താലി: ഭാഗം 32

താലി: ഭാഗം 32

രചന: കാശിനാധൻ

പഴയ പ്രസരിപ്പും കണ്ണുകളിലെ തിളക്കവും ഒക്കെ നഷ്ടമായിരിക്കുന്നു.... വിഷാദം നിഴലിച്ചിരുന്നു.. "ആഹാ മോൻ വന്നോ.. എത്ര നേരം ആയി നീ പോയിട്ട്.... "... "ഞാൻ പുറത്തു പോയത് ആണ് അമ്മേ..... ഡോക്ടർ തരകന്റെ കാര്യം പറഞ്ഞില്ലേ.. ആളോട് സംസാരിക്കാൻ ആയിട്ട് രാം സാർ വിളിച്ചു. "ഉവ്വോ.. എന്നിട്ട് എന്ത് പറഞ്ഞു.. " ."ഇന്ന് വൈകിട്ട് സാർ എന്നെ നേരിട്ട് വിളിക്കും... എന്തായാലും നമ്മൾക്ക് പ്രതീക്ഷ കൈവിടാതെ പ്രാർത്ഥിക്കാം... ഡോക്ടർ പറഞ്ഞത് കുഞ്ഞിന് ഒരു ആപത്തും പറ്റിലാ എന്ന ആണ്... " "സത്യം ആണോ മാധവ്...... "ഗൗരി അവനെ നോക്കി. നിറഞ്ഞമിഴികളിലും ഒരു പ്രഭ തിളങ്ങി.. "മ്മ്..... നമ്മൾ വിഷമിക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല.... ഡോക്ടർ പറഞ്ഞത് വെച്ച് കുഞ്ഞിനെ വേണ്ടന്ന് വെയ്ക്കണ്ട കാര്യം ഇല്ല... "... "എന്റെ ഈശ്വരാ... നീ എത്ര വലിയവൻ ആണ്..... " അവളുടെ കണ്ണുകൾ നിറഞ്ഞു. "മ്മ്... ഇനി നീ കരയരുത്... വിഷമിക്കരുത്.... എല്ലാം നല്ലതിന് എന്ന് വിചാരിച്ചാൽ മതി... എന്തായാലും നമ്മൾ ഇനി തരകൻ ഡോക്ടറുടെ ട്രീറ്റ്മെന്റ് ആണ് തുടരുന്നത്... "അത് മതി മോനെ... അതു മാത്രം മതി... മോളെ ഗൗരി.. നീ വിഷമിക്കേണ്ട... മോൻ പറഞ്ഞത് കേട്ടില്ലേ " അംബികാമ്മ ഗൗരിയ്ക്ക് നേർക്ക് തിരിഞ്ഞു.. കുറച്ചു ദിവസങ്ങൾക്കു ശേഷം അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരി പടർന്നു.. അടുത്ത ദിവസം കാലത്തെ തന്നെ മാധവ് തന്റെ ഒപിയിലേക്ക് പോയിരുന്നു... ഉച്ചയ്ക്ക് ശേഷം ആണ് ഗൗരി ഡിസ്ചാർജ് ആകുന്നത്.. അപ്പോളേക്കും ഒരുമിച്ചു പോകാമല്ലോ എന്നാണ് അവൻ കരുതിയിരിക്കുന്നത്.. കുറച്ച് ദിവസങ്ങൾ കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചത് കൊണ്ട് അല്പം തിരക്കുകൾ ഒക്കെ ആയിരുന്നു. സോമശേഖരനും വിമലയും കൂടി മകളെ കാണുവാനായി എത്തിയിരിക്കുന്നു. .. അംബികാമ്മയോട് അവൻ മുൻകൂട്ടി പറഞ്ഞിരുന്നു അവർ വരുമ്പോൾ ഇനി റൂമിൽ നിന്ന് പുറത്തേക്ക് പോകേണ്ടാ എന്ന്.. അതുകൊണ്ട് അവർ അവിടെ ഒതുങ്ങി കൂടി. "ഡോക്ടർ എന്ത് പറഞ്ഞു മോളെ... " "ഇന്ന് ഡിസ്ചാർജ് ആകും അമ്മേ.... ടു