താലി: ഭാഗം 30
Sep 15, 2024, 23:16 IST

രചന: കാശിനാധൻ
"എടൊ... ഞാൻ എന്ത് ചെയ്തു എന്ന് ആണ് ഇയാൾ പറയുന്നത്.....ബോധം ഇല്ലാത്ത ആളുകളെ പോലെ ഇയാൾ സംസാരിക്കുക ആണോ... " "നല്ല ബോധത്തോടെ ആണ് സാർ ഞാൻ സംസാരിക്കുന്നത്.. ഇനി ബോധം ഇല്ലാത്തവൻ ആക്കരുത് എന്നെ... പിന്നെ ഞാൻ എന്താണ് ചെയുന്നത് എന്ന് എനിക്ക് പോലും അറിയില്ല... "അവൻ പല്ലിറുമ്മി.. "ഹേയ് മാധവ് താങ്കൾക്ക് എന്താണ് സംഭവിച്ചത്.. എനിക്ക് ഒന്നും.... " "നിർത്തെടാ.... ഇത്രയും നേരം ഞാൻ മാന്യമായി സംസാരിച്ചു.... അപ്പോൾ താൻ അങ്ങ് കത്തി കയറുക ആണ് അല്ലെ..... അവന്റെ അമ്മേടെ ഒരു കുമ്പസാരം..... " മാധവ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു... റാമും സോമശേഖരനും കൂടി സംസാരിക്കുന്ന video ആണ്..... ഒരു ദിവസം തന്റെ ഒപിയിൽ അയാൾ കയറി വന്നിരുന്നു അന്ന് അയാളോട് താൻ ഗൗരിയെ കുറിച്ച് ഡിസ്‌കസ് ചെയുന്ന video ആണ്.. . ഇത് ആരാണ് ഷൂട്ട് ചെയ്തത്.. സിസ്റ്റർ നാൻസി അപ്പോൾ അവിടെ ഉണ്ടായിരുന്നു.. അവരെ പക്ഷെ താൻ ഇറക്കി വിട്ടിരുന്നു.. "താൻ ഒന്നും ആലോചിക്കേണ്ട... തന്റെ സംസാരം മുഴുവൻ വ്യക്തമായി എനിക്കു അറിയാം... അതുകൊണ്ട് സത്യസന്തം ആയിട്ട് കാര്യങ്ങൾ പറയുക.... അതാണ് തനിക്ക് നല്ലത്.. ! "ഇതിൽ എന്താണ് ഇത്ര അസ്വാഭാവികത... എന്റെ childhood ഫ്രണ്ട് ആണ് അയാൾ.. അവൻ വന്നു മകളെ കുറിച്ച് സംസാരിച്ചു.. അത്രമാത്രം.... " "Oh... അത്രയും ഒള്ളു...... ok.... അപ്പോൾ എനിക്ക് ഇനി തുടർനടപടിയും ആയിട്ട് മുന്നോട്ട് പോകാമല്ലോ.... ".... "എന്ത്.... എന്ത് നടപടി... മാധവ് എന്തൊക്ക ആണ് ഈ പറയുന്നത്.. ".... "ഞാൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല സാർ.... സാർ നിരപരാധി ആയ സ്ഥിതിക്ക് വേവലാതിപ്പെടേണ്ട കാര്യം ഒട്ട് ഇല്ല താനും " മാധവ് പിന്തിരിഞ്ഞു പോകാനായി എഴുനേറ്റു.. രാം ന്റെ മനസ്സിൽ കൂടി ഒരായിരം ചിന്തകൾ കടന്നു പോയി. ഇയാൾ എല്ലാ അറിഞ്ഞു കൊണ്ട് ഉള്ള വരവ് തന്നെ ആണ് എന്ന് റാമിന്റെ മനസ് മന്ത്രിച്ചു. "മാധവ്...... ഒരു മിനിറ്റ് " "എന്താണ് സാർ... " "അത്.. അതു പിന്നെ..... ശരിക്കും മാധവ് കാര്യം മനസിലാക്കിയില്ല സംസാരിക്കുന്നത്.... സോമശേഖരനും ആയിട്ട് ഉള്ള തന്റെ വൈരാഗ്യത്തിന്റെ പുറത്തു....... " അയാൾക്ക് അത്രയും