താലി: ഭാഗം 38
Sep 23, 2024, 21:39 IST

രചന: കാശിനാധൻ
"ഇവിടെന്നു പോകാൻ എന്താണ് ഇത്രയും താമസം.... "കാർത്തി ചിറികോട്ടികൊണ്ട് ഗൗരിയെ നോക്കി. എനിയ്ക്ക് "താമസം ഒന്നും ഇല്ല... ഞാൻ പോയ്കോളാം... ഇനി മേലാൽ ഇത് ആവർത്തിക്കരുത്... അങ്ങനെ വന്നാൽ പിന്നെ എന്റെ ഭർത്താവ് എന്ത് ചെയ്യും എന്ന് എനിക്ക് ഒരു എത്തും പിടിത്തവും ഇല്ല " "ഓഹ്.. അവളുടെ ഒരു ഭർത്താവ്... കാൽ കാശിനു വക ഇല്ലാത്തവനെ എടുത്തു ചുമലിൽ eetiyitt അവളുടെ ഒരു വർത്തമാനo..അവൻ എന്നാ ചെയ്യും.... പറയെടി .... ഞങളെ മൂക്കിൽ കയറ്റുമോ.... കാശിനു കൊള്ളാത്തവൻ " കാർത്തിക് അവളെ പരിഹസിച്ചു.. "കാശിനു വക ഉണ്ടോ ഇല്ലയോ എന്നൊന്നും ഏട്ടൻ അറിയണ്ട..എന്റെ മാധവ് ഒരു ഡോക്ടർ ആണ്... ഞങ്ങൾക്ക് കഴിയാൻ ഉള്ളത് എല്ലാം എന്റെ മാധവ് ജോലി ചെയ്തു സമ്പാദിക്കുന്നുണ്ട്.. " "ഓഹ്... അവൻ അങ്ങ് സമ്പാദിച്ചു കൂട്ടി വെച്ചേക്കുവാ.. അതു കൊണ്ട് അല്ലെ നീ ഇപ്പോൾ ഇവിടെ വന്നത്... ഒന്ന് പോടീ മിണ്ടാതെ... " "ഏട്ടൻ എന്നെ ഒരുപാട് ആട്ടി പായിക്കണ്ട.. അത്രയ്ക്ക് ഗതികേട് എനിക്ക് ഇല്ല താനും... പിന്നെ കുറച്ചു കാര്യങ്ങൾ ഇവിടെ അറിയിക്കണം എന്ന് തോന്നി.. അത്രമാത്രം. " "ഹ... കഴിഞ്ഞില്ലേ.. എന്നിട്ട് എന്താ ഇങ്ങനെ നിൽക്കുന്നത്... എന്തെങ്കിലും വേണോ... വണ്ടി കൂലിയ്ക്കോ മറ്റൊ.. അങ്ങനെ ഒക്കെ നാട്ടു നടപ്പ് ഉണ്ട് കെട്ടോ " "ഞാൻ ഇതേവരെ നിങ്ങളുടെ മുൻപിൽ കൈ നീട്ടിയോ.. ഇല്ലലോ... " "കൈ നീട്ടാതെ തന്നെ നിനക്ക് ഉള്ളത് താരം..... നീ ഒരു മിനിറ്റ് നിൽക്കൂ... " അച്ഛന്റെ വാക്കുകൾ ആയിരുന്നു അത്. അവൾ അയാളുടെ മുഖത്തേക്ക് നോക്കി.. അമ്മയും മുത്തശ്ശിയും എല്ലാവരും അവളെ നോക്കി കരയുക ആണ്.. "മോളെ.. നീ പോകാൻ വരട്ടെ.... അച്ഛന് ഒരു കൂട്ടം പറയാൻ ഉണ്ട്... " അയാൾ മകളുടെ അടുത്തേക്ക് വന്നു.. "നീ പറഞ്ഞില്ലേ... അവരെ ആരെയും ഉപദ്രവിയ്ക്കരുത് എന്ന്.... ഇല്ല.. ഞാൻ ആരെയും ഉപദ്രവിയ്ക്കില്ല..... അവന്റെ ബിസിനസ്നു മങ്ങൽ ഏൽപ്പിക്കുകയും ഇല്ല... പക്ഷെ... പക്ഷെ... ഒരു കാര്യം.... അത് നീ അനുസരിയ്ക്കണം...