താലി: ഭാഗം 28
Sep 13, 2024, 20:47 IST

രചന: കാശിനാധൻ
."ചെറിയമ്മ ഇനി എന്ന് ആണ് ഇങ്ങോട്ട് വരുന്നത്... ".... "ഉടനെ വരും കെട്ടോ.. ചെറിയമ്മയ്ക്ക് രണ്ട് ഇൻജെക്ഷൻ കൂടി എടുക്കാൻ ഉണ്ട്.. അതു കഴിഞ്ഞു വരും... " "യ്യോ... ഇന്ജെക്ഷനോ.... വേദനിക്കില്ലേ... പാവം... " "മ്മ്..... വേദനിക്കും... എന്റെ കുട്ടൻ പ്രാർത്ഥിക്കണം അമ്പോറ്റിയോട്.... ചെറിയമ്മേടെ വാവു പോകാൻ... ".... "മ്മ് പ്രാർത്ഥിക്കുന്നുണ്ട്... എന്നും പ്രാർത്ഥിക്കും..... പാവം... " .. "അതേ മോനെ.... പാവം..... പാവം ആണ് ന്റെ ഗൗരി... " "ആഹ് നീ ഇവിടെ വന്നു ഇരിക്കുവാ.... വാ വന്നു ഭക്ഷണം കഴിയ്ക്ക്... "... "വരാം ഏട്ടത്തി..... ഞാൻ ഒന്ന് fresh ആകട്ടെ... " ... "ഗൗരി എന്ത് പറയുന്നു... ആ കുഞ്ഞ്.... കുഞ്ഞിന്റെ കാര്യം.. " "എനിക്കു സത്യം പറഞ്ഞാൽ എന്ത് ചെയ്യണം എന്ന് ഒരു ഊഹവും ഇല്ല.... കുഞ്ഞിനെ കളയാതെ എന്തെങ്കിലും വഴി നോക്കാം... അല്ലാതെ പറ്റില്ല... ഇല്ലെങ്കിൽ അവളെ ഒരു ഭ്രാന്തി ആയി നമ്മൾ കാണേണ്ടി വരും " "എന്തൊക്കെ പരീക്ഷണം ആണ്... പാവം ഗൗരി.... " "അറിയില്ല ഏട്ടത്തി.. ഇനി എന്താവും എന്ന്.... " "നീ വിഷമിക്കാതെ.. എല്ലാം ശരി ആകും... നമ്മൾക്ക് വേറെ ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി കാണിക്കണോ " "ഹേയ്.... കേരളത്തിലെ തന്നെ എറ്റവും ഫേമസ് ആയിട്ട് ഉള്ള ഡോക്ടർ ആണ് അദ്ദേഹം...തന്നെയുമല്ല അദ്ദേഹം തന്റെ ഒരു ഫ്രണ്ട് ആയിട്ട് ഉള്ള ഒരു ഡോക്ടർ ആയിട്ട് ഈ കാര്യം ഡിസ്‌കസ് ചെയാം എന്ന് പറഞ്ഞിട്ടുണ്ട്... അത് അമേരിക്കയിൽ ഉള്ള ഒരു ഡോക്ടർ ആണ്. "ഉവ്വ്... അതു എന്നോട് അമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നു കെട്ടോ... എല്ലാം നല്ലതിന് ആകും... അങ്ങനെ നമ്മൾക്കു വിശ്വസിക്കാം... " "അതേ ഏട്ടത്തി... എനിക്കും അതാണ് ഒരു സമാധാനം.. " ദ്രുവ് ആയിട്ട് ഇത്തിരി നേരം ഇരുന്നിട്ട് അവൻ മുറിയിലേക്ക് പോയി. ആകെ ഒരു ശൂന്യത ആണ് അവനു തോന്നിയത്.. ഗൗരി........ സത്യം പറഞ്ഞാൽ അവളെ വെച്ച് താൻ കളിയ്ക്കുക ആയിരുന്നു.. അവളുടെ അച്ഛനോട് ഉള്ള ശതൃത ആണ് തന്നെ അതിലേക്ക് നയിച്ചതും.. അയാൾ മറ്റുള്ളവരുടെ മുൻപിൽ നാണം കെടുന്നത് കാണാൻ ആയിരുന്നു താൻ അങ്ങനെ ഒക്കെ ചെയ്തത്.. പക്ഷെ.. ഗൗരി.. അവൾ തന്നെ തോൽപ്പിച്ചു കളഞ്ഞു.. അവളെ കുറിച്ചുള്ള ഓർമ്മകൾ വല്ലാത്തൊരു നോവ് ആയി പടരുക ആണ്... തന്റെ കുഞ്ഞ് അവളുടെ ഉള്ളിൽ വളരുന്നു എന്നറിഞ്ഞ നിമിഷം ആദ്യം ഓർത്തത് ദ്രുവിനെ കാണുവാനായി തങ്ങൾ അക്ഷമരായി കാത്തു നിന്ന നിമിഷം ആയിരുന്നു.. മുഷ്ടി ചുരുട്ടികൊണ്ട് ശബ്ദം ഇല്ലാതെ കരഞ്ഞുകൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു സിസ്റ്ററുടെ കൈയിൽ ഒരു വെള്ള പൊതികെട്ടു.. ഓരോരുത്തരായി മാറി മാറി എടുത്തപ്പോൾ അവൻ ഇടയ്ക്ക് ഒന്ന് കണ്ണ് ചിമ്മിയിരുന്നു.. എന്തൊരു ആഹ്ലാദം ആയിരുന്നു എല്ലാവർക്കും.. അവന്റെ ഓരോരോ ഭാവങ്ങൾ ചലനങ്ങൾ എല്ലാം കാണാൻ ഉള്ള തിടുക്കം... മാധവ് ഫോൺ മെല്ലെ എടുത്തു. വാട്ട്സ്പ്പിലേക്ക് ഗൗരി അയച്ചു തന്ന ഒരു കുഞ്ഞിന്റെ ഫോട്ടോ... പ്രെഗ്നന്റ് ആണ് എന്ന് തന്നെ അറിയിക്കുവാൻ അവൾ സെന്റ് ചെയ്തത് ആയിരുന്നു. ഈശ്വരാ... ന്റെ ഗൗരി.. ന്റെ കുഞ്ഞ്... രണ്ടാളെയും നീ എനിക്കു തരണം.... അതു മാത്രം ഒള്ളു എന്റെ അപേക്ഷ... മുപ്പത്തി മുക്കോടി ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥന മാത്രം ഒള്ളു സധാ സമയവും. ഈശ്വരൻ കൈ വെടിയുക ഇല്ല എന്നാ ഒരു വിശ്വാസത്തിൽ ആണ് തങ്ങൾ ഇപ്പോളും. ഡോക്ടർ തരകൻ എന്ത് പറഞ്ഞു കാണും... എന്തൊക്ക ആണെങ്കിൽ പോലും താൻ ഒരു തീരുമാനം എടുത്തു കഴിഞ്ഞു... അതു ഡോക്ടർ മിത്രയുടെ വാക്കുകൾക്ക് നൂറു ശതമാനം വിശ്വാസം കൊടുത്തത് കൊണ്ട് മാത്രം ആണ്.. ഏറിയാൽ ഒരു ഒന്നര മണിക്കൂർ അതഴിഞ്ഞു ആണ് അവൻ ഹോസ്പിറ്റലിൽ വീണ്ടും പുറപ്പെട്ടത്.. അവൾക്ക് ഇഷ്ട്ടം ഉള്ള കായ മെഴുക്കുവരട്ടിയും വെള്ളരിക്ക പച്ചടിയും മീൻ അച്ചാറും ഒക്കെ റീത്താമ്മയെ കൊണ്ട് ഉണ്ടാക്കിച്ചു.. ചോറും കറികളും ഒക്കെ ആയിട്ട് അവൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഗൗരി മയക്കത്തിൽ ആയിരുന്നു. .. അംബികാമ്മ അരികിൽ ഉണ്ട്. "അമ്മേ...... " "ഇപ്പോൾ ഉറങ്ങിയതേ ഒള്ളു... വിമല വന്നിരുന്നു.. കുറെ സംസാരിച്ചിട്ട് ഇത്തിരി മുൻപ് ആണ് പോയത്.. "... "മ്മ്....അയാൾ വന്നിരുന്നോ.... ."ആരു... സോമശേഖരൻ ആണോ.. "? "അതേ... അല്ലാതെ പിന്നെ ആരാ.. " "വന്നില്ല മോനെ... എവിടെയോ പോയിരിക്കുക ആണ് എന്ന് മോളോട് പറഞ്ഞത്.. വിമലയുടെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു.. "......തുടരും.........