താലി: ഭാഗം 31
Sep 16, 2024, 21:17 IST

രചന: കാശിനാധൻ
"മ്മ്... ക്ഷമിച്ചിരിക്കുന്നു.. ഇനി താൻ കാര്യം പറ... ഒരു ഡോക്ടർ ആയ ഇയാൾക്ക് എങ്ങനെ സാധിച്ചു ഇത്...തനിക്കും ഒരു കുടുംബം ഇല്ലേ.... എന്നിട്ട്.. " അവനെ കിതച്ചു. "സോമശേഖരൻ എന്നോട് പറഞ്ഞത് നിങ്ങൾ legally വിവാഹം കഴിച്ചിട്ടില്ലന്നുo അയാളോട് ഉള്ള വൈരാഗ്യത്തിന്റെ പുറത്തു മകളെ ട്രാപ്പിലാക്കി പ്രെഗ്നന്റ് ആക്കിയെന്നും എന്ന് ആണ് അവൾക്ക് മാധവിന്റെ കുടുംബത്തിൽ സമാധാനം കിട്ടില്ല എന്നും കൂടി ഒക്കെ പറഞ്ഞപ്പോൾ.... "... .. "Oh... അത്രയും ഒക്കെ പറഞ്ഞതെ ഒള്ളു..... വേറെ ഓഫർ ഒന്നും തന്നില്ലേ..... "...... "അത്.. പിന്നെ.... " രാമിനെ വിയർത്തു.. "പറയെടോ... ഇത്ര ആയ സ്ഥിതിക്ക് അതും കൂടി പറഞ്ഞോ... " .. "അത്.....അതു പിന്നെ.... ടൗണിൽ പുതിയത് ആയി ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റ് എന്റെ പേരിലേക്ക്.... " "നിർത്തെടാ....... നിന്റെ കരണം പൊട്ടിയ്ക്കാൻ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടല്ല... പക്ഷെ ഇപ്പോൾ ഞാൻ അതു ചെയ്യുന്നില്ല.... " അവൻ തന്റെ പോക്കറ്റിൽ നിന്ന് മറ്റൊരു മൈബൈൽ ഫോൺ എടുത്തു... "ദേ... ഇയാൾ പറഞ്ഞ കാര്യം മുഴുവൻ ഈ ഫോണിൽ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്..... അതു മതി എനിക്ക് തെളിവ് ആയിട്ട്... തന്റെ ശേഷിച്ച കാലം തനിക്ക് ഇവിടെ തന്നെ നിൽക്കണോ അതോ അകത്തു കിടക്കണോ എന്ന് താൻ തീരുമാനിക്ക് " "മാധവ് .......അയാളുടെ വാക്കുകൾക്ക് മുൻപിൽ ഒരു നിമിഷം ഞാൻ.... തെറ്റ് ആണ് ഞാൻ ചെയ്തത്.. മാപ്പ് അർഹിക്കാത്ത തെറ്റ്.. എന്നോട് പൊറുക്കുക..എന്നെ വെറുതെ വിടണം.... ഇല്ലെങ്കിൽ എന്റെ കുടുംബം " "എടൊ... എനിക്കും ഉണ്ടെടോ ഒരു കുടുംബം.... അത് താൻ മറന്നു പോയി അല്ലെ... എന്നിട്ട് താൻ സമർഥമായി അഭിനയിച്ചു അല്ലെ... എന്റെ ഗൗരി ഒരു ഭ്രാന്തിയെ പോലെ ആയി മാറി... തനിക്കു അറിയാമോ.... എന്നിട്ട് അയാളുടെ ഒരു " "മാധവ്... താൻ പറയുന്ന എന്ത് ശിക്ഷയും ഞാൻ ഏൽക്കാം.... ഉറപ്പ്... " "വേണ്ട... ഇപ്പോൾ ഞാൻ തനിക്ക് ശിക്ഷ വിധിക്കുന്നില്ല.. ഞാൻ ഇപ്പോൾ തന്നെ വെറുതെ വിടുകയാണ്... എന്തിന് ആണെന്നോ സോമശേഖരനോട്ഉള്ള പക വീട്ടാൻ... ഞാൻ പറയുന്നത് പോലെ താൻ ചെയ്തില്ല