Novel

താലി: ഭാഗം 35

രചന: കാശിനാധൻ

സിദ്ധാർഥ്……….

ആരോടും ഒന്നും സംസാരിക്കതെ മുഖം കുനിച്ചു നിൽക്കുക ആണ് അയാൾ…

എല്ലാം നഷ്ടപ്പട്ടവനെ പോലെ മാധവിന് തോന്നി..
..

തന്റെ ഏട്ടൻ പടിപടിയായി മുന്നേറി വന്നത് ആണ്..

പക്ഷെ.. അയാൾ…. അയാൾ അന്ന് പറഞ്ഞത് പോലെ പ്രവർത്തിക്കുക ആണ്..

“മോനെ…. ”

അംബികാമ്മ അവനെ വിളിച്ചു….

“എന്താണ് അമ്മേ… ”

“നി ഗൗരിയെ വിളിച്ചു കൊണ്ട് അകത്തേക്ക് പോകു… ”

അവർക്ക് മനസിലായി ഗൗരി ആകെ വിഷമത്തിൽ ആണ് എന്ന്..

“മോളെ ഗൗരി…. നീ അകത്തു പോകു കുട്ട്യേ….. രാഗിണി… മോളെ നീയും കേറി പോകു… … ”

അംബികാമ്മ പറഞ്ഞതും എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി.

കുറച്ച് കഴിഞ്ഞതും മാധവ് ആണെങ്കിൽ സിദ്ധുവിനെ പോയി വിളിച്ചു.

മാധവ് ഏട്ടനേയും കൂട്ടി വെളിയിലേക്ക് ഇറങ്ങി…

എല്ലാവരും തമ്മിൽ എന്തൊക്കെയോ ചർച്ച നടക്കുന്നു..

ഗൗരിക്ക് ഒന്നും മനസിലായില്ല..

പക്ഷെ അവൾ ഒന്ന് തീരുമാനിച്ചു ഉറപ്പിച്ചു..

ആരൊക്ക എന്തൊക്ക പറഞ്ഞാലും എതിർത്താലും താൻ തന്റെ അച്ഛനെ കാണുവാനായി തന്റെ വീട്ടിലേക്ക് പോകുന്നു..
അത് തല്ക്കാലം മാധവിനോട്‌ പറയുന്നില്ല..

അന്ന് രാത്രിയിൽ ആദ്യമായി അവർക്കിടയിൽ മൗനം നൃത്തമാടി….

ഗൗരിയ്ക്ക് എന്ത് പറയണം എന്ന് പോലും അറിയില്ലായിരുന്നു.

മാധവ് ആണെങ്കിൽ മുകളിലേക്ക് കണ്ണും നട്ടു കിടക്കുക ആണ്..

പല പല ഭാവങ്ങൾ ആ മുഖത്ത് മിന്നി മായുന്നുണ്ട്..

എന്നിരുന്നാലും അതൊന്നും മനസിലാക്കുവാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല.

എല്ലാം അനിർവചനീയം ആണ് എന്ന് അവൾക്ക് തോന്നി.

എന്തായാലും അച്ചന്റെ ഇനിയുള്ള നീക്കത്തിന് കടിഞ്ഞാൺ ഇട്ടേ മതിയാവൂ..

ഇല്ലെങ്കിൽ തന്റെ ജീവിതം ആണ് ചതുപ്പ് നിലത്തേക്ക് കൂപ്പു കുത്തും.. താൻ പോലും അറിയാതെ..

കുഞ്ഞ് ചെറുതായ് ഒന്ന് അനങ്ങി..

എന്നും ഈ സമയത്തു മാധവ് അവന്റെ അധരം ചേർത്ത് വെയ്ക്കും… അവളുടെ നഗ്നമായ വയറിൽ…

“അച്ഛെടെ മുത്തുമണി…. “ആ ഒരൊറ്റ വിളിയിൽ ഗൗരി ഒന്ന് പുളഞ്ഞു പോകും..

