Novel

താലി: ഭാഗം 25

രചന: കാശിനാധൻ

“എന്റെ മോൾ സങ്കടപെടല്ലേ.. അമ്മ പറയുന്നത് ഒന്ന് കേട്ടിട്ട് ”

“No….എന്നോട് ആരും ഇപ്പോൾ ഒന്നും സംസാരിക്കേണ്ട… എനിക്ക് ഒന്നും കേൾക്കുകയും വേണ്ട… എനിക്ക് എന്റെ കുഞ്ഞ് മാത്രം മതി….. അതു ഞാൻ തീരുമാനിച്ചു… എന്റെ ജീവൻ പോയാലും ശരി എന്റെ കുഞ്ഞിന് ഞാൻ കളയില്ല… ”

“മോളെ…നീ ഇങ്ങനെ തുടങ്ങരുത്…. . ”

“അമ്മേ… അമ്മ പൊയ്ക്കോളൂ… എനിക്ക് ഒന്നും കേൾക്കണ്ട.. ”

സോമശേഖരൻ നിറഞ്ഞ കണ്ണുകളോടെ മകളുടെ അരികിൽ വന്നു…

“മോളെ…. ”

.”വേണ്ടഛ….. അമ്മ പറയുന്നത് തന്നെ അല്ലെ അച്ഛനും പറയാൻ ഉള്ളത്…. ”

“അമ്മ അല്ലാലോ മോളെ ഒന്നും പറഞ്ഞത്… ഡോക്ടർ രാംദേവ് അല്ലെ… അയാൾ അല്ലെ മോളെ ചികിൽസിച്ചു ഡോക്ടർ…. “….

“അതേ…. പക്ഷെ അച്ഛാ… ഈ കാര്യത്തിൽ എനിക്ക് മാറ്റം ഇല്ല….
അപ്പോളേക്കും മാധവ് അവിടേയ്ക്ക് കയറി വന്നു.

“മാധവ്…….. ”

“എന്ത് പറ്റി… എന്താണ് ഗൗരി കരയുന്നത്… ”

“ആ ഡോക്ടർ എന്തൊക്കെയോ പറഞ്ഞിട്ട് പോയി.. എനിക്ക്.. എനിക്ക്… ”

“വേണ്ട…. ഗൗരി ഇപ്പോൾ ഒന്നും പറയേണ്ട….. അല്പം വിശ്രമിക്കൂ…. ”

“എനിക്ക് വിശ്രമിക്കുക ഒന്നും വേണ്ട… നമ്മൾക്ക് വിട്ടിൽ പോകാം ”

ഒരു കൊച്ചു കുട്ടിയെ പോലെ അവൾ ശാഠ്യം പിടിച്ചു

“മോളെ.. അച്ഛനും അമ്മയും ഇറങ്ങുവാ…. നാളെ വരാം കെട്ടോ… ”

വിമലയും സോമശേഖരനും കൂടി പുറത്തേക്ക് നടന്നു പോയി..

അവർ മാധവിനെ നോക്കി എങ്കിലും അവന്റെ ദൃഷ്ടി പുറത്തേക്ക് ആയിരുന്നു

അവർ ഇറങ്ങിയതിനു ശേഷം അവൻ ഗൗരിയുടെ അടുത്ത് വന്നു

“മാധവ്…… ”

“മ്മ്…. ”

അവൾ അവന്റെ വലതു കരം എടുത്തു തന്റെ വയറോട് ചേർത്തു വെച്ച്..

“നമ്മുട കുഞ്ഞിനെ വേണ്ടന്ന് വെയ്ക്കാൻ ഈ ജന്മം എനിക്ക് ആവില്ല മാധവ്……. എന്റെ ശ്വാസം നിലച്ചാലും എനിക്ക് വിഷമം ഇല്ല… പക്ഷെ… പക്ഷെ ന്റെ കുഞ്ഞിനെ….. ആ പാവത്തിനെ ഇല്ലാണ്ട് ആക്കാൻ മാത്രം എന്നോട് പറയല്ലേ… പ്ലീസ്… ”

അവനെ നോക്കി അവൾ ഇരു കൈകളും കൂപ്പി..

“എന്റെ ഗൗരി….. എനിക്ക് എന്ത് ആണ് പറയേണ്ടത് എന്ന് പോലും അറിയില്ല…ഡോക്ടർ രാം…… ”
വേണ്ട… ആ പേര് പറയണ്ട… പ്ലീസ് മാധവ്……. അയാൾ പറഞ്ഞത് ഒന്നും എനിക്ക് കേൾക്കണ്ട…… നമ്മൾക്ക്… നമ്മൾക്ക് നമ്മുട കുഞ്ഞ് വേണം… കുഞ്ഞ് വേണം….. വേണം… വേണം….. ”

അവൾ ഒരു ഭ്രാന്തിയെ പോലെ പുലമ്പി..

