താലി: ഭാഗം 42
Sep 28, 2024, 22:13 IST

രചന: കാശിനാധൻ
ഒരു വശം ചെരിഞ്ഞു കിടക്കുകയാണ് . ഗൗരി ഒലിച്ചു വീണ കണ്ണീർ അവളുടെ കൈത്തടത്തിലൂടെ ഒഴുകി നടന്നു. "ഗൗരി.... " അവൻ വിളിച്ചപ്പോൾ അവൾ മെല്ലെ എണിറ്റു... "നീ വിഷമിക്കേണ്ട.. എല്ലാം ശരി ആകും..... " " എനിക്ക് തീരെ വിശ്വാസം ഇല്ല... എല്ലാം എന്റെ വിധി.... അല്ലെങ്കിൽ എന്റെ അച്ഛൻ... " "ഇങ്ങനെയും ചില മനുഷ്യർ ഉണ്ട്.... നീ ഇനി അതു ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. എല്ലാം വരുന്നിടത്തു വെച്ച് കാണാം... " "എന്ത് കാണാൻ... ദേ ഇപ്പോൾ അമ്മ പോലും എന്നോട് ഒരക്ഷരം പോലും മിണ്ടാതെ... എല്ലാവരുടെയും മുന്നിൽ ഞാൻ ആണ് തെറ്റുകാരി... ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത്... മാധവിനെ സ്നേഹിച്ചു പോയി.. എന്റെ ജീവന് തുല്യം.. അതുകൊണ്ട് ആണ് ഞാൻ... "അവൾ പൊട്ടിക്കരഞ്ഞു.. "ഞാനും നിന്നെ അതിലേറെ സ്നേഹിയ്ക്കുന്ന ഗൗരി.. അതുകൊണ്ട് അല്ലെ നിന്റെ കൂടെ ഏത് പ്രതിസന്ധി ഘട്ടത്തിലും ഞാൻ നിൽക്കുന്നത്.. നീ ഇങ്ങനെ കരയരുത്.. നമ്മുട കുഞ്ഞിന് വിഷമം ആകും.... " "എന്നാലും... എന്നാലും.. അച്ഛൻ... എന്നോട് ഇത് വേണ്ടായിരുന്നു... സിദ്ധുഏട്ടൻ എത്ര മാത്രം വിഷമിയ്ക്കുന്നു.... ക്യാഷ് ഇല്ലാതെ എങ്ങനെ കാര്യങ്ങൾ മുന്നോട്ട് പോകു... " "ഞങ്ങൾ കൃഷ്ണകുമാർ അങ്കിൾന്റെ അടുത്ത് പോകുന്നുണ്ട്.. അങ്കിൾ കുറച്ച് ക്യാഷ് അറേഞ്ച് ചെയ്ത് തരും... ആ പ്രതീക്ഷയിൽ ആണ്.. " "എങ്കിൽ വേഗം പുറപ്പെടു.... ഏട്ടൻ എപ്പോ വരും... " "ഏട്ടൻ 4മണി ആകുമ്പോൾ എത്തും.. ഞാൻ അപ്പോളേക്കും റെഡി ആയാൽ മതി... " "ഹാവു.. ഇത്തിരി ആശ്വാസം ആയി.. മാധവ് പോയി ഊണ് കഴിയ്ക്ക്... വിശക്കുന്നില്ലേ... " "ഹേയ് ഇല്ല... ഞാൻ ദ്രുവിന്റ് അടുത്ത് വരെ ചെല്ലട്ടെ... " "മാധവ് .ഞാൻ കൂടി.... " "നീ ഇവിടെ ഇരിയ്ക്ക്.. ഞാൻ ഇങ്ങോട്ട് കൂട്ടി വരാം.... " "Ok... "അവൾ ചിരിച്ചു. "ദ്രുവ്........ " മാധവ് കുറേ തവണ വിളിച്ചു. "കുഞ്ഞ് ഉറങ്ങി മോനെ... രാഗിണിയും കിടന്നു കാണും... അതു ആണ് വിളിച്ചിട്ട് കേൾക്കാത്തത്.. "റീത്താമ്മ ആണ് "അമ്മ എവിടെ... " "മുറ്റത്തു ഉണ്ട്... ' അവൻ നോക്കിയപ്പോൾ അച്ഛന്റെ കുഴിമാടത്തിനു അരികെ ഇരിയ്ക്കുക ആണ് അമ്മ. ഒരുപാട് സങ്കടം വരുമ്പോൾ അമ്മ ഇങ്ങനെയൊക്കെ ആണ്... ഇവിടെ വന്നു മൂകമായി അച്ഛനോട് സംസാരിക്കും.. കുറെ വിഷമങ്ങൾ പറഞ്ഞു കഴിയുന്പോൾ അമ്മ എണിറ്റു വരും.. ഇത്തവണ അവനും അമ്മയ്ക്ക് അരികിലേക്ക് വന്നു.. "അമ്മേ... "അവരുടെ ചുമലിൽ അവൻ കൈ വെച്ച്.. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവർ മകനെ നോക്കി. "അമ്മേ.... അമ്മ കൂടി ഇങ്ങനെ വിഷമിക്കരുത്.. എല്ലാം നമ്മൾക്ക് ശരി ആക്കി എടുക്കാം.. ഇതിനേക്കാൾ വലിയ പ്രതിസന്ധികൾ കടന്നു വന്നവർ അല്ലെ നമ്മൾ.... " ഒന്നും പറയാതെ അവർ നിശ്ചലയായി ഇരുന്നു. മാധവിന്റ ആശ്വാസവാക്കുകൾ എല്ലാം കേട്ട് അവർ ഇരുപ്പാണ്. "അമ്മേ.... എന്തെങ്കിലും ഒന്ന് പറ അമ്മേ..... പ്ലീസ്.. " "എനിക്ക്.... എനിക്ക്.. എന്റെ കണ്ണ് അടയും വരെ നിങ്ങൾ മക്കൾ രണ്ടാളും ആയുരാരോഗ്യത്തോടെ അടുത്ത് വേണം.. ആ ഒരു ഒറ്റ ആഗ്രഹം മാത്രമേ ഈ അമ്മയ്ക്ക് ഒള്ളു മക്കളെ.... " ചങ്ക് നീറിപിടഞ്ഞു ആ അമ്മ മകനെ നോക്കി ഒടുവിൽ മൊഴിഞ്ഞു. "ഇല്ല അമ്മേ... ആർക്കും ഒന്നും സംഭവിയ്ക്കില്ല.... എന്റെ അമ്മ എന്നേ വിശ്വസിയ്ക്കൂ..... " "വിശ്വാസം ആണ് മക്കളെ.. അമ്മയ്ക്ക് എന്നും എന്റെ മക്കളെ രണ്ടാളെയും വിശ്വാസം ആണ്... പക്ഷെ.. ഇപ്പോൾ.. ഇപ്പോൾ അമ്മയ്ക്ക് വല്ലാത്ത ഭയം ആണ്... എന്തിനും മടിയ്ക്കാത്തവൻ ആണ് ആ സോമശേഖരൻ... " "അമ്മേ... ഞാനും ചേട്ടനും കൂടി കൃഷ്ണകുമാർ അങ്കിൾന്റെ അടുത്ത് വരെ പോകുക ആണ്.. അങ്കിൾ ക്യാഷ് തന്നു സഹായിക്കും... തല്ക്കാലം നമ്മൾക്ക് പിടിച്ചു നിൽക്കാം "....തുടരും.........