Novel

താലി: ഭാഗം 34

രചന: കാശിനാധൻ

ദിവസങ്ങൾ പിന്നിട്ടു കൊണ്ട് ഇരുന്നു..

ചെറിയ ക്ഷീണം ഒക്കെ ഇടയ്ക്ക് ഉണ്ടങ്കിൽ പോലും ഗൗരി ഹാപ്പി ആയിരുന്നു..

അച്ഛനും അമ്മയും അവളെ ആവുന്നത്ര വീട്ടിലേക്ക് കൂട്ടി കൊണ്ട് വരാൻ നിർബന്ധിച്ചു എങ്കിലും അവൾ പോയില്ല..

കാരണം മാധവ് ആയിരുന്നു..

അവനോട് അവൾ വാക്ക് കൊടുത്തിരുന്നു, ഇനി വാവ വന്നതിന് ശേഷം മാത്രമേ താൻ തന്റെ വീട്ടിൽ കാലു കുത്തുക ഒള്ളു എന്ന്..

അംബികാമ്മയും രാഗിണിയും ഒക്കെ അവളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു.

അവൾക്ക് ഇഷ്ടം ഉള്ള ഉണ്ണിയപ്പവും നെയ്പായസവും പാലടപ്രഥമനും ഒക്കെ ഉണ്ടാക്കി റീത്താമ്മയും അവൾക്ക് ഒരു അമ്മയുടെ സ്നേഹം പകർന്നു നൽകി.

എല്ലാ മാസവും ചെക്ക്‌ അപ്പ്‌നു പോകുമ്പോൾ വിമലയും സോമശേഖരനും വരും… മകളെ കാണുവാനായി..

അവൾക്ക് നിറയെ പലഹാരം ഒക്കെ ആയിട്ട് ആണ് വിമല വരുന്നത്..

പക്ഷെ അതു ഒന്നും ഗൗരിയെ കഴിപ്പിക്കാൻ അവൻ സമ്മതിക്കില്ല..

അതിനായി ഒന്ന് രണ്ട് തവണ അവൾ അവനോട് വഴക്കിട്ടു.

“നിന്റെ അച്ചനെ എനിക്ക് തീരെ വിശ്വാസം ഇല്ല.. അതുകൊണ്ട് ആണ്”
എന്ന് അവൻ അപ്പോൾ മറുപടി കൊടുക്കുയും ചെയ്തു.

ഇതിനോടിയയിൽ രാം സാറിന്റെ മകളുടെ വിവാഹം വന്നു..

അയാൾ മാധവിനെ ക്ഷണിച്ചു.

അവൻ പക്ഷെ ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു മാറുക ആണ് ചെയ്തത്..

എന്തായാലും അയാളെ വിശ്വസിച്ചു കൂടാ എന്ന് അവൻ തന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു.

കുഞ്ഞിന്റെ അനക്കം ഒക്കെ ഗൗരിക്ക് അനുഭവപെട്ടു തുടങ്ങി..

ഇടയ്ക്ക് ഒക്കെ ഉറക്കത്തിൽ നിന്ന് അവൾ ഞെട്ടി ഉണരും.

“എന്റെ ഗൗരി.. നീ ഇങ്ങനെ തുടങ്ങിയാലോ….. എന്താ ഇത്രയും പേടിയ്ക്കാൻ… ”
.അവൻ സ്നേഹപൂർവ്വം ശാസിക്കും..

“ഒരു ഡോക്ടർക്ക് ഇത് ഒന്നും പറഞ്ഞാൽ മനസിലാവൂല…. “അവൾ ചുണ്ട് കൂർപ്പിക്കും

കടിഞ്ഞൂലിന്റെ എല്ലാ ആകുലതയും അവൾക്ക് ഉണ്ടായിരുന്നു എങ്കിലും അംബികാമ്മയും രാഗിണിനിയും ഒക്കെ അവൾക്ക് ആത്മവിശ്വാസം നൽകി.

അങ്ങനെ തരക്കേടില്ലാത്ത ജീവിതം ആയി അവർ മുന്നോട്ട് പോയി.

പക്ഷെ ഇതിനോടിയക്ക് ആ വീട്ടിൽ പല സംഭവങ്ങളും അരങ്ങേറി..

അത് ആരും അറിഞ്ഞില്ല എന്ന് മാത്രം.

മാധവിന്റെ ചേട്ടന്റെ ബിസിനസ്‌ ഇടയ്ക്ക് നഷ്ടത്തിലേക്ക് കൂപ്പു കുത്തി..

