താലി: ഭാഗം 39
രചന: കാശിനാധൻ
അച്ഛൻ സമർത്ഥൻ ആണ്.. എനിക്ക് അറിയാം…എന്റെ അച്ഛൻ ഈ സ്വത്ത് മുഴുവൻ എഴുതി തന്നാലും ശരി,,, എനിക്ക് എന്റെ മാധവിനെ ഉപേക്ഷിക്കാൻ സാധ്യം അല്ല…. ജീവിതത്തിൽ ആയാലും മരണത്തിൽ ആയാലും അയാളുടെ ഒപ്പം ഞാൻ കഴിയത്തൊള്ളൂ…. ”
“കേട്ടില്ലേ അച്ഛാ അവളുടെ ഒരു ധിക്കാരം…. അവളുടെ കരണം പുകയ്‌ക്കാൻ അറിയില്ലേ അച്ഛന്.. ഇല്ലെങ്കിൽ പറ….. ”
“എന്റെ ഏട്ടന്റെ സ്ഥാനം തന്നു ബഹുമാനിക്കുന്നത് കൊണ്ട് ഞാൻ ഇപ്പോൾ ഒന്നും പറയുന്നില്ല…..നിങ്ങൾ അറിയുവാനായി ഒരു കാര്യം ഞാൻ പറയാം…. മാധവ് എന്നെ സ്നേഹിച്ചത് ആത്മാർഥമായി അല്ലായിരുന്നു… എന്റെ അച്ഛനോട് ഉള്ള പക തീർക്കാനായി എന്നെ കരുവാക്കുക ആയിരുന്നു….മാധവിന്റ അച്ഛൻ ആയുസ് എത്താതെ പോയത്,, ആ കുടുംബം നശിച്ചത്… എല്ലാം നമ്മുട അച്ഛൻ കരണം ആയിരുന്നു.. അതിലൂടെ എല്ലാം മാധവ് തന്റെ വൈരാഗ്യം തീർക്കുവാനായ് ഉള്ള ഒരു ഉപാധി ആയി ആണ് എന്നെ കണ്ടത്. ഇത് ഒന്നും അറിയാതെ ആണ് ഞാൻ മാധവിനെ സ്നേഹിച്ചത്.. അവസാനം ഒരു കുഞ്ഞിനെ കൂടി തന്നിട്ട് അതിലൂടെ അച്ചനെ നാണങ്കെടുത്താൻ മാധവ് ശ്രെമിച്ചു.
പക്ഷെ.. പക്ഷെ.. ഞാൻ അവിടെ ചെന്നപ്പോൾ ആ അമ്മ എന്നെ സ്വീകരിച്ചു…… ആ ഏട്ടനും ഏടത്തിയും… അവരും എന്നെ ആ കുടുംബത്തിൽ ഒരാൾ ആയി കണ്ടു.
മാധവ്.. അങ്ങനെ ആയിരുന്നില്ല.. എന്നോട് അകൽച്ച കാണിച്ചു…
എന്നാൽ ഞാൻ ഒന്ന് തലചുറ്റി വീണപ്പോൾ ആ മനുഷ്യൻ എന്നെയും കോരിയെടുത്തു ഹോസ്പിറ്റലിൽ പാഞ്ഞു..
അതുവരെ മനസ്സിൽ നിറച്ച എല്ലാ വൈരാഗ്യം പോലും മറന്ന് എന്റെ മാധവ് എനിക്കു വേണ്ടി ഈശ്വരനോട് കേണു.
ഒന്ന് കണ്ണിമയ്ക്കാതെ എനിക്കു വേണ്ടി എന്റെ മാധവ് കാത്തിരുന്നു..
എന്റെ ഓരോ വേദനയിലും എന്റെ മാധവ് എനിക്ക് ആശ്വാസം പകർന്നു… മരണത്തിൽ അല്ലാതെ നമ്മൾ വേര്പിരിയില്ല എന്ന് പറഞ്ഞു ആ മനുഷ്യൻ എന്നെ ചേർത്തു പിടിച്ചു.
അവൾ ഒഴുകി വന്ന കണ്ണീർ തുടച്ചു…..
“അച്ഛൻ ഇപ്പോൾ പറഞ്ഞില്ലേ… മാധവിനെ ഉപേക്ഷിച്ചു വരാൻ… എനിക്കും ഒന്നേ പറയാൻ ഒള്ളു…. മരണത്തിന് അല്ലാതെ ഞങ്ങളെ വേർപിരിയ്ക്കാൻ കഴിയില്ല അച്ഛാ… അച്ഛന്റെ ഒരു സ്വത്തും എനിക്ക് വേണ്ട…… സ്വസ്ഥത ഉള്ള ഒരു ജീവിതം മതി.. ”
അതും പറഞ്ഞു കൊണ്ട് അവൾ മുറ്റത്തേക്കു ഇറങ്ങി….
“ടി…… ”
പിന്നിൽ നിന്ന് അച്ഛന്റെ വിളി കേട്ട് അവൾ..
“എന്താണ് അച്ഛാ…. ”
“വന്നത് വന്നു…ഇനി മേലിൽ ഈ പടി ചവിട്ടരുത്… ഞാൻ പറഞ്ഞില്ലെന്നു വേണ്ട….
“ഇല്ലച്ഛാ… ഞാൻ പറഞ്ഞില്ലേ… എന്നെ ഇവിടേയ്ക്ക് വരുത്താൻ ഉള്ള സാഹചര്യം നിങ്ങളും ഉണ്ടാക്കരുത്…. ”
“അതു എന്റെ പൊന്നുമോൾ കണ്ടറിഞ്ഞോ… ”
“എടി… അച്ഛനെ എതിർത്തവർ ആരും ജയിച്ചിട്ടില്ല.. അറിയാമല്ലോ… ”
“ഏട്ടനും ഈ സ്വഭാവം ആയി പോയല്ലോ… ”
“ഓഹ്… അതേടി.. അതിന് നിനക്ക് എന്താണ്… ”
“എനിക്ക് ഒന്നും ഇല്ല ഏട്ടാ…. ഞാൻ പറഞ്ഞു എന്നേ ഒള്ളു… ”
“നീ ഒരുപാട് നെഗളിക്കണ്ട കൊട്ടോടി.. ”
“ഏട്ടനോടും എനിക്ക് അത്രയും പറയാൻ ഒള്ളു… ”
“അച്ഛൻ പറഞ്ഞത് കേട്ടാൽ നിനക്ക് ഇവിടെ സുഖിച്ചു കഴിയാം a..അല്ലെങ്കിൽ അവനും കുടുംബവും പിച്ച ചട്ടി എടുക്കുമ്പോൾ ആ കൂടെ കൂടാം…. ”
“രണ്ടാമത് പറഞ്ഞത് ആണ് എനിക്ക് ഇഷ്ട്ടം ”
വെട്ടി തിരിഞ്ഞു അവൾ നടന്നു പോയി……തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…