Novel

താലി: ഭാഗം 21

രചന: കാശിനാധൻ

“ഗൗരിയെ കയറി കണ്ടോ…. ”

“ഉവ്വ്….. ”

“എന്ത് പറഞ്ഞു… ”

“പ്രേത്യേകിച്ചു ഒന്നും പറഞ്ഞില്ല… കുഞ്ഞിനെ കുറിച്ച് ആണ് ചോദിച്ചത്… ”

“മ്മ്… “അയാൾ ചൂണ്ട് വിരൽ താടിയിൽ ഊന്നി വീണ്ടും ആലോചിച്ചു.

“ഡോക്ടർ… എനി പ്രോബ്ലം… ”

“യെസ് മാധവ്… ഒരു ചെറിയ പ്രോബ്ലം ഉണ്ട്…. ”

“എന്താണ് ഡോക്ടർ.. “അവന്റെ ഹൃദയതാളം വേഗത്തിൽ ചലിച്ചു.

“അത്… ഗൗരിക്ക് ഇനി കുറച്ചു നാൾ ചികിത്സ വേണം,,, നീണ്ട വിശ്രമവും…. അതുകൊണ്ട്.. ഒരു കുഞ്ഞ്… അതു കുറച്ച് നാൾ കഴിഞ്ഞു പോരെ… അതാവും നല്ലത്… ”

“അപ്പോൾ ഡോക്ടർ… ”

“യെസ്… ഈ കുഞ്ഞിനെ വേണ്ടന്ന് വെച്ചിട്ട് ചികിത്സ തുടങ്ങുന്നത് ആണ് ഗൗരിയുടെ ആരോഗ്യത്തിന് നല്ലത് എന്ന് ആണ് എന്റെ ഒപ്പീനിയൻ…. ”

“ഡോക്ടർ… ”

“സീ മിസ്റ്റർ മാധവ്… പല പല മരുന്നുകൾ നമ്മൾക്ക് ചികിത്സയുടെ ഭാഗമായി എടുക്കേണ്ടി വരും.. ഡോസ് കൂടിയ മരുന്നുകൾ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും..ഒരു ഡോക്ടർ ആയ താങ്കളോട് അതൊന്നും പറഞ്ഞു തരേണ്ട ആവശ്യം ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു . ”

“യെസ് ഡോക്ടർ.. എനിക്ക് മനസിലാകും….. ഞാൻ ഗൗരിയെ റൂമിലേക്ക് മാറ്റി കഴിഞ്ഞു അവളോട് സംസാരിക്കാം ”

“Ok.. താങ്കൾ ആ കുട്ടിയെ പറഞ്ഞു മനസിലാക്കൂ… തന്നെയുമല്ല നിങ്ങൾക്ക് അധികം പ്രായവും ആയിട്ടില്ലലോ… ”

“Ok ഡോക്ടർ… ”

മാധവ് അയാളുടെ അരികിൽ നിന്ന് എഴുനേറ്റ് പോയി.

കാര്യങ്ങൾ എല്ലാ അംബികാമ്മയോട് അവൻ പറഞ്ഞു.

.
ഡോക്ടർ പറയുന്നത് പോലെ ചെയാം മോനെ.. എന്നാണ് അവരും പറഞ്ഞത്.

പക്ഷെ മാധവിന് ഉറപ്പായിരുന്നു… ഗൗരി സമ്മതിക്കില്ല എന്ന്….

എന്നാലും അവളെ കൊണ്ട് സമ്മതിപ്പിച്ചേ തീരു….

അവളുടെ ആരോഗ്യം ആണ് മറ്റെന്തിനെകാൾ വലുത്..

എന്നാലും.. എന്നാലും… തന്റെ പൊന്നോമനയെ ഒരു നോക്ക് കാണാതെ വേണ്ടെന്നു വെയ്ക്കുന്നത് ഓർത്തപ്പോൾ അവന്റെ നെഞ്ചു പൊട്ടി..

ഈശ്വരാ.. എന്തൊക്ക പരീക്ഷണങ്ങൾ ആണ്…..

ആദ്യത്തെ ദിവസം ഗൗരി സർജിക്കൽ ഐ സി യൂ വിൽ ആയിരുന്നു. അടുത്ത ദിവസം ഉച്ചയോടെ ആണ് അവളെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തത്..

പാവം… ഒരു ദിവസം കൊണ്ട് അവൾ കോലം കെട്ടു പോയതായി അവനു തോന്നി..

