താലി: ഭാഗം 40

താലി: ഭാഗം 40

രചന: കാശിനാധൻ

"അച്ഛൻ പറഞ്ഞത് കേട്ടാൽ നിനക്ക് ഇവിടെ സുഖിച്ചു കഴിയാം a..അല്ലെങ്കിൽ അവനും കുടുംബവും പിച്ച ചട്ടി എടുക്കുമ്പോൾ ആ കൂടെ കൂടാം.... " "രണ്ടാമത് പറഞ്ഞത് ആണ് എനിക്ക് ഇഷ്ട്ടം " വെട്ടി തിരിഞ്ഞു അവൾ നടന്നു പോയി.. "ഒന്നും കഴിയ്ക്കാതെ പോകുക ആണോ കുട്ടി... " മുത്തശ്ശി വിളിച്ചു ചോദിച്ചു.. "അകത്തെവിടെ എങ്കിലും പോയി ഇരിയ്ക്കൂ അമ്മേ.... ആ നാശം പിടിച്ചവൾ ഇറങ്ങി പോകട്ടെ.... ഗുണം പിടിയ്ക്കിലാ ഒരിക്കലും.. " അച്ഛന്റെ ശാപവാക്കറും പേറി അവൾ പടിയിറങ്ങി.. ഗേറ്റ് കടന്നു അവൾ കുറച്ച് നടന്നപ്പോൾ കണ്ടു അകലെ മാധവിന്റ കാർ... തൊട്ടു പിന്നിലായി ഏട്ടനും ഉണ്ട്.. രണ്ടാളും അവളെ നോക്കി ഇരിക്കുക ആണ്.. "നീ എന്ത് പണി ആണ് കാണിച്ചത്.... ഒന്നും പറയാതെ ഇറങ്ങി പോയിട്ട്... പേടിച്ചു പോയി എല്ലാവരും.. " "പോകാണ്ട് ഇരിക്കാൻ തോന്നി ഇല്ല.... സോറി... " "മ്മ്.. വാ... വന്നു വണ്ടിയിൽ കയറു.. " മാധവിന്റെ ഒപ്പം അവൾ കാറിലേക്ക് കയറി.. "എന്തിനാണ് ഗൗരി, ഈ വയ്യാതെ ഇരിയ്ക്കുമ്പോൾ നീ ഇറങ്ങി പോയത്.... നിന്റെ അച്ഛനോട് ഏറ്റുമുട്ടാൻ നിനക്ക് പറ്റുമോ " "ഹേയ്.... ഇല്ല... ഒക്കെ എനിക്കു അറിയാം.. എന്നാലും ഒന്ന് പോയി എന്നേ ഒള്ളു.. " .. "മ്മ്......... ഇനി മേലിൽ നീ ഇത് ആവർത്തിക്കരുത്..... നമ്മുടെ പ്രശ്നങ്ങൾ നമ്മൾക്ക് solve ചെയാം കെട്ടോ.... " .. ഗൗരി ഒന്നും മിണ്ടാതെ ഇരുന്നതേ ഒള്ളു.... "ഗൗരി..... " "എന്തോ... " "നീ വിഷമിക്കണ്ട... ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പോലും പിടിച്ചു നിന്നവർ ആണ് എന്റെ കുടുംബം... അതിൽ നിന്ന് ഒക്കെ അതിജീവിച്ചത് പോലെ എന്റെ ഏട്ടൻ എല്ലാംനേടും... എനിക്ക് ഉറപ്പുണ്ട്.... " "അങ്ങനെ ആവാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട്... " "നീ ഇപ്പോൾ ഒന്നിനും വിഷമിക്കേണ്ട.. ഒറ്റ കാര്യം ഓർത്താൽ മതി.. നമ്മുട കുഞ്ഞു safe ആയിരിക്കണം..... കുഞ്ഞിന്റെയും നിന്റെയും ആരോഗ്യ sredhikkanam....