താലി: ഭാഗം 3
രചന: കാശിനാധൻ
ഗൗരി ആണെങ്കിൽ തിരികെ വീട്ടിൽ എത്തിയപ്പോൾ മുത്തശ്ശി ഉമ്മറത്തു ഉണ്ട്.
“നീ എന്താണ് കുട്ടി ആട്ടോയിൽ വന്നത്… അവൻ എവിടെ.. “?
“ഏട്ടൻ ആണെങ്കിൽ വഴിയിൽ ആയി പോയി.. വണ്ടി ബ്രേക്ക് ഡൌൺ ആയി.. അതുകൊണ്ട് ഞാൻ ആട്ടോ വിളിച്ചു പോന്നു.. അമ്മ എവിടെ മുത്തശ്ശി… ”
“അകത്തു ഉണ്ട്… ”
“അച്ഛൻ എഴുന്നേറ്റോ… ”
“ഇല്ല്യ…… ”
“മുത്തശ്ശനോ.. “?
അവൾ ഹാളിലേക്ക് നടന്നു കൊണ്ട് ചോദിച്ചു.
“ഞാൻ ഇവിടെ ഉണ്ട് മോളേ… നീ കാലത്തെ ക്ഷേത്രത്തിൽ പോയി അല്ലെ… ”
സെറ്റിയിൽ ഇരുന്നു പത്രം വായിക്കുക ആണ് മുത്തശ്ശൻ..
“ആഹ്… നീ വന്നോ…. ക്ഷേത്രത്തിൽ തിരക്ക് ഉണ്ടായിരുന്നോ “?
“അത്ര കാര്യമായിട്ട് ഇല്ലായിരുന്നു.. പക്ഷെ, തിരികെ മടങ്ങുന്ന സമയം കുറച്ച് ആളുകൾ ഒക്കെ വരാൻ തുടങ്ങി അമ്മേ ..”
“മ്മ്…… ദോശയും ചട്നിയും ഉണ്ട്.. നീ പോയി കഴിക്ക് ”
“ഞാൻ പോയി ഡ്രസ്സ് മാറി വരാം ”
ഗൗരി അകത്തേക്ക് പോയി.
റൂമിൽ എത്തിയതും അവൾ ഫോൺ എടുത്തു..
ഹായ് മാധവ്.. വീട്ടിൽ എത്തിയോ…
അവൾ msg അയച്ചു എങ്കിലും അവൻ ഓൺലൈനിൽ ഇല്ലായിരുന്നു.
കുറച്ച് സമയം കൂടി അവൾ വെയിറ്റ് ചെയ്തു.
പിന്നീട് അമ്മ വിളിച്ചപ്പോൾ അവൾ ഭക്ഷണം കഴിയ്ക്കാനായി പോയി.
അച്ഛനും അപ്പോൾ എഴുന്നേറ്റു വന്നിരുന്നു.
“കാർത്തി വന്നില്ലേ ഇതുവരെ… ”
“ഇല്ല അച്ഛാ… ഏട്ടനെ ഞാൻ ഇപ്പോൾ വിളിച്ചു.. അര മണിക്കൂറിനുള്ളിൽ എത്തും എന്ന് ആണ് പറഞ്ഞത്.. ”
“മ്മ്…. ”
“മോൾടെ പഠിത്തം ഒക്കെ എങ്ങനെ ഉണ്ട്… ”
“ഇതുവരെ top ആണ് അച്ഛാ… ടു മന്ത്‌സ് കൂടി കഴിഞ്ഞാൽ എക്സാം സ്റ്റാർട്ട് ചെയ്യും…. ”
“ഒക്കെ….. എന്റെ മോൾ നല്ല മാർക്ക്‌സ് സ്കോർ ചെയ്യും എന്ന് എനിക്ക് അറിയാം കുട്ടാ… ”
അയാൾ വാത്സല്യത്തോടെ അവളെ നോക്കി.
