താലി: ഭാഗം 46
Oct 2, 2024, 21:34 IST

രചന: കാശിനാധൻ
"അങ്ങനെ അങ്ങ് പോകാതെ... ചില കണക്കുകൾ തീർത്തിട്ട് പോകാം.... "അയാൾ തന്റെ റിവോൾവർ എടുത്തു അവനു നേർക്ക് നീട്ടി.. "സോമശേഖരാ.... താൻ ഇത് ഒന്നും കാണിച്ചു എന്നേ വിരട്ടണ്ട.... താൻ മാറു.. "അവൻ അയാളെ തള്ളിമാറ്റി.. "ഇല്ലെടാ പുല്ലേ... നീ ഇനി ഇല്ലാതിരിക്കുന്നത് ആണ് എന്റെ മോൾക്ക് നല്ലത്.... "അയാൾ അവനു നേർക്ക് കാഞ്ചി വലിയ്ക്കാൻ തുടങ്ങിയതും അവൻ കാലു പൊക്കി ഒരു തൊഴി കൊടുത്ത്... തോക്ക് തെറിച്ചു പോയി മുറ്റത്തു വീണു.. മാധവ് ആണെങ്കിൽ സോമശേഖരനിട്ട് കുറേ അടിയും ഇടിയും എല്ലാം കൊടുത്തു. ഇടയ്ക്ക് അയാളും അവനിട്ട് കൊടുത്തു... . കൈയിൽ കിട്ടിയ ഒരു കല്ലെടുത്തു സോമശേഖരൻ മാധവിനിട്ട് എറിഞ്ഞു.. ശക്തമായ വേദനയിൽ അവൻ അവിടെ വീണു പോയി.. അയാൾ അവന്റെ ദേഹത്തു കയറി ഇരുന്നു... അവന്റെ കഴുത്തിൽ കുത്തി പിടിച്ചു.. അപ്പോളേക്കും സിദ്ധുവുംകൂടി അവിടെ എത്തിച്ചേർന്നു.. . സിദ്ധു ഓടി വന്നു സോമശേഖരനെ പിടിച്ചു മാറ്റി. ആ തക്കത്തിന് മാധവ് അയാളുടെ റിവോൾവർ എടുത്തു.. മാധവ് അയാൾക്ക് നേർക്ക് വന്നു "നോ.... no ..." സോമശേഖരൻ കരഞ്ഞു.. "വേണ്ട...മോനെ... വേണ്ട.... പ്ലീസ്.. " "മോനോ... ആരുടെ മോൻ... താൻ മുൻപേ എങ്ങനെ ആണ് എന്നേ വിളിച്ചത്... എന്തെടോ... " "അയ്യോ... മോനെ... എന്നോട് ക്ഷമിക്കണം..... ഞാൻ അറിയാതെ... പ്ലീസ്... മോനെ... പ്ലീസ്.. " "ഇല്ല.... ഇല്ലെടോ.... ഇനി താൻ ജീവിക്കേണ്ട... ഒരു തെറ്റും ചെയ്യാത്ത എന്റെ അച്ഛനെ താൻ... എന്റെ ഏട്ടന്റെ ജീവിതം കളഞ്ഞു.... ഇപ്പോൾ എന്റെയും... ഇനി നീ വേണ്ട... " "മാധവ്... മോനെ... സിദ്ധു ഒന്ന് പറയു... "അയാൾ സിദ്ധുവിനെ nokk.. "മാധവ്... വേണ്ട മോനെ.. പ്ലീസ്.... " സിദ്ധുവും അവനെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു.. "ഇല്ലെടോ... ഇല്ല... ഇനി ഞാൻ തന്നെ വെറുതെ വിടില്ല... തന്നെ ഞാൻ വെച്ച് പൊറുപ്പിക്കില്ല... എന്റെ ഗൗരിയ്ക്കും കുഞ്ഞിനും സമാധാനത്തോടെ ജീവിയ്ക്കണം.... എന്റെ അമ്മയ്ക്ക് ശേഷിച്ച കാലം മനസമാധാനം വേണം.. എന്റെ ഏട്ടന്റെ കുടുംബം ഭദ്രമാകണം.... എല്ലാം നടക്കണം എങ്കിൽ താൻ ഈ ഭൂമിയിൽ വേണ്ട........ " അവൻ കാഞ്ചി വലിച്ചതും സോമശേഖരന്റെ കണ്ണുകൾ മിഴിഞ്ഞു..... Madhav.... സിദ്ധു അവനെ വിളിച്ചു.. "ഏട്ടാ.. നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം.. എന്റെ ഗൗരി..... " .. "മോനെ... ഗൗരി പ്രസവിച്ചു.. ആൺകുട്ടി ആണ്... അതു പറയാൻ ആണ് ഞാൻ... " "സത്യം ആണോ ഏട്ടാ... " "അതേ മോനെ... " "Ettan വരൂ.. നമ്മൾക്ക് പോകാം... " "പക്ഷെ മോനെ... ഇത്... " സിദ്ധു സോമാഖരന്റെ നേർക്ക് കൈ ചൂണ്ടി. രക്തത്തിൽ കുളിച്ചു കിടക്കുക ആണ് അയാൾ.. "എല്ലാം ഞാൻ എന്റെ കുഞ്ഞിനെ കണ്ടതിനു ശേഷം.... ഏട്ടൻ വരൂ... " മാധവ് ഏട്ടനും ആയിട്ട് വേഗം പോയി.. അവനു യാതൊരു കൂസലും ഇല്ലായിരുന്നു.. എല്ലാം നേരിടാൻ അവൻ തീരുമാനിച്ചു ആണ് വന്നത് എന്ന് സിദ്ധുവിന് തോന്നി.. ഹോസ്പിറ്റലിൽ എത്തിയപ്പോൾ കണ്ടു അമ്മയെയും രാഗിണി ചേച്ചിയെയും... "അമ്മേ.... ഗൗരി... " ."കുഴപ്പമില്ല മോനെ... സുഖം ആയിരിക്കുന്നു... കുറച്ച് കഴിഞ്ഞു റൂമിലേക്ക് മാറ്റും... "അമ്മ സന്തോഷത്തിൽ പറഞ്ഞു.. ഡോക്ടർ രേവതിയെ കണ്ടിട്ട് അവൻ വേഗം ഗൗരിയെ കാണാനായി കയറി.. .അപ്പോൾ അവൻ കണ്ടു... തന്റെ പൊന്നോമനയും തന്റെ നല്ല പാതിയെയും.. മാധവ്.... " "എങ്ങനെ ഉണ്ട്.. ഒരുപാട് വേദനിച്ചോ... " "ലേശം..... എന്നാലും സാരമില്ല.... കണ്ടോ നമ്മുട മുത്തിനെ... "അവൾ കുഞ്ഞിനെ നോക്കി. അവൻ മെല്ലെ കുഞ്ഞിനെ കൈയിൽ എടുത്തു.. കുഞ്ഞിന്റെ നെറുകയിൽ ചുംബിച്ചു.. അച്ഛന്റ്റെ പൊന്നെ...... അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വീണപ്പോൾ കുഞ്ഞ് ഒന്ന് കണ്ണ് ചിമ്മി........തുടരും.........