്തിൽ ആണ്.

അച്ഛനോട് രണ്ട് വാക്ക് എങ്കിലും സംസാരിക്കണം.. എങ്കിലേ തനിക്കു ഒരു സമാധാനം കൈ വരത്തൊള്ളൂ.

അവൾ തന്റെ ഹാൻഡ്ബാഗ് എടുത്തു.

അതു മാത്രം ആയിട്ട് ആണ് അവൾ ഈ വീട്ടിലേക്ക് വന്നത്.

ഇട്ടിരുന്ന ഡ്രസ്സ്‌ മാറി… പകരം താൻ ഇട്ടുകൊണ്ട് വന്ന ഡ്രസ്സ്‌ ധരിച്ചു..

മാധവ് റൂമിലേക്ക് വന്നപ്പോൾ എവിടെയോ പോകാൻ തയ്യാറായി നിൽക്കുന്ന ഗൗരിയെ ആണ് അവൻ കണ്ടത്.

അവൻ ലാപ് ടോപ് എടുത്തു എന്തൊക്കെയോ ചെയുക ആണ്..

അവൾ അവന്റെ മുൻപിൽ വന്നു നിന്ന്.

“മാധവ് എന്നോട് ദേഷ്യം ഉണ്ട് എന്ന് എനിക്ക് അറിയാം.. മാപ്പ് പറയുവാൻ ഉള്ള അർഹത പോലും എനിക്ക് ഇല്ല.. പക്ഷെ…. ”

“ഇറങ്ങിപോടി…. അവളുടെ ഒരു കുമ്പസാരം…. ”

അവൻ പുലമ്പി.

ഇനി ഒന്നും അവനോട് സംസാരിച്ചിട്ട് കാര്യം ഇല്ല എന്ന് അവൾക്ക് തോന്നി.

അവൾ ബാഗും എടുത്തു കൊണ്ട് പുറത്തേക്ക് പോയി.

എല്ലാവരും ഹാളിൽ ഇരിക്കുന്നുണ്ട്.

“എങ്ങോട്ടാ ഗൗരി…. “അംബികാമ്മ എഴുന്നേറ്റു.

“അമ്മേ… ഞാൻ… ഞാൻ എന്റെ വീട്ടിലേക്ക് പോകുക ആണ് അമ്മേ…. ”

“ങേ… എന്താണ് മോളെ നിയ് ഈ പറയുന്നത്….. പോകയോ…. വേണ്ട.. വേണ്ട… ”

അവർ കൈ എടുത്തു വിലക്കി.

“ഇല്ലമ്മേ… ഞാൻ ഇറങ്ങുവാ…. അമ്മ എന്നോട് ഒന്നും മറുത്തു പറയരുത്…. ”

“ദേ…മോളെ…. നീ എന്തൊക്ക പറഞ്ഞാലും ഞാൻ സമ്മതിക്കില്ല… നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കൂടി അയാൾ നശിപ്പിക്കും…. ”

“ഇല്ലമ്മേ… അങ്ങനെ ഒന്നും സംഭവിക്കില്ല..എനിക്ക് പോണം… പോയെ തീരു…. ”

ദൃഢമായ വാക്കുകൾ ആയിരുന്നു അവളുടേത്‌.

“ശരി.. ശരി
എങ്കിൽ ഞാൻ ഇപ്പോൾ വരാം “എന്ന് പറഞ്ഞു കൊണ്ട് അമ്മ മാധവിന്റെ റൂമിലേക്ക് പോയി.

“മോനെ…. ”

“എന്തമ്മേ… ”

“മോനെ, ഗൗരി തിരിച്ചു പോകുക ആണ് എന്ന്….. അവളുടെ അച്ഛന്റെ അടുത്തേക്…അയാൾ ആ കുട്ടിയെ എന്ത് ചെയ്യും എന്ന് പോലും അറിയില്ല…. ”

“പോകട്ടെ അമ്മേ, അവൾ അവളുടെ സ്വന്തം വീട്ടിലേക്ക് അല്ലെ പോകുന്നത്
…അവള് പോകട്ടെ.. അമ്മ തടയേണ്ട…. ”

“മോനെ….. നീ പറയുന്നത് പോലെ അല്ല കാര്യങ്ങൾ… ”

എന്ന് പറയുകയും അവൻ പെട്ടന്ന് കൈ എടുത്തു അമ്മയെ വിലക്കി.

