താലി: ഭാഗം 24
Sep 9, 2024, 21:01 IST
രചന: കാശിനാധൻ
"മാധവ്.... അച്ഛനും അമ്മയും വന്നിരുന്നു... " ആ കണ്ണുകൾ പതിവില്ലാത്ത വിധം തിളങ്ങിയത് അവൻ ശ്രെദ്ധിച്ചു.. "മ്മ്.... ഞാൻ കണ്ടിരുന്നു.. " "ഉവ്വോ...... " "മ്മ്... നീ അധികം സംസാരിക്കേണ്ട... റസ്റ്റ് എടുക്ക്" പിന്നീട് അവൾ അതിനെ കുറിച്ച് ഒന്നും പറഞ്ഞുമില്ല.. ഇടയ്ക്ക് ഡോക്ടർ രാംദേവ് അവനെ അയാളുടെ അടുത്തേക്ക് വിളിപ്പിച്ചു.. "ഞാൻ ഗൗരിയുടെ അച്ഛനോടും അമ്മയോടും അബോർഷൻ നടത്തുന്ന കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.... അവർ ആ കുട്ടിയെ പറഞ്ഞു മനസിലാക്കികൊള്ളും.. അതുകഴിഞ്ഞു മാധവ് സംസാരിച്ചാൽ മതി.... " സത്യത്തിൽ അയാളുടെ വാചകം അവനു വലിയൊരു ആശ്വാസം ആയിരുന്നു.. കാരണം അവൻ അത്രമേൽ വിഷമത്തിൽ ആയിരുന്നു.. എങ്ങനെ താനീ കാര്യങ്ങൾ അവളെ പറഞ്ഞു ഉൾക്കൊള്ളിക്കും എന്ന്.. ഡോക്ടറോട് നന്ദി പറഞ്ഞിട്ട് അവൻ അവിടെ നിന്ന് ഇറങ്ങി. രാത്രിയിൽ പൊടിയരി കഞ്ഞിയും ചമ്മന്തിയും നെല്ലിയ്ക്ക അച്ചാറും പപ്പടവും ഒക്കെ കൂട്ടി ഗൗരിയ്ക്ക് അംബികാമ്മ അവൾക്ക് ഭക്ഷണം കൊടുത്തത്. കുറച്ച് കഴിച്ചതെ ഒള്ളു... അപ്പോളേക്കും അവൾക്ക് ഓക്കാനം വന്നു.. ശര്ധിക്കുമ്പോൾ തല ഇളകും എന്ന് പേടിച്ചു അവൾ പിന്നീട് കഴിച്ചില്ല. അടുത്ത ദിവസം ഉച്ചയോടെ വിമലയും സോമശേഖരനും എത്തി. അവർ വരുന്നതിനു മുൻപ് ആയി അംബിക തന്റെ വീട്ടിലേക്ക് പോയിരുന്നു. മാധവും അവിടെ നിന്ന് മാറിയിരിക്കുന്നു... കാരണം അവനു അറിയാം ഡോക്ടർ രാം അവർ വന്നതിന് ശേഷം എല്ലാ കാര്യങ്ങളും അവളോട് തുറന്ന് പറയും എന്ന്... അതുകൊണ്ട് ആണ് അവനും മാറിയത്. കുറേ ഏറെ ഫ്രൂട്ട്സ് ഒക്കെ മേടിച്ചു കൊണ്ട് ആണ് ഗൗരിയുടെ മാതാപിതാക്കൾ വന്നത്.. ഇന്നലത്തേതിലും മകൾ സുഖം പ്രാപിച്ചു എന്ന് അവർ പറഞ്ഞു. മകളോട് ഓരോരോ വർത്തമാനം ഒക്കെ പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ഡോക്ടർ രാം കൂടി അവിടേക്ക് ആഗതനായി. "കുട്ടി..... സുഖം ആയോ... " "യെസ് ഡോക്ടർ..... " "മ്മ്... മിടുക്കി ആയിട്ട് പെട്ടന്ന് സുഖം പ്രാപിച്ചിട്ട് നമ്മൾക്ക് ഡിസ്ചാർജ് ആയി പോകാം കെട്ടോ. ".... "ഓക്കേ ഡോക്ടർ " "കുറച്ചു നാൾ കൂടി മോൾക്ക് ട്രീറ്റ്മെന്റ് വേണം കെട്ടോ... കുറച്ചു മെഡിസിൻസ് ഒക്കെ എടുക്കണം, " "ശരി ഡോക്ടർ... " "വേദന കുറവ് ഉണ്ടോ... " "ഉവ്വ്... " "പ്രെഗ്നന്റ് ആണ് അല്ലെ... " "അതേ... " "എത്ര month... " "One month