താലി: ഭാഗം 22
രചന: കാശിനാധൻ
എന്റെ മാധവിനെ എനിക്ക് വിശ്വാസം ആണ്…. എന്നും.. എന്നെന്നും.. ”
അവളുടെ മിഴികൾ തിളങ്ങി..
“Madhav…ഇവിടെ ഒരാൾ ഉണ്ട് കെട്ടോ…. “അവൾ ചിരിച്ചു കൊണ്ട് തന്റെ വയറിലേക്ക് വിരൽ ചൂണ്ടി..
എങ്ങനെ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും എന്നോർത്ത് അവന്റെ ഉള്ളം നീറി..
“മാധവ്….. ”
“മ്മ്… ”
“എന്താണ് ഒന്നും പറയാത്തത്… നമ്മുടെ കുഞ്ഞിനെ ഇഷ്ട്ടം അല്ലെ മാധവിന്.. ”
“നീ എന്താണ് മോളെ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്.. ”
“അല്ല.. മാധവിന് എന്തോ ഒരു സന്തോഷം ഇല്ലാത്തത് പോലെ.. ”
ഹേയ്.. ഒക്കെ നിന്റെ തോന്നൽ ആണ്… ”
“അല്ല… എന്തോ ഉണ്ട്… മാധവിന്റ മുഖം കാണുമ്പോൾ എനിക്ക് അറിയാം… ”
“നീ ഒരുപാട് സംസാരിക്കേണ്ട മോളെ… ഡോക്ടർ പറഞ്ഞത് വളരെ ശ്രെദ്ധിക്കുക എന്നാണ് ”
“മ്മ്… “അവൾ മൂളി..
അവൻ ഡോർ തുറന്നു വെളിയിൽ ഇറങ്ങി..
ഈശ്വരാ.. ഇത് എന്തൊരു പരീക്ഷണം ആണ്… ഞാൻ അവളോട് എങ്ങനെ ഇത് പറയും.. ഓരോ നിമിഷവും തങ്ങളുടെ കുഞ്ഞിനെ കാത്തിരിക്കുക ആണ് അവൾ….
എന്ത് ചെയണം എന്നറിയാതെ അവൻ കുഴഞ്ഞു.
****
തെക്കേലെ രാഘവന്റെ മകൾ മിത്ര ജോലി ചെയുന്ന ഹോസ്പിറ്റലിൽ ആണ് ഗൗരി സർജറി കഴിഞ്ഞു കിടക്കുന്നത്..
അവർ പറഞ്ഞാണ് വേലക്കാരി രാജമ്മ അറിഞ്ഞത് ഗൗരിക്ക് എന്തോ വലിയ അസുഖം ആണ് എന്ന്..
അപ്പോൾ മുതൽ അലമുറ ഇട്ടു കരയുക ആണ് വിമല..
വേഗം തന്നെ ഫോൺ വിളിച്ചു അവർ ഭർത്താവിനെ വരുത്തി.
“എന്റെ കുഞ്ഞിന് എന്ത് പറ്റി… ഈശ്വരാ ഒരു ആപത്തും വരുത്തരുതേ അവൾക്… അറിവില്ലാത്ത പ്രായത്തിൽ അവൾ ഒരു ചെക്കന്റെ ഒപ്പം ഇറങ്ങി പോയി.. എന്റെ കുഞ്ഞിന് ഇനി എന്തൊക്ക ആണോ സംഭവിക്കുന്നത്… പാവം എന്റെ കുട്ടി… ഒരുപാട് വേദന എടുത്തോ എന്റെ പരദൈവങ്ങളെ.. ”
വിമല ചങ്ക് പൊട്ടി കരഞ്ഞു..
മുത്തശ്ശനും മുത്തശ്ശിയും ഒക്കെ വിതുമ്പുക ആണ്..
അപ്പോൾ ആണ് സോമശേഖരൻ അവിടേക്ക് വന്നത്.
“നമ്മൾക്ക് ഉടനെ പോകാം.. എനിക്ക് എന്റെ കുട്ടിയെ കാണണം….അവൾക്ക് എന്തോ ആപത്തു പറ്റി “ഭർത്താവിന്റെ ഇരു ചുമലിലും പിടിച്ചു അവർ ഉലച്ചു.