“ഇങ്ങനെ പഠിച്ചു പഠിച്ചു നടന്നാൽ മതിയോ,,,, ഇനി ഒരു പയ്യന്റെ കൈയിൽ ഏൽപ്പിക്കണം…. അതു കണ്ടിട്ടേ ഈ മുത്തശ്ശൻ കണ്ണ് അടയ്‌ക്കൂ…. ”
“ഓഹ് തുടങ്ങി… സെന്റി…
മതി മതി.. ഒന്ന് നിർത്തു കെട്ടോ മുത്തശ്ശാ….. ഒക്കെ അതിന്റ സമയം ആകുമ്പോൾ നടക്കും.. ”
“മുത്തശ്ശൻ പറഞ്ഞതിലും കാര്യം ഉണ്ട് മോളേ….. 22വയസിനു മുന്നേ നിന്റെ വിവാഹം നടക്കണം എന്ന് ആണ് ജാതകത്തിൽ.. “അമ്മ കൂടി അവിടേക്ക് പ്രവേശിച്ചു.
“ഓഹ് ദേ അടുത്ത ആൾ കൂടി വന്നു…. ഇനി ഇപ്പോൾ നോക്കണ്ട.. “അവൾ മെല്ലെ എസ്‌കേപ്പ് ആകാൻ നോക്കി.
“ദേ… നീ രക്ഷപ്പെടുക ഒന്നും വേണ്ട… ഞങ്ങൾ ഒരാളെ കണ്ടു വെച്ചിട്ടുണ്ട്… എക്സാം കഴിയട്ടെ.. ആൾ വരും…. “അച്ഛൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടി..
ഈശ്വരാ എല്ലാം കുഴപ്പം ആകുമോ…..
“അച്ഛൻ തമാശ പറയുക ആണോ… “ഉള്ളിലെ പരിഭ്രമം മറച്ചു വെച്ച് അവൾ ചോദിച്ചു.
“വിവാഹത്തെ കുറിച്ച് ഒക്കെ ആരെങ്കിലും തമാശ പറയുമോ മോളേ… ഒക്കെ അച്ഛൻ സമയം ആകുമ്പോൾ അറിയിക്കാം കെട്ടോ… ”
അമ്മയും മുത്തശ്ശിയും കൂടി അർഥഗർഭമായി ചിരിച്ചപ്പോൾ അവളുടെ ഉള്ളൊന്നു പിടഞ്ഞു..
അവൾ തനിക്ക് പഠിക്കാൻ ഉണ്ട് എന്ന് പറഞ്ഞു വേഗം റൂമിലേക്ക് മടങ്ങി.
ഫോൺ നോക്കിയപ്പോൾ അവന്റെ മെസേജ് ഒന്നും വന്നിട്ടില്ല.
മാധവ്.. ഐ വാണ്ട് ടു ടോക്ക് വിത്ത് യു ഇമ്മിടിയറ്റ്ലി…. എന്നൊരു മെസ്സേജ് അവനു അയച്ചിട്ട് അവൾ കട്ടിലിലേക്ക് വീണു.
മനസ്സിൽ എവിടെയോ ഒരു നോവ് പടരുന്നതായി അവൾ അറിഞ്ഞു.
എങ്ങനെ ഇവിടെ അറിയിക്കും തങ്ങളുടെ പ്രണയം..
അതോർത്തപ്പോൾ അവളെ വിറച്ചു.
എന്തായാലും അച്ഛൻ സമ്മതിക്കില്ല..
അച്ഛന്റെ ആജന്മശത്രു ആയി മാറിയ കുടുംബം..
അങ്കിൾ മരിച്ചിട്ട് പോലും അച്ഛൻ അവിടെ പോയിട്ടില്ല..
അപ്പോൾ പിന്നെ എങ്ങനെ…. എങ്ങനെ തങ്ങളുടെ വിവാഹം നടക്കും..
മാധവ് പറഞ്ഞത് അവൻ വന്നു തന്റെ അച്ഛനോട് സംസാരിക്കാം എന്ന് ആണ്..
പക്ഷെ… പക്ഷെ… അച്ഛനും ഏട്ടനും കൂടി അവനെ എന്തെങ്കിലും ചെയ്യുമോ എന്ന്കൂടി അവൾ ഇപ്പോൾ ഭയപ്പെട്ടു..
അവന്റെ ഒപ്പം താൻ ഇറങ്ങി പോയാൽ……
പിന്നീട് അച്ഛന്റ്റെ അവസ്ഥ.
അച്ഛൻ എങ്ങനെ ആളുകളുടെ മുഖത്ത് നോക്കും…
ഏട്ടന്റെ ഭാവി… ഏട്ടന്റെ വിവാഹം…
എല്ലാം കൂടി ഓർത്തപ്പോൾ അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി..