അനുസരിച്ചു ഇല്ലെങ്കിൽ അച്ഛന്റെ രീതി മോൾക്ക് അറിയാമല്ലോ . " അയാൾ അവളെ നോക്കി. "അച്ഛൻ എന്താണ് പറഞ്ഞു വരുന്നത്.... " "അനുസരിച്ചു ഇല്ലെങ്കിൽ എങ്ങനെ ആണ് എന്ന് ആദ്യം പറയാം....... "അയാൾ ചിരിച്ചു "സിദ്ധാർത്ഥിന്റെ ബിസിനസ് നഷ്ടം ആകും.... അവനു നിൽക്കാൻ പറ്റാത്ത അവസ്ഥ ആകും... അവന്റെ ഭാര്യ പിണങ്ങി പോകും... അവൻ ആത്മഹത്യാ de വക്കിൽ ആകും... മാധവ് നിന്നെ വെറുക്കും... നീ അവിടെ അധികപ്പറ്റാകും....മകളുടെ മുഖത്തെ ഭാവം മാറുന്നത് അയാൾ കണ്ടു.. മോളെ.. ഇങ്ങനെ ഒക്കെ സംഭവിയ്ക്കാതെ ഇരിക്കണം എങ്കിൽ ഞാൻ പറയുന്നത് അനുസരിയ്ക്കണം.. " അവൾ അച്ചന്റെ മുഖത്തേക്ക് കണ്ണ് നട്ടു.. "അത് അത്രയും വലിയ കാര്യം ഒന്നും ഇല്ല മോളെ.... നീ അവനെ ഉപേക്ഷിച്ചു ഇങ്ങോട്ട് വരണം... നിനക്കും നിന്റെ കുഞ്ഞിനും സുഖം ആയി ഇവിടെ കഴിയാം... പറ്റുമോ...എനിക്ക് ഉണ്ടായ നാണക്കേട്.. എല്ലാവരുടെയും മുന്നിൽ, എനിക്ക് ഏറ്റ അപമാനം... എല്ലാം എനിക്ക് അതിജീവിയ്ക്കണം... എന്റെ ആജന്മ ശത്രുവിന്റെ മകൻ ആണ് എന്റെ മകളുടെ ഭർത്താവ് എന്ന് അറിഞ്ഞപ്പോൾ എല്ലാവരും എന്നെ നോക്കി പരിഹസിച്ചു . " "മതി.. നിർത്തു അച്ഛാ... "അവൾ കൈ എടുത്തു അയാളെ വിലക്കി "അവൾ അയാളുടെ കണ്ണുകളിൽ നോക്കി.... അച്ഛൻ സമർത്ഥൻ ആണ്.. എനിക്ക് അറിയാം...എന്റെ അച്ഛൻ ഈ സ്വത്ത് മുഴുവൻ എഴുതി തന്നാലും ശരി,,, എനിക്ക് എന്റെ മാധവിനെ ഉപേക്ഷിക്കാൻ സാധ്യം അല്ല.... ജീവിതത്തിൽ ആയാലും മരണത്തിൽ ആയാലും അയാളുടെ ഒപ്പം ഞാൻ കഴിയത്തൊള്ളൂ.... " "കേട്ടില്ലേ അച്ഛാ അവളുടെ ഒരു ധിക്കാരം.... അവളുടെ കരണം പുകയ്‌ക്കാൻ അറിയില്ലേ അച്ഛന്.. ഇല്ലെങ്കിൽ പറ..... ".....തുടരും.........