താലി: ഭാഗം 19
Sep 4, 2024, 21:28 IST

രചന: കാശിനാധൻ
"അമ്മേ....... ഓടി വരൂ....ഗൗരി... എഴുനേൽക്കു കുട്ടി "രേണുകയുടെ ശബ്ദം കേട്ടതുംm മാധവ് ആണ് ആദ്യം പുറത്തേക്ക് പാഞ്ഞത് ഓടി വന്ന അവർ കണ്ടത് തറയിൽ വീണു കിടക്കുന്ന ഗൗരിയെ. രേണു അവളുടെ തല എടുത്തു മടിയിൽ വെച്ചിട്ടുണ്ട്.. അബോധാവസ്ഥയിൽ ആണ് ഗൗരി. "ഗൗരി..... കണ്ണ് തുറക്ക്... എന്ത് പറ്റി ഗൗരി... ഗൗരി... "മാധവ് അവളെ പിടിച്ചു കുലുക്കി. ഒന്ന് ഞരങ്ങുക മാത്രം ആണ് അവൾ ചെയ്തത്. അവൻ അവളെ കോരി എടുത്തു കൊണ്ട് വേഗം മുറ്റത്തേക്ക് പാഞ്ഞു. ഗൗരി....... മോളെ.... അവന്റെ ഇടനെഞ്ചിൽ കിടക്കുമ്പോളും അവൾ കേട്ടു, തന്റെ പ്രിയതമന്റെ വിളിയൊച്ച. ഗൗരി....... അവൻ അലറി വിളിച്ചു. സിദ്ധു ആണ് വണ്ടി ഇറക്കിയത്. ഹോസ്പിറ്റലിലേക്ക് കാർ പാഞ്ഞു. ഒരു കൊച്ചുകുഞ്ഞിനെ പോലെ അവൻ ഗൗരിയെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഗൗരി.. നിനക്ക് എന്ത് പറ്റി.. അവൻ അവളുടെ മൂർദ്ധാവിൽ നുകർന്നു.. വേഗം തന്നെ ഡോക്ടർ രേവതി മേനോനും ഡോക്ടർ ടോം ദേവസ്സിയും മാധവിന്റെ അരികിലേക്ക് വന്നു. അവൻ വിളിച്ചു അറിയിച്ചിരുന്നു അവരോട്. ഗൌരി ആകെ ക്ഷീണിത ആയിരുന്നു. "ഡോക്ടർ രേവതി.... എന്തെങ്കിലും പ്രോബ്ലം.... " "Wait മാധവ്.. ഞാൻ ഒന്ന് നോക്കട്ടെ... കൂൾ ഡൌൺ മാൻ " അവർ ഗൗരിയെ പരിശോധിച്ച്. മെല്ലെ ഗൗരിക്ക് ബോധം വന്നു.. തന്റെ കണ്ണുകൾ വലിച്ചു തുറന്നപ്പോൾ അവൾ കണ്ടു, തന്നെ മാത്രം ഉറ്റു നോക്കി തന്റെ ചാരെ നിൽക്കുന്ന മാധവിനെ.. അവളുടെ മിഴികൾ തുറന്നതും അവൻ കണ്ടു തന്നെ പ്രയാസപ്പെട്ട് നോക്കുന്ന ഗൗരിയെ.. "ഗൗരി....... " "മ്മ്.... " .. "ഇപ്പോൾ എങ്ങനെ ഉണ്ട് മോളെ.... " വളരെ ശാന്തമായി അവൻ ചോദിച്ചു. "തലവേദന ഉണ്ട്...... വേറെ കുഴപ്പമില്ല... " "നല്ല വേദന ഉണ്ടോ..... " "മ്മ്.... സഹിയ്ക്കാൻ പറ്റുന്നില്ല... " "സാരമില്ല.. നമ്മൾക്കു ഒരു സി റ്റി സ്കാൻ ചെയ്തു നോക്കാം കെട്ടോ... നിനക്ക് വേറെ കുഴപ്പം ഒന്നും ഇല്ല... ഞാൻ ഇല്ലേ കൂടെ... "... ഞാൻ ഇല്ലേ കൂടെ.. അവന്റെ ആ ഒരു വാചകം മാത്രം മതി ആയിരുന്നു അവൾക്ക് ഒരു ആയിരം ആശ്വാസം ആകുവാൻ... നിറമിഴികളോടെ അവൾ തന്റെ മാധവിനെ നോക്കി. .