പറയാനേ കഴിഞ്ഞൊള്ളു.. അപ്പോളേക്കും മാധവിന്റെ ഇരുകൈകളും അയാളുടെ ഇരു തോളിലും അമർന്നു.. നന്നായി അയാൾക്ക് വേദനിച്ചു എങ്കിലും ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല.. "മാധവ്... വിട്.. ഇയാൾ എന്താണ് ഈ കാണിക്കുന്നത്.. " "മിണ്ടരുത്.. ഒരക്ഷരം പോലും... എന്റെ കുഞ്ഞിനെ കളഞ്ഞിട്ട് സ്വന്തം മകളെ അയാൾക്ക് വേണം എന്ന് പറഞ്ഞപ്പോൾ താൻ അതിന് കൂട്ട് നിന്ന് അല്ലെ... എന്നിട്ട് ഒന്നും അറിയാത്തവനെ പോലെ പെരുമാറിയിട്ട്... എടാ തെണ്ടി.. നീ എന്താണ് എന്നെ കുറിച്ച് വിചാരിച്ചത്...ഒന്നും അറിയില്ല എന്ന് കരുതിയോ... "അപ്പോളേക്കും മാധവിന്റ കൈകൾ അയാളുടെ കഴുത്തിനെ വലയം ചെയ്തിരുന്നു. "മാധവ്.. പ്ലീസ്... ഞാൻ കാലു പിടിയ്ക്കാം... പ്ലീസ്.... എന്നെ ഉപദ്രവിക്കരുത്..... പ്ലീസ്.. " "ഇല്ലടാ... ഞാൻ നിന്നെ ഉപദ്രവിയ്ക്കില്ല... സ്നേഹിയ്ക്കാം നിന്നെ ഞാൻ.... " അപ്പോളേക്കും അയാൾക്ക് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി.. "മാധവ്... "അയാളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.. ഞാൻ ഒന്ന് പറയട്ടെ... പ്ലീസ്... "മ്മ്... നീ പറ... നിനക്ക് എന്താണ് പറയാൻ ഉള്ളത്... " "അത് പിന്നെ... സോമശേഖരൻ പറഞ്ഞത്....... " അയാളെ വിക്കി.. മാധവ് തന്റെ കൈ വിടുവിച്ചിട്ട് അയാൾക്ക് കുടിയ്ക്കാനായി അല്പം വെള്ളം എടുത്തു... "ഇത് കുടിയ്ക്ക്... എന്നിട്ട് പറഞ്ഞാൽ മതി... " ."മാധവ്... അതു പിന്നെ... എനിക്കു... എനിക്ക്... എന്നോട്... " "മ്മ്... താൻ പറയു... തന്നോട് എന്ത് ആണ് പറഞ്ഞത് അയാൾ.. എന്താണ് തനിക്കു വാഗ്ദാനം ചെയ്തത്.. പറയെടോ... പറയാൻ... " "മാധവ്... എനിക്ക്.. ഒരു തെറ്റ് പറ്റി പോയി... എന്നോട് ക്ഷമിക്കണം... " ... ക്ഷമിച്ചിരിക്കുന്നു.. ഇനി താൻ കാര്യം പറ... ഒരു ഡോക്ടർ ആയ ഇയാൾക്ക് എങ്ങനെ സാധിച്ചു ഇത്...തനിക്കും ഒരു കുടുംബം ഇല്ലേ.... എന്നിട്ട്.. " അവനെ കിതച്ചു. "സോമശേഖരൻ എന്നോട് പറഞ്ഞത് നിങ്ങൾ legally വിവാഹം കഴിച്ചിട്ടില്ലന്നുo അയാളോട് ഉള്ള വൈരാഗ്യത്തിന്റെ പുറത്തു മകളെ ട്രാപ്പിലാക്കി പ്രെഗ്നന്റ് ആക്കിയെന്നും എന്ന് ആണ് തുടരും അവൾക്ക് മാധവിന്റെ കുടുംബത്തിൽ സമാധാനം കിട്ടില്ല എന്നും കൂടി ഒക്കെ പറഞ്ഞപ്പോൾ.... "........തുടരും.........