“മ്മ്.. ഞാൻ അവിടെ ഉള്ള ഒരു ഡോക്ടർ ആയിട്ട് ബന്ധപെട്ടു… അവൾക്ക് കുഴപ്പം ഒന്നും ഇല്ല.. ”
“ആരു പറഞ്ഞു… എനിക്ക് അതു ഒന്നും അറിയണ്ട ”
“നീ മിണ്ടാതിരിക്കൂ… അവൾക്ക് കുഴപ്പം ഒന്നും ഇല്ല… ”
“നിങ്ങൾ കുറെ നേരം ആയല്ലോ പറയാൻ തുടങ്ങിയിട്ട് കുഴപ്പം ഇല്ല ഇല്ല എന്ന്…. എനിക്ക് എന്റെ കുഞ്ഞിനെ കണ്ടേ തീരു… അച്ഛൻ ചെയ്ത തെറ്റുകളുടെ എല്ലാം ശിക്ഷ അനുഭവിക്കുന്നത് എന്റെ മോൾ ആണ്… നിങ്ങൾ ഒരുത്തൻ കാരണം ആണ് എന്റെ കുട്ടി ”
“എടി…. “അയാളുടെ കൈ അവരുടെ കരണത്തു ആഞ്ഞു പതിഞ്ഞു.
“എന്ത് പറഞെടി…. ”
“അറിയണോ… അറിയണോ നിങ്ങൾക്ക്.. ഇത്രയും നാൾ ഒരക്ഷരം ഞാൻ മിണ്ടിയിട്ടില്ല.. എല്ലാ സഹിച്ചും ക്ഷമിച്ചും ഞൻ നിന്ന്.. ഇനി അതു ഉണ്ടാവില്ല…..എന്റെ കുഞ്ഞിന്റെ അടുത്തേക്ക് എന്നെ കൊണ്ട് പൊയ്ക്കോ.. അവിടെ എന്നെ ഉപേക്ഷിച്ചാലും വേണ്ടില്ല…. എനിക്ക് പരാതി ഒന്നും ഇല്ല.. എനിക്ക് അവളെ കണ്ടേ തീരു.. ”
അവർ ഒരു ഭ്രാന്തിയെ പോലെ ആയി മാറി..
“നമ്മൾക്ക് പോകാം… നീ ഒന്ന് അടങ്ങു…. ”
ഒടുവിൽ അയാൾ അവരുടെ നിർബന്ധത്തിന് വഴങ്ങി.
മുത്തശ്ശനും മുത്തശ്ശിയും കൂടി അവർക്ക് ഒപ്പം പോകാൻ ഇറങ്ങിയത് ആണ്.. പക്ഷെ സോമശേഖരൻ അവരെ വിലക്കി.
അങ്ങനെ ആണ് ഹോസ്പിറ്റലിൽ എത്തിയത്..
ആദ്യം അവർ പോയത് ഡോക്ടർ രാം ദേവിന്റെ അടുത്തേക്ക് ആണ്… സോമശേഖരനും അയാളും ക്ലാസ്സ് മേറ്റ്സ് ആയിരുന്നു.
“രാം… എന്റെ ഗൗരി . എന്റെ മോൾക്ക് എന്താണ് പറ്റിയത്…. “സോമശേഖരന്റെ ശബ്ദം ഇടറി.
“What… ഗൗരി.. നിന്റെ മകൾ ആണോ…. ഓഹ് ഗോഡ്.. ഞാൻ അറിഞ്ഞില്ല കെട്ടോ….. നീ ഇരിക്ക്… “രാം ദേവ് അയാളെ പിടിച്ചു ഇരുത്തി.
നിനക്ക് വെള്ളം വേണോ….. വൈഫ് ആകെ ഡെസ്പ് ആയല്ലോ ”
“വേണ്ട രാം… എന്റെ കുട്ടിയ്ക്ക് എന്താണ് പറ്റിയത്.. അത് ഒന്ന് പറയുമോ.. പ്ലീസ്…. ”
“സീ…. ആ കുട്ടിയുടെ തലയിൽ ഒരു ചെറിയ മുഴ ഉണ്ടായിരുന്നു..തലവേദന ആയിട്ട് ആണ് അവർ ഇവിടെ അഡ്മിറ്റ് ആയത്… ഞാൻ സി റ്റി സ്കാൻ ചെയ്തപ്പോൾ ആണ് മുഴ കണ്ടുപിടിച്ചത്… അപ്പോൾ തന്നെ ഞങ്ങൾ എമർജൻസി ഓപ്പറേഷൻ ചെയ്ത്… “….തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…