‘വിഷമിക്കാതെ…. എല്ലാം ശരി ആകും മോളെ ”

“എന്ത്.. എന്ത് ശരി ആകാൻ.. എന്റെ കുഞ്ഞിനെ എല്ലാവരും കൂടി കൊല്ലുമോ….. ”

“നീ.. നീ എന്തൊക്ക ആണ് ഈ പറയുന്നത്… ഡോക്ടർ രാം ദേവ് നിന്റെ ആരോഗ്യത്തിന് മോശമായത് കൊണ്ട് അല്ലെ അങ്ങനെ ഒക്കെ പറഞ്ഞത്… ”

“എന്റെ ആരോഗ്യത്തിന് എന്ത് വേണമെങ്കിലും സംഭവിക്കട്ടെ… ഒക്കെ എന്റെ വിധി.. അതോർത്തു ഞാൻ സമാധാനിക്കും… പക്ഷെ… പക്ഷെ.. എന്റെ കുഞ്ഞിനെ കളയാൻ ഞാൻ ഒരുക്കം അല്ല.. അതു ആരൊക്കെ പറഞ്ഞാലും ശരി… “.

“Ok ok….. നീ ഒന്ന് അടങ്ങു… പ്ലീസ്…. എന്നെ ഓർത്തു എങ്കിലും നീ ഒന്ന് സമാധാനത്തോടെ കിടക്കു… ”

“എനിക്ക് ഒരു സമാധാനവും ഇല്ല… എന്റെ മനസ്സിൽ എന്റെ കുഞ്ഞ് മാത്രം ആണ് ഉള്ളത്..

അവൾ ഇപ്പോൾ പൊട്ടിക്കരയും എന്ന് അവൻ ഭയന്നു..

അംബികാമ്മയും അവർക്കരികിലേക്ക് വന്നു.

“ഗൗരി… എന്റെ പൊന്ന് മോൾ ഇങ്ങനെ തുടങ്ങല്ലേ… ഡോക്ടർ മോളുടെ നന്മയ്ക്കു ആയി അല്ലെ എല്ലാം പറയുന്നത്..നിങ്ങൾ ജീവിതം തുടങ്ങിയിട്ട് പോലും ഇല്ല…. ആ ഡോക്ടർ പറയുന്നത് എന്റെ മോൾ ഒന്ന് കേൾക്കൂ .. ”

അംബികാമ്മ അവളെ ആശ്വസിപ്പിച്ചു.
അമ്മേ…. ഒരു മകളുടെ വേദന എറ്റവും കൂടുതൽ മനസിലാക്കാൻ കഴിയുന്നത് ഒരു അമ്മയ്ക്ക് അല്ലെ… എന്റെ അമ്മയ്ക്ക് എങ്കിലും എന്നെ ഒന്ന് മനസിലാക്കാൻ വയ്യേ…. ”

“അറിയാം മോളെ… നിന്റെ പ്രാണസങ്കടം ഈ അമ്മയ്ക്ക് അറിയാം… പിന്നെ പൂർണ ആരോഗ്യത്തോടെ അല്ലാത്ത കുഞ്ഞിനെ കിട്ടിയാൽ….നിന്റെ യും മാധവിന്റെയും കാലം കഴിഞ്ഞാൽ ….ആ ഡോക്ടർ പറഞ്ഞ സ്ഥിതിക്ക് ”

“”ഇതൊന്നും ഡോക്ടർ അല്ല അമ്മേ തീരുമാനിക്കുന്നത്… സാക്ഷാൽ ഈശ്വരൻ ആണ്… ആഹ് ഈശ്വരൻ എന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തുക ഇല്ല… ഉറപ്പ്… ”

പെട്ടന്ന് മാധവ് അവളുടെ അരികിലേക്ക് ഇരുന്നു..

“നീ വിഷമിക്കാതെ.. ഡോക്ടർ രാംനോട്‌ ആലോചിക്കാം കെട്ടോ…. നമ്മുട കുഞ്ഞിന് ഒന്നും സംഭവിക്കില്ല….. ഈശ്വരൻ നമ്മുട കൂടെ ഉണ്ട്.. അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്കു ഇഷ്ട്ടം . “….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button