അംബികാമ്മ അവളെ ചാരി ഇരുത്തി അല്പം പൊടിയരി കഞ്ഞി കോരി കൊടുത്തു

രണ്ട് മൂന്ന് സ്പൂൺ അവൾ കുടിച്ചെന്നു വരുത്തി.

“മോളെ.. അല്പം കൂടി കുടിയ്ക്കൂ… ഇല്ലെങ്കിൽ ക്ഷീണം ആകും.. “…

“മതി അമ്മേ… ഇത് മതി…… വിശപ്പ് തീരെ ഇല്ല.. ”

വീണ്ടും അവളെ മാധവും അമ്മയും കൂടി ചാരി കിടത്തി.

അന്ന് ആണെങ്കിൽ മാധവ് കുഞ്ഞിനെ വേണ്ടന്ന് വെയ്ക്കുന്ന കാര്യം അവളോട് പറഞ്ഞില്ല..

അവൾ പെട്ടന് എങ്ങനെ പ്രതികരിക്കും എന്ന് അവനു അറിയില്ലായിരുന്നു.

.അടുത്ത ദിവസം പക്ഷെ അവനോട് ഡോക്ടർ രാം പറഞ്ഞത് എത്രയും പെട്ടന്ന് ചികിത്സ തുടങ്ങണം, അതുകൊണ്ട് ഗൗരിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എന്നത് ആണ്..

എന്തായാലും അവളോട്‌ കാര്യങ്ങൾ തുറന്ന് പറയാൻ തന്നെ അവൻ തീരുമാനിച്ചു.

ഉച്ചതിരിഞ്ഞപ്പോൾ അംബികാമ്മ യെ അവൻ വീട്ടിലേക്ക് പറഞ്ഞു വിട്ടു.

പിന്നീട് അവർ രണ്ടാളും മാത്രം ആയി..

അവൻ ഗൗരിയെമെല്ലെ ചാരി ഇരുത്തി..

“എങ്ങനെ ഉണ്ട് ഇപ്പോൾ… ”

“മ്മ്.. കുഴപ്പം ഒന്നും ഇല്ല മാധവ്…എന്നാലും ഞാൻ അങ്ങ് പേടിച്ചു പോയിരുന്നു… “.. ”

“ഒരു കുഴപ്പവും വരില്ല മോളെ.. അങ്ങനെ ഒന്നും എന്റെ ഗൗരിയെ എന്നിൽ നിന്ന് പിരിക്കാൻ ആവില്ല… ”

“എനിക്ക് വിശ്വസിക്കുമോ മാധവ്… ”

അവളുടെ ആ ചോദ്യത്തിൽ അവനു വ്യക്തം ആയിരുന്നു എന്താണ് അവൾ ഉദ്ദേശിച്ചത് എന്ന്..

“നിന്റെ അച്ഛനോട് ഉള്ള പ്രതികാരം എന്റെ മനസ്സിൽ ആളി കത്തുക ആയിരുന്നു… എങ്ങനെ എങ്കിലും അയാളെ നാറ്റിക്കണം എന്നായിരുന്നു ചിന്ത..ഒടുവിൽ നിന്നെ വെച്ച് കളിയ്ക്കാൻ തീരുമാനിച്ചത്… പക്ഷെ.. പക്ഷെ.. നിന്റെ സ്നേഹം എന്നെ തോൽപ്പിച്ചു കളഞ്ഞു….ഇനി.. ഇനി.. നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റില്ല ഗൌരി.. അത്രയ്ക്ക് എന്റെ നെഞ്ചു നിറയെ നീ ആണ്.. നീ മാത്രം.. എന്റെ ശ്വാസം പോലും നിനക്കായി മാത്രം ഉള്ളതാണ്… നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ നിമിഷം നിലയ്ക്കും ഈ ശ്വാസവും…. നിനക്ക് എന്നെ വിശ്വാസം ഇല്ലേ ഗൗരി… “ആ കണ്ണുകളിലേക്ക് അവൻ നോക്കി.

“ഉവ്വ്…….. എന്റെ മാധവിനെ എനിക്ക് വിശ്വാസം ആണ്…. എന്നും.. എന്നെന്നും.. ”

അവളുടെ മിഴികൾ തിളങ്ങി..

“Madhav…ഇവിടെ ഒരാൾ ഉണ്ട് കെട്ടോ…. “അവൾ ചിരിച്ചു കൊണ്ട് തന്റെ വയറിലേക്ക് വിരൽ ചൂണ്ടി..

എങ്ങനെ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും എന്നോർത്ത് അവന്റെ ഉള്ളം നീറി……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button