താലി: ഭാഗം 45
രചന: കാശിനാധൻ
“അമ്മ… എവിടെ… ഗൗരിയേയും കണ്ടില്ലല്ലോ… ”
അവൻ ചോദിച്ചു…
അവർ രണ്ടാളും കൂടി ഗൗരിയുടെ വീട്ടിൽ പോയി.. മറുപടി കൊടുത്തത് രാഗിണി ആയിരുന്നു
“എന്തിന്… എന്തിന് ആണ് ഏട്ടാ….”
“അവരോട് ഇനി ഉപദ്രവിയ്ക്കരുത് എന്ന് പറയാൻ പോയത് ആണ്…. അമ്മയും പുന്നാര മകളും കൂടി.. കാലത്തെ നീ പോയി കഴിഞ്ഞു ഇറങ്ങിയത് ആണ് ഇവിടെ നിന്ന്.. ഇതുവരെ എത്തിയില്ല.. എന്താണോ ആവോ…ഇനി ബാങ്ക് ബാലൻസ് എല്ലാം മേടിച്ചു കൊണ്ടുവരാൻ ആയിരിക്കും . “രാഗിണി പുച്ഛിച്ചു..
മാധവ് വേഗം കാറിൽ കയറി… അതു ശരവേഗത്തിൽ പാഞ്ഞു പോയി..
അവൻ സോമശേഖരന്റെ വീട്ടിൽ എത്തിയപ്പോൾ കണ്ടു മുറ്റത്തു നിൽക്കുന്ന അമ്മയെ…
ഗൗരിയെ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ട് പോകുക ആണ് വിമല..
മാധവ് അവർക്കരികിലേക്ക് പാഞ്ഞു.
“അമ്മേ… എന്താ അമ്മേ ഇത്.. ഗൗരി….”
“മോനെ…. ”
“അമ്മ എന്തിനാണ് ഇങ്ങോട്ട് വന്നത്… ”
“നിന്റെ പതിനാറു ഉണ്ണാൻ ആടാ.. ഒന്നും അറിയാതെ അവന്റെ നാടകം…. ”
സോമശേഖരൻ അവനെ നോക്കി അട്ടഹസിച്ചു..
“ഗൗരി… ഇറങ്ങി വരൂ… നമ്മൾക്ക് പോകാം…. ”
അവൻ പറഞ്ഞു..
“നീ ഒന്ന് കൊണ്ട് പൊയ്ക്ക..എനിക്ക് കാണണം… അവൾ ഇനി ഇവിടെ നിൽക്കും… എന്റെ ഒപ്പം.. ”
“പ്ഫാ… നിർത്തെടാ നായിന്റെ മോനെ… ഇതുവരെ ഞാൻ എല്ലാം സഹിച്ചു… ഇനി നീ എന്തെങ്കിലും മിണ്ടിയാൽ……. പിന്നെ നീ ഈ ഭൂമിയിൽ ഇല്ല… “മാധവ് അലറി..
“മോനെ
..നീ വാ… നമ്മൾക്കുപോകാം…. ”
അംബികാമ്മ അവനെ പിടിച്ചു വലിച്ചു
..
“വിളിച്ചോണ്ട് പോടീ നിന്റെ ഈ പുന്നാര മോനെ…. ഇല്ലെങ്കിൽ അരിഞ്ഞു കളയും ഞാൻ… “സോമശേഖരൻ അംബികയെ നോക്കി..
“പോകാനാടോ വന്നത്.. ഞാൻ പോകുകയും ചെയ്യും… എന്റെ ഭാര്യയെ താൻ ഇറക്കി വിട്…. ”
മാധവ് വീണ്ടും പറഞ്ഞു…
“നീ വിളിയ്ക്ക്… അവൾ വരുമെങ്കിൽ കൊണ്ട് പൊയ്ക്കോ….. വിമലേ…. “അയാൾ അകത്തേക്ക് നോക്കി വിളിച്ചു..
ഗൗരി വലിയ വയറും താങ്ങി പിടിച്ചു അവർക്ക് അരികിലേക്ക് വന്നു..
മാധവ്…… അവൾ കരഞ്ഞു..
“നീ വാ… നമ്മൾക്ക് പോകാം…. ”
അവൻ അവളെ വിളിച്ചു..
അപ്പോളേക്കും ഗൗരി വിമലയുടെ ദേഹത്തേക്ക് കുഴഞ്ഞു വീണു..
“അയ്യോ… മോളെ.. “വിമലയും അംബികയും ഒരുപോലെ കരഞ്ഞു..
കാർത്തി വേഗം വണ്ടി ഇറക്കി…
മാധവ് അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ അവർ സമ്മതിച്ചില്ല..
അംബികാമ്മയും അവരുടെ ഒപ്പം കാറിൽ കയറി..
“അച്ഛാ… മുത്തശ്ശനോടും മുത്തശ്ശിയോടും ഇന്ന് ചിറ്റേടെ വീട്ടിൽ തങ്ങാൻ പറയണം…. “കാർ സ്റ്റാർട്ട് ചെയ്ത് കൊണ്ട് കാർത്തി അച്ഛനോട് വിളിച്ചു പറഞ്ഞു..
“നീ പൊയ്ക്കോ മോനെ… ഞാൻ പിറകെ അങ്ങ് എത്താം… “സോമശേഖരൻ മകനോട് പറഞ്ഞു..
മാധവും പെട്ടെന്ന് കാറിൽ കയറി..
പക്ഷെ അപ്പോളേക്കും അയാൾ അവനെ തടഞ്ഞു.
“നീ എങ്ങോട്ടാ…. കണക്കുകളൊക്ക പറഞ്ഞു തീർത്തിട്ട് പോകാം… നീ കുറച്ച് മുന്നേ എന്താണ് പറഞ്ഞു വന്നത്.. എന്നെ അങ്ങ് ഇല്ലാതാക്കും എന്നോ.. എന്നാൽ ഒന്ന് കാണണമല്ലോ… ”
“താൻ മാറു… എനിക്ക് പോകണം.. എന്റെ ഗൗരിയ്ക്ക് വയ്യാതെ ആണ് ഹോസ്പിറ്റലിൽ പോയത്… ”
..
“അവളെ നോക്കാൻ അവളുടെ അമ്മയും ഏട്ടനും ഉണ്ട്.. നീ ആരാടാ പുല്ലേ…. ”
“ഞാൻ അവളെ താലി കെട്ടിയവൻ ആണ്… ”
“നിന്റെ ഒരു താലി… ഒന്ന് പോടാ നിയ്… അവൾ ഇവിടെ വരും.. എന്റെ മകൾ എന്റെ കൂടി ഇനി കഴിയും.. നീ നിന്റെ കുഞ്ഞിനെ ആയിട്ട് പൊയ്ക്കോ… ”
“എടൊ.. തന്നോട് സംസാരിച്ചു സമയം കളയാൻ എനിക്ക് പറ്റില്ല.. ഞാൻ പോകുന്നു…. ”
“അങ്ങനെ അങ്ങ് പോകാതെ… ചില കണക്കുകൾ തീർത്തിട്ട് പോകാം…. “അയാൾ തന്റെ റിവോൾവർ എടുത്തു അവനു നേർക്ക് നീട്ടി……..തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…