തനിക്കു മാധവിന്റെ മറക്കാൻ സാധിക്കില്ല…
അവൻ ഇല്ലാതെ ഒരു നിമിഷം ഇല്ല…
അവന്റെ പെണ്ണാകുന്നതും കാത്തു ഇരിക്കുക ആണ് താൻ.
ഈശ്വരാ… ഇനി എന്താകുമോ ആവോ..
എന്തായാലും പരീക്ഷ കഴിയട്ടെ… അതുവരെ ക്ഷമിക്കാം…
ഫോൺ ഒന്നുകൂടി എടുത്തു നോക്കി എങ്കിലും അവന്റെ മെസ്സേജ് ഒന്നും വന്നില്ല..
അവൾ ബുക്സ് എടുത്തു വായിക്കാൻ തുടങ്ങി..
നന്നായി പഠിക്കണം… പരീക്ഷ എഴുതണം… അവൾ ഓർത്തു.
****-
ഈ സമയം മാധവ് തന്റെ ഏട്ടന്റെ മകൻ ദ്രുവും ആയിട്ട് കളിക്കുക ആണ്.
“ചെറിയച്ഛൻ തോറ്റു.. ഞാൻ ആണ് ജയിച്ചത്.. ”
അവൻ ബോൾ എടുത്തു കൊണ്ട് മാധവിന്റെ അടുത്തേക്ക് ഓടി വന്നു..
ലോണിൽ രണ്ടാളും കൂടി ബോൾ കളിയ്ക്കുക ആണ്..
അവന്റെ ഫോൺ ആണെങ്കിൽ ഒരു സൈഡിൽ ഇരിപ്പുണ്ട്.
“ദേ… ഫോൺ…. ”
അവൻ വിരൽ ചൂണ്ടി..
“ആരാ മോനെ
ആരെങ്കിലും വിളിക്കുന്നുണ്ടോ.. ”
“ഉവ്വ്… “ദ്രുവ് ഫോൺ കൊണ്ട് ചെന്ന് മാധവിന് കൊടുത്തു.
കിരൺ ആണ്……
“ഹായ് കിരൺ.. എന്താടാ… ”
“ആണോ… ഞാൻ ഇവിടെ ഏട്ടന്റെ മോന്റെ കൂടെ ആയിരുന്നു…. ആണോ.. ഒക്കെ da..ഞാൻ വിളിക്കാം… “അവൻ ഫോൺ കട്ട് ചെയ്തു.
അപ്പോൾ ആണ് ഗൗരിയുടെ മെസ്സേജ് കണ്ടത്..
അവൻ ഗൗരിയെ തിരിച്ചു വിളിച്ചു.
പക്ഷെ അപ്പോൾ അവൾ ഫോൺ എടുത്തില്ല..
അവൻ ഗാലറിയിൽ നിന്ന് അവളുടെ ഫോട്ടോ എടുത്തു നോക്കി..
എന്നിട്ട് അവളെ കണ്ണിറുക്കി കാണിച്ചു.
“ആരാ ചെറിയച്ചാ.. ”
“ഇതോ… ഇത് മോന്റെ… മോന്റെ…. മോന്റെ ചെറിയമ്മ… “അവൻ അവളുടെ ഒരു ഫോട്ടോ കുഞ്ഞിനെ കാണിച്ചു.
“ഹായ്……. ചെറിയമ്മ…. ”
“മ്മ്… മോന് ഇഷ്ട്ടം ആയോ… ”
“ആം.
എനിക്ക് ഇഷ്ട്ടം ആയി.. ചെറിയച്ഛനോ…. ”
“പിന്നെ… ചെറിയച്ഛന് പണ്ടേ ഇഷ്ടം ആയി… ”
“ദ്രുവ്… നീ ഇങ്ങോട്ട് വന്നേ… ദേ ഈ ജ്യൂസ് കുടിയ്ക്ക്… ”
രാഗിണി ചേച്ചി… (ദൃവ് ന്റെ അമ്മ അവനെ വിളിച്ചു.. 0)
“മ്മേ….. ഞാൻ ചെറിയമ്മേടെ ഫോട്ടോ കാണുവാ… ഇപ്പോൾ വരാം.. ”
ങേ.. ചതിച്ചോ… എന്റെ ഈശ്വരാ.. “മാധവ് തലയിൽ കൈ വെച്ചു.. ……….തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…