പിന്നീട് അവർ അച്ഛനും വാവയും തമ്മിൽ ഉള്ള കൊഞ്ചലുകൾ ആണ്…

ഗൗരി ഇടയ്ക്ക് എന്തെങ്കിലും പറയുമ്പോൾ വാവ അനങ്ങാതെ കിടക്കും..

മാധവ് സംസാരിക്കുമ്പോൾ പിന്നെയും വാവ ആക്റ്റീവ് ആകും.

“മ്മ്.. ഇപ്പോൾ ഇങ്ങനെ ആയാൽ ഞാൻ പിന്നെ ഔട്ട്‌ ആകും… ”

അവൾ മുഖം കൂർപ്പിക്കും.

അതുകണ്ടു മാധവ് പൊട്ടി ചിരിക്കും.

“എടി പൊട്ടിക്കാളി നീ ഇത്രയും സില്ലി ആകരുത്…. ഞങ്ങളുടെ സ്വകാര്യത നഷ്ടപെടുത്തിയിട്ട് അവളുടെ ഓരോ ഡയലോഗ്…. ”

ഒരു വരണ്ട ചിരി അവളിൽ വിരിഞ്ഞു..

അപ്പോളേക്കും മാധവ് ഉറങ്ങിയിരുന്നു..

രണ്ട് നിർക്കന്നങ്ങൾ അവളുടെ മിഴിയിൽ ഉരുണ്ടു കയറി വന്നു..

*****

അടുത്ത ദിവസം മാധവ് അല്പം താമസിച്ചു ആണ് ഉണർന്നത്.

അവൻ നോക്കിയപ്പോൾ ഗൗരി അടുത്തില്ല..

സാധാരണ ആയിട്ട് അവൻ ഉണർന്ന് കഴിഞ്ഞു ആണ് അവൾ മെല്ലെ എഴുന്നേൽക്കുന്നത്.

അവൻ വാഷ്‌റൂമിൽ പോയി…

കുറച്ച് കഴിഞ്ഞതും അവൻ റെഡി ആയി വന്നു..

അമ്മ അപ്പോളേക്കും ആവി പറക്കുന്ന പുട്ടും കടല കറിയും എടുത്തു വെച്ചിട്ടുണ്ടായിരുന്നു..

അവൻ വന്നു ഭക്ഷണം കഴിച്ചു.

അപ്പോൾ ആണ് ദ്രുവ് ഉണർന്നു വന്നത്..

“ചെറിയമ്മ എവിടെ ”

“കിച്ചണിൽ കാണും… മോൻ ചെല്ല്.. ”

“ഗൗരി ഇതുവരെ ഉണർന്നില്ലേ മോനെ.. എവിടെ…. “?

“അവൾ ഇങ്ങോട്ട് വന്നില്ലേ…. ഞാൻ ഉണരും മുൻപ് എണീറ്റാല്ലോ ”

… നീ എന്താ ഈ പറയുന്നത്…. ഞങൾ ആരും കണ്ടില്ലലോ ഗൗരിയെ… റീത്തമ്മേ… രാഗിണി
…”

മാധവ് അപ്പോളേക്കും ചാടി എഴുന്നേറ്റു..

അവൻ മുകളിലേക്ക് ഓടി കയറി.

ഇടയ്ക്ക് അവൾ ബാൽക്കണിയിൽ പോയി ഇരിക്കാറുണ്ട്..

അതിൻപ്രകാരം ആണ് അവൻ ഓടി വന്നത്.

പക്ഷെ അവൾ അവിടെ എങ്ങും ഇല്ല..

തിരികെ അവൻ റൂമിൽ എത്തി.

അവനു എന്തോ അപകടം പോലെ തോന്നി..
അവൾ അയാളെ കാണുവാൻ പോയോ…

ഫോൺ നോക്കിയപ്പോൾ അത് അവിടെ ഇല്ല..

അവൻ അവളുടെ നമ്പറിൽ വിളിച്ചു.

കുറേ റിങ് ചെയ്തു കഴിഞ്ഞു ആണ് അവൾ ഫോൺ എടുത്തത് ….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button