അതു മാത്രം ആണ് ഇപ്പോൾ നിന്റെ സബ്ജെക്ട്... " . "ഞങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല മാധവ്... പക്ഷെ.... ഞാൻ കാരണം ആണല്ലേ ഇപ്പോൾ ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്ന് ഓർക്കുമ്പോൾ..... " "ഹേയ്.. അതു ഒന്നും സാരമില്ല...നീ ഒരു നിമിത്തം ആയി എന്ന് മാത്രം... ഞങ്ങളുടെ പതനം ആണ് അയാളുടെ ലക്ഷ്യം.. അത്രയ്ക്ക് നീചൻ ആണ് അയാൾ.. എനിക്ക് അറിയാം.... " "ഞാൻ ഒരുപാട് പറഞ്ഞു നോക്കി... എന്ത് ചെയ്യാൻ ആണ്... ഏട്ടനും അച്ഛനും ഒക്കെ എന്ത് കാട്ടിക്കൂട്ടും ആവോ... " "അവരുടെ ഇഷ്ട്ടം പോലെ ആവട്ടെ... ഏത് വരെ പോകും എന്ന് നോക്കാം... " .എന്നേ എല്ലാവരും വെറുക്കും അല്ലെ മാധവ്.... എന്തിനു ഏറെ പറയുന്ന മാധവ് പോലും... " "ഞാനോ... നിന്നെയോ... ഒരിക്കലും ഇല്ല ഗൗരി... ഒരുനാളിൽ ഞാൻ അതൊക്ക ഓർത്തിരുന്നു.. ഇപ്പോൾ എന്റെ പ്രാണന്റെ പാതി ആണ് നീ.. എന്റെ കുഞ്ഞ് ഉണ്ട് നിന്റെ ഉദരത്തിൽ.... ആ നിന്നെ വെറുക്കാനോ ഉപദ്രവിയ്ക്കാനോ എനിക്ക് ഒരിക്കലും കഴിയില്ല ഗൗരി.... " "ഞാൻ വിശ്വസിച്ചോട്ടെ മാധവ്..... " ."നീ എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്.. നീ അല്ലാതെ ആരാണ് എന്നേ വിശ്വസിക്കുന്നത്.. മനസിലാക്കുന്നത്.... " "അറിയാം മാധവ്... ഉള്ളിലെ ഭയം കൊണ്ട് ആണ്... " "ഞാൻ പറഞ്ഞില്ലേ.. ഒക്കെ ശരി ആകും.. അമ്മ നിന്നെ ഒരിക്കൽ പോലും വേദനിപ്പിക്കിലാ... ഏട്ടത്തി... ആകെ തകർന്നു ഇരിയ്ക്കുക ആണ്.. അപ്പോൾ ദേഷ്യം കൊണ്ട് ഏതെങ്കിലും തരത്തിൽ വിഷമിപ്പിച്ചാൽ നീ ക്ഷമിക്കണം... അതേ ഒള്ളു എനിക്ക് പറയാൻ... " എനിക്ക് മനസ്സിലാകുന്നുണ്ട്... പക്ഷെ... പക്ഷെ... " "നീ അതൊക്ക മറക്കുക.. എന്തെങ്കിലും വഴി ഏട്ടൻ കാണും.. ഉറപ്പ്... " അവന്റെ ഓരോ വാചകവും അവൾക്ക് ആശ്വാസം ആയിരുന്നു... "സിദ്ധു ഏട്ടൻ.... "? "മ്മ്.... എന്തെങ്കിലും ചെയ്യും... നിന്നോട് വിഷമിക്കണ്ട എന്ന് പറഞ്ഞു കെട്ടോ.. " "ഏട്ടന്റെ മുഖത്ത് നോക്കാൻ കൂടി പറ്റാത്ത അവസ്ഥ ആണ്.. " "ഞാൻ പറഞ്ഞിലേ... അനാവശ്യ ചിന്തകൾ ഒഴിവാക്കി നീ വിശ്രമിക്കൂ... ഇല്ലെങ്കിൽ നമ്മുട കുഞ്ഞിനെ അത് ബാധിക്കും.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story