അയാൾക്ക് കിട്ടികൊണ്ട് ഇരുന്ന ഓർഡറുകൾ എല്ലാം മറ്റൊരു കമ്പനി നേടി എടുത്തു ..

അന്വഷിച്ചപ്പോൾ ആണ് അറിഞ്ഞത് അത് എല്ലാം സോമശേഖരന്റ് പണി ആണ് എന്ന്
..

എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാലോ എന്ന് ഭയന്നു ജ്യേഷ്ടൻ ഒരു കാര്യവും മാധവിനെ അറിയിച്ചില്ല..

പക്ഷെ ഒരു ദിവസം രാഗിണിക്ക് നിയന്ത്രണം വിട്ടു.

ഡ്യൂട്ടി കഴിഞ്ഞു മടങ്ങി എത്തിയത് ആയിരുന്നു മാധവ്.

ഗൗരി വെറുതെ മുറ്റത്തു കൂടി ഉലാത്തുക ആണ്.

സിദ്ധാർഥും രാഗിണിയും തമ്മിൽ എന്തോ വാക്ക് തർക്കം ആണ്.

പെട്ടെന്ന് അവർ പുറത്തേക്ക് പാഞ്ഞു വന്നു.

“മാധവ് “അവൾ അലറി.

എല്ലാവരും ഞെട്ടി പോയി.. ഇങ്ങനെ ഒരു രാഗിണിയെ അവർ ആദ്യം ആയി കാണുക ആണ്.

“എന്ത് പറ്റി ഏട്ടത്തി ”

“നിന്റെ ഭാര്യയുടെ അച്ഛൻ കാരണം ഇവിടെ ജീവിയ്ക്കാൻ വയ്യാതെ ആയി. ഞങൾ ഇനി എന്ത് ചെയ്യണം,, ഏട്ടൻ ആത്മഹത്യാ ചെയ്താലോ എന്ന് ആണ് ചിന്തിച്ചു ഇരിക്കുന്നത് ”

“ഏട്ടത്തി… എന്താ ഇങ്ങനെ ഒക്കെ പറയുന്നത്, എന്താ…. എന്ത് പറ്റി… ”

“ഇനി എന്ത് പറ്റാൻ.. എല്ലാം കൈ വിട്ടു പോയി… ഏട്ടന് ഇപ്പോൾ എടുത്താൽ പൊങ്ങാത്ത കടം ആയി.. ഓർഡറുകൾ എല്ലാം കുറഞ്ഞു… sale എല്ലാം നഷ്ടപ്പെട്ടു.. ”

.”എന്തൊക്ക ആണ് ഏട്ടത്തി ഈ പറയുന്നത്… ”

“അതേ മാധവ്… നിങ്ങളെ ആരെയും ഒന്നും അറിയിക്കേണ്ട എന്ന് പറഞ്ഞു ഏട്ടൻ കുറേ ഡെപ്പോസിറ്റും ഗോൾഡും ഒക്കെ എടുത്തു കടം വീട്ടുവാനായി…. പക്ഷെ….. ഇത് ഇപ്പോൾ എല്ലാം അവസാനിച്ച മട്ട് ആണ്… ”

രാഗിണി കരഞ്ഞു.

അംബികാമ്മയും മാധവും ഗൗരിയും എല്ലാവരും പകച്ചു നില്കുആ ആണ്…. ഇത് എന്തൊക്ക ആണ് ഇവിടെ നടക്കുന്നത്..

“ഈശ്വരാ.. ഒരു തരത്തിലും ജീവിയ്ക്കാൻ അനുവദിക്കുക ഇല്ല അയാൾ….. ”

“അമ്മേ…. ഇതൊക്ക ആരെയും അറിയിക്കണം എന്നോർത്ത് അല്ല…. നിങ്ങളെ വിഷമിപ്പിക്കാനും അല്ല… നിവർത്തികേട്‌ കൊണ്ട് ആണ്…. ”

“എനിക്ക് അറിയാം രാഗിണി… ഇതൊക്ക ഇത്തിരി കടന്ന കൈ ആണ്…… ”

സിദ്ധാർഥ്……….

ആരോടും ഒന്നും സംസാരിക്കതെ മുഖം കുനിച്ചു നിൽക്കുക ആണ് അയാൾ…

എല്ലാം നഷ്ടപ്പട്ടവനെ പോലെ മാധവിന് തോന്നി…….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button