കഴിഞ്ഞതേ ഒള്ളു " "അപ്പോൾ ഞാൻ പറഞ്ഞു വരുന്നത്, മോളെ....... " ഡോക്ടറുടെ മുഖത്തേക്ക് അവൾ കണ്ണ് നട്ടു... "മോളുടെ ആഗ്രഹം മോളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് ഏറ്റവും ആരോഗ്യത്തോടെ ആവണം എന്ന് അല്ലെ... " "യെസ് ഡോക്ടർ... " "ഈ സർജറി കഴിഞ്ഞു, ഇത്രയും ടാബ്ലറ്റ് ഒക്കെ കഴിച്ചു, ഇൻജെക്ഷൻ ആണെങ്കിൽ പല തരത്തിൽ ഉള്ളത്.... അങ്ങനെ ഒക്കെ വെച്ച് നോക്കുമ്പോൾ നമ്മുട ഗൈനോകോളജിസ്റ്റ് ആയ ഡോക്ടർ രേവതി മേനോൻ പറയുന്നത് ഈ കുഞ്ഞ് 100പെർസെന്റ് പെർഫെക്ട് ആവില്ല എന്നാണ്.... " ഗൗരിയുടെ നെറ്റി ചുളിഞ്ഞു.. അവൾക്ക് മനസ്സിൽ എന്തൊക്കെയോ പെരുമ്പറ മുഴങ്ങി.. "ഡോക്ടർ.. എന്താണ് ഉദ്ദേശിച്ചത്... " "അത് മോളെ...മോളുടെ ഈ ട്രീറ്റ്മെന്റ് continue ചെയ്യണ്ട സാഹചര്യത്തിൽ ഈ കുട്ടിയെ നമ്മൾക്ക് വേണ്ടെന്ന് വെയ്ക്കാം....മോളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ഭാവിയ്ക്കും അതാണ് ഞാൻ പറഞ്ഞു വരുന്നത്... അതുകൊണ്ട് ഈ ബേബിയെ നമ്മൾക്ക് അബോർഷൻ ചെയ്തിട്ട് എത്രയും പെട്ടന്ന് ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയാം " "നോ...... നോ ഡോക്ടർ....മാധവ് എവിടെ.. മാധവിനെ ഇങ്ങോട്ട് ഒന്ന് വിളിയ്ക്കൂ " അത്രയും പറഞ്ഞിട്ട് അവൾ കണ്ണുകൾ ഇറുക്കെ അടച്ചു... മാധവിനെ വിളിയ്ക്കാം മോളെ.. പക്ഷെ ഞാൻ പറയുന്നത് എന്റെ മോൾ ശ്രെദ്ധിച്ചു കേൾക്കണം... എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് സ്വന്തം കുഞ്ഞിന് ബുദ്ധിവളർച്ചയും ശരീരവളർച്ചയും ഒക്കെ ഉണ്ടാകണം എന്നാണ്.... പക്ഷെ.. മോളെ..... നിന്റെ കണ്ടിഷൻ വളരെ ദൗർഭാഗ്യകരമായ അവസ്ഥയിൽ കൂടി ആണ് കടന്നു പോകുന്നത്... അതുകൊണ്ട് മെഡിസിൻ കൂടിയേ തീരു..... അത് നിന്റെ കുഞ്ഞിനെ ബാധിക്കും... എന്തിനാണ് ഒന്നും അറിയാത്ത ആ കുരുന്നു ജീവനെ കൂടി....... " അതു പറഞ്ഞിട്ട് അയാൾ പുറത്തേക്ക് ഇറങ്ങി.. ഗൗരിയുട കണ്ണുകൾ നിറഞ്ഞു.... നെഞ്ച് വിങ്ങി അവൾ കരഞ്ഞു. "മോളെ.... " "അമ്മേ... പ്ലീസ്... മാധവ് എവിടെ.... ഒന്ന് വിളിയ്ക്കുമോ... " "എന്റെ മോൾ സങ്കടപെടല്ലേ.. അമ്മ പറയുന്നത് ഒന്ന് കേട്ടിട്ട് " "No....എന്നോട് ആരും ഇപ്പോൾ ഒന്നും സംസാരിക്കേണ്ട... എനിക്ക് ഒന്നും കേൾക്കുകയും വേണ്ട... എനിക്ക് എന്റെ കുഞ്ഞ് മാത്രം മതി..... അതു ഞാൻ തീരുമാനിച്ചു... എന്റെ ജീവൻ പോയാലും ശരി എന്റെ കുഞ്ഞിന് ഞാൻ കളയില്ല... "....തുടരും.........