എങ്കിൽ താൻ അകത്തു ആകും... പിന്നെ തന്റെ മകളുടെ വിവാഹം.. അതും മുടങ്ങും.... ഇത് പറയുന്നത് മാധവ് ആണ്.... " അതു പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് നടന്നു. റാമിന് അതു കേൾക്കാതെ വേറെ നിവർത്തി ഇല്ല എന്ന് അവനു അറിയാമായിരുന്നു.... സോമശേഖരന്റെ അന്ത്യം എന്റെ കൈ കൊണ്ട് തന്നെ.... മാധവ് തീർച്ച പെടുത്തി. പുറത്തേക്ക് ഇറങ്ങിയതും അവൻ മിത്രയെ ഫോൺ എടുത്തു വിളിച്ചു. "ഹെലോ.. ഡോക്ടർ... " "Ah മാധവ്.. ഇയാൾ അവിടെ പോയിരുന്നോ.. " . "യെസ്.. ഞാൻ പോയി... ദേ ഇപ്പോൾ അവിടെ നിന്ന് ഇറങ്ങിയതേ ഒള്ളു... " ."മ്മ്..... എന്ത് പറഞ്ഞു ഡോക്ടർ രാം.. " സംഭവിച്ച കാര്യങ്ങൾ എല്ലാം മാധവ് വിശദീകരിച്ചു. "മ്മ്... എന്റെ name പറഞ്ഞിട്ടില്ലലോ അല്ലെ... " "ഹേയ് ഇല്ല..... ഒന്നും പറഞ്ഞിട്ടില്ല..... " "സിസ്റ്റർ നാൻസി... അവർ ഒരു പാവം ആണ്.... അവരെ എങ്ങാനും പിടിയ്ക്കുമോ.... " "ഇല്ല...... അങ്ങന ഒന്നും ഇനി രാം മുതിര്ത്തില്ല..... കാരണം അയാളുടെ മകളുടെ മാര്യേജ് ആണ് next month.... " "എനിക്കു സിസ്റ്റർ നാൻസിയെ ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു.. പക്ഷെ... ആ അതു പിന്നെ ഒരിക്കൽ ആവാം അല്ലെ... " ... "അത് മതി മാധവ്.... ഞാൻ അവരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്.. " "ഡോക്ടർ മിത്ര... എങ്ങനെ എനിക്ക് നന്ദി പറയണം നിങ്ങളോട് എന്ന് അറിയില്ല.... " "ഹേയ്.... അതൊക്ക പിന്നീട് ആവാം.. ആദ്യം ഗൗരിയെ ഹാപ്പി ആയിട്ട് ഇരുത്തുക.... നാളെ ഡിസ്ചാർജ് അല്ലെ.. " "യെസ്... നാളെ ആഫ്റ്റർ നൂൺ പോകാൻ സാധിക്കും..." "Ok... നമ്മൾക്ക് പിന്നീട് കാണാം..." "Ok ബൈ... " അവൻ ഫോൺ കട്ട് ചെയ്ത്.. *** റൂമിൽ എത്തിയപ്പോൾ ഗൗരിയെ അമ്മ ദേഹം ഒക്കെ തുടപ്പിച്ചു ഡ്രസ്സ് ഒക്കെ മാറ്റിച്ചിട്ടു ഉണ്ടായിരുന്നു.. ഇളം നീല നിറം ഉള്ള ഒരു സൽവാർ ആണ് അവൾ ധരിച്ചിരിക്കുന്നത്.. പഴയ പ്രസരിപ്പും കണ്ണുകളിലെ തിളക്കവും ഒക്കെ നഷ്ടമായിരിക്കുന്നു.... വിഷാദം നിഴലിച്ചിരുന്നു.. ആഹാ മോൻ വന്നോ.. എത്ര നേരം ആയി നീ പോയിട്ട്.... "... "ഞാൻ പുറത്തു പോയത് ആണ് അമ്മേ..... ഡോക്ടർ തരകന്റെ കാര്യം പറഞ്ഞില്ലേ.. ആളോട് സംസാരിക്കാൻ ആയിട്ട് രാം സാർ വിളിച്ചു.......തുടരും.........