“അമ്മേ…. പ്ലീസ്… അവൾ അവൾക്കിഷ്ടം ഉള്ളത് പോലെ ചെയ്യട്ടെ….. ”

അവന്റെ അലസഭാവം അവരെ കൂടുതൽ വേദനിപ്പിച്ചു.

മാധവിനോട്‌ പോലും ഒരു വാക്ക് പറയാതെ ആണ് ഗൗരി തന്റെ വീട്ടിലേക്ക് പുറപ്പെട്ടത്.

എന്തും നേരിടാനുള്ള മനസ് അവൾക്ക് ഉണ്ടായിരുന്നു.

തന്റെ വീട്ടിൽ എത്തിയപ്പോൾ അകലെ നിന്ന് അവൾ കണ്ടു താടിയ്ക്ക് കൈ ഊന്നി ഇരിയ്ക്കുന്ന മുത്തശ്ശിയെ..

“മുത്തശ്ശി…… “അവൾ ആർദ്രമായി വിളിച്ചു

അവർ എഴുനേറ്റ്…. കണ്ടഭാവം പോലും ഇല്ലാതെ അകത്തേക്ക് പോയി.

ഗൗരി ആണെങ്കിൽ വീടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു.

“അമ്മേ…… “അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ബഹളം കേൾക്കാം.

“അമ്മേ…. “..

അവൾ വീണ്ടും വിളിച്ചു..

പെട്ടെന്ന് അവർ തിരിഞ്ഞു നോക്കി.

“എടി….. “ഓടി വന്നവർ അവളുടെ ഇരു ചുമലിലും പിടിച്ചു ബലമായി കുലുക്കി.

“എന്താടി നീ തിരിച്ചു പോന്നത്, നിനക്ക് മതിയായോ അവിടുത്തെ സുഖവാസം…… സ്വന്തം അച്ഛനെയും അമ്മയെയും എല്ലാം നാണംകെടുത്തിയിട്ട് വന്നേക്കുന്നു അവൾ….. ഇറങ്ങേടി വെളിയിൽ…. ”

അമ്മ അലറുക ആണ്…

പെട്ടന്നവൾ ഞെട്ടി ഉണർന്നു.

നോക്കിയപ്പോൾ മാധവ് കട്ടിലിൽ കിടന്നു സുഖം ആയി ഉറങ്ങുക ആണ്.
ഈശ്വരാ,,, സ്വപ്നം ആയിരുന്നോ..

കാലത്തെ ഇഡലിയും സാമ്പാറും കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.

ആകെ ഒരു മനംപുരട്ടൽ പോലെ.

അവൾ വേഗം വാഷ് ബേസിന്റെ അരികിലേക്ക് ഓടി..

“എന്തായാലും നമ്മൾക്ക് ഇന്ന് തന്നെ ഹോസ്പിറ്റലിൽ പോകാം.. മോള് വേഗം റെഡി ആകു.. ”

അംബികാമ്മ പറഞ്ഞു.

അടുത്ത ദിവസം പോകാം എന്ന് ഗൗരി പറഞ്ഞു എങ്കിലും പക്ഷെ അംബികാമ്മ അത് ചെവി കൊണ്ടില്ല.

അവർ ഡ്രസ്സ്‌ മറുവാനായി
തന്റെ റൂമിലേക്ക് പോയി.

“അമ്മേ……. ഓടി വരൂ….ഗൗരി… എഴുനേൽക്കു കുട്ടി “രേണുകയുടെ ശബ്ദം കേട്ടതുംm
മാധവ് ആണ് ആദ്യം പുറത്തേക്ക് പാഞ്ഞത്…തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!