പെട്ടന്ന് തലയ്ക്കകത്ത് സൂചിയ്ക്ക് കുത്തുന്നത് പോലെ ഒരു വേദന വന്നു.... ഗൗരിയുട മുഖം വേദന കൊണ്ട് പുളഞ്ഞു.. ഗൗരിയുട മുഖം വേദന കൊണ്ട് പുളഞ്ഞു.. "എന്താ ഗൗരി... വേദനിക്കുന്നുണ്ടോ... " "ചെറുതായിട്ട്.... "അവൾ പിറുപിറുത്തു. വേഗം തന്നെ അവളെ സ്കാൻ ചെയുന്ന സ്ഥലത്തേക്ക് അവർ കൊണ്ട് പോയി ഡോക്ടർ രേവതി മേനോന്റെ ഊഹം തെറ്റിയില്ല.. തലയ്ക്കു അകത്തു ഒരു മുഴ ഉണ്ടായിരുന്നു.. എത്രയും പെട്ടന്ന് അത് remove ചെയുക.... ന്യൂറോ സർജൻ ആയ ഡോക്ടർ രാം ദേവ് ന്റെ അടുത്തേക്ക് മാധവ് പാഞ്ഞു.. റിപ്പോർട്ട് കണ്ടതെ അവളെ വേഗം സർജറിയ്ക്ക് റെഡി ആക്കുവാൻ അയാൾ നിർദ്ദേശിച്ചു. "ഡോക്ടർമാധവിന്റ ആരാണ് ഈ ഗൗരി... " "എന്റെ wife ആണ് ഡോക്ടർ... " "ങേ.... താങ്കളുടെ മാര്യേജ് കഴിഞ്ഞത് ആയിരുന്നോ... " "യെസ് ഡോക്ടർ...." "ഒക്കെ ഒക്കെ... എനിക്ക് അറിയില്ലായിരുന്നു.. എന്തായാലും ഡോക്ടർ മാധവ് നമ്മൾക്ക് സർജറി കഴിഞ്ഞേ എന്തെങ്കിലും പറയാനാവൂ.... ഒക്കെ..... " "ഡോക്ടർ... എന്തെങ്കിലും പ്രോബ്ലം...... "ഇടറിയ ശബ്‌ദത്തിൽ അവൻ അയാളെ നോക്കി. "അങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ നമ്മൾക്ക് പ്രാർത്ഥിക്കാം... " ഡോക്ടർ റാമിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ മാധവിന്റ ശരീരത്തിൽ കൂടി എന്തൊക്കെയോ പ്രകമ്പനം ഉണ്ടായി.. "ന്റെ കാവിലമ്മേ.... എന്റെ ഗൗരിക്ക് ഒന്നും സംഭവിയ്ക്കരുതേ..... നീ എന്റെ ജീവൻ എടുത്തോളൂ.. എന്നാലും ആ പാവത്തിനെ പരീക്ഷിക്കരുതേ.... " അവൻ വേഗം രേവതി മേനോന്റെ അരികിൽ ചെന്നു.. "ഡോക്ടർ.. അവൾ പ്രെഗ്നന്റ് ആയ സ്ഥിതിക്ക് സർജറി ചെയുമ്പോൾ... " "ഓഹ്.. യെസ്.. ഞാൻ അതു രാം സാറിനോട് പറഞ്ഞിട്ടുണ്ട്.. സാർ പറഞ്ഞത് സർജറി കഴിയട്ടെ.. എന്നിട്ട് ബാക്കി എല്ലാം എന്ന് ആണ്.. " ."ഡോക്ടർ.. അവൾക്... അവൾക്ക് കുഴപ്പം ഒന്നും.. " "ഹേയ്.. ഒന്നുമില്ല.... പേടിക്കാതെ ധൈര്യം ആയിട്ട് ഇരിക്ക് മാധവ്... എല്ലാം കാണുന്ന ഒരാൾ മുകളിൽ ഇല്ലേ... " ഡോക്ടർ രേവതിയുടെ വാക്കുകൾ അവനു ഇത്തിരി ധൈര്യം നൽകി.. കോറിഡോറിലൂടെ നടന്നു നീങ്ങുമ്പോൾ പാവം മാധവ് ഗൗരിക്കായി കേണു... അവൻ ചെല്ലുമ്പോൾ സിദ്ധുവും അംബികയും ഓടി വന്നു.. "ഡോക്ടർ എന്ത് പറഞ്ഞു മോനെ.... " . "ഒന്നും പറയാറായിട്ടില്ല അമ്മേ... ഓപ്പറേഷൻ കഴിയട്ടെ എന്ന് ആണ് ഡോക്ടർ പറഞ്ഞത്.. " "എന്റെ ദൈവമേ... ന്റെ കുട്ടിയ്ക്ക് ഒന്നും വരുത്തല്ലേ..... "അംബികാമ്മ ശബ്ദം ഇല്ലാതെ കരഞ്ഞു....തുടരും.........