വീക്സ് കഴിഞ്ഞു ഒന്നുകൂടി വരണം എന്ന് പറഞ്ഞു... കുഴപ്പം ഒന്നും ഇല്ല " "മ്മ്..... കുഞ്ഞിന്റെ കാര്യം... " "ഇന്ന് അറിയിക്കാം എന്ന് ആണ് തരകൻ സാർ പറഞ്ഞത്..... " "എപ്പോൾ... "സോമശേഖരന്റെ നെറ്റി ചുളിഞ്ഞു. .. "അറിയില്ല അച്ഛാ... മാധവിനെ വിളിയ്ക്കും..... " "മ്മ്.... " "മോളെ.. നീ ഞങളുടെ കൂടെ വീട്ടിലേക്ക് പോരുന്നോ... അവിടെ കുറച്ചു ദിവസം നിന്നിട്ട് വന്നാലോ " "അത് പിന്നെ അമ്മേ..... " "വിമലേ.... ഇവരുടെ വിവാഹം ഇതേവരെ നടത്തിയിട്ടില്ല.. അതോണ്ട് അടുത്ത മുഹൂർത്തം നോക്കി മേലെകാവിൽ വെച്ച് ആ ചടങ്ങ് നടത്തണം...... " .. "ഇനി എന്ത് ചടങ്ങ്... അതിന്റ ഒക്കെ ആവശ്യം ഉണ്ടോ... "വിമല അവരെ നോക്കി പരിഹസിച്ചു "അത് മനസിലാക്കാൻ ഉള്ള ബുദ്ധി ഒക്കെ നിങ്ങൾക്ക് ഇല്ലേ " അംബികാമ്മയും വിട്ടുകൊടുക്കാൻ ഉള്ള ഭാവം ഇല്ലായിരുന്നു. മകളോട് എന്നും വിളിയ്ക്കാം എന്ന് പറഞ്ഞിട്ട് അവർ യാത്ര പറഞ്ഞു പോയി... മാധവിന്റ ഓപി കഴിഞ്ഞു അവൻ റൂമിലേക്ക് വന്നു.. മാധവ്... തരകൻസാറിനെ വിളിച്ചോ... " "മ്മ്...... പക്ഷെ സാർ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു കട്ട്‌ ചെയ്തു... " "മ്മ്..... രാം സാർ ഇന്ന് ലീവ് ആണ് അല്ലെ.... ഡോക്ടർ മിത്ര ആണ് ഡിസ്ചാർജ് എഴുതിയത്... " "ആണോ... സാറിന് എന്ത് പറ്റി.... ഞാൻ അറിഞ്ഞില്ലാലോ... " "സുഖം ഇല്ലാണ്ട് ഇരിക്കുക ആണ് എന്ന്...... മാധവിനെ വിളിച്ചോളാം എന്ന് ഡോക്ടർ മിത്രയോട് അറിയിച്ചു.. ". "ഞാൻ പിന്നെ കണ്ടോളാം... " മാധവും അമ്മയും ഗൗരിയും കൂടി പോകുവാനായി എഴുനേറ്റു. ദ്രുവ് ആണെങ്കിൽ ഉച്ച ആയപ്പോൾ മുതൽ നോക്കി ഇരിയ്ക്കുക ആണ്.. രാഗിണി എത്ര പറഞ്ഞിട്ടും അവൻ എഴുനേറ്റ് പോയില്ല.. ചെറിയമ്മയെ കാണാനായി ഇരിക്കുക ആണ് അവൻ.. ഏകദേശം മൂന്ന് മണി ആയി അവർ എത്തിയപ്പോൾ. ദ്രുവ് ഓടി വന്നു ഗൗരിയുട അരികിലേക്ക്. "ചെറിയമ്മേ.... വാവ എന്ത് പറയുന്ന...." "വാവ സുഖം ആയി ഇരിക്കുന്നു..... മോന് സുഖം ആണോ " "ആം.. എനിക്കു സുഖം.. കുഞ്ഞാവ എപ്പോൾ ആണ് എന്നോട് കളിയ്ക്കാൻ വരുന്നത്.. "... ."ഉടനെ വരും kto...മോനോട് എന്നും കളിയ്ക്കും.... ".....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story