താലി: ഭാഗം 7
രചന: കാശിനാധൻ
മാധവിന്റെ കാർ കണ്ടതും അവൾക്ക് കാലുകൾ കുഴഞ്ഞത് പോലെ തോന്നി..
എങ്കിലും മുന്നോട്ട് പോകാതെ വേറെ നിവർത്തി ഇല്ലായിരുന്നു.
ഗുൽമോഹർ പൂക്കൾ ഒരുപാട് കൊഴിഞ്ഞു കിടക്കുന്ന.
അവൾ മെല്ലെ മെല്ലെ മുന്നോട്ട് ചലിച്ചു. തൊണ്ട വരളുന്നുണ്ട്… താൻ എവിടെ എങ്കിലും വീണു പോകുമോ എന്ന് അവൾ ഭയപ്പെട്ട്.
മാധവ് കാറിൽ നിന്ന് ഇറങ്ങി.
ഇരു കൈകളും കൂട്ടി പിടിച്ചു അവൻ നിൽക്കുന്നു..
അവനും ആകെ അക്ഷമനായി ആണ് അവൾക്ക് കാണപ്പെട്ടത്.
ഇടയ്ക്ക് ഒക്കെ അവൻ വരുമ്പോൾ ഓടി വന്നിരുന്ന ഗൗരി അല്ല ഇത് എന്ന് അവൻ ഓർത്തു.
തന്നെ കാണുവാനും തന്നോട് സംസാരിക്കുവാനായി തന്റെ ചാരെ വന്നിരുന്ന ഗൗരി,,,,, അവൾ എവിടെയോ പോയി.. ഇത് ഒരു അപരിചിത..
അവൾ അവനെ കടന്നു മുന്നോട്ട് പോകുക ആണ്.
ഇത്രയും അകൽച്ച തന്നോട് കാണിയ്ക്കാൻ താൻ എന്ത് തെറ്റ് ചെയ്തു… ആ ഒരു ഒറ്റ കാര്യം മാത്രം അറിഞ്ഞാൽ മതി..
എല്ലാ അറിഞ്ഞു കൊണ്ട് അല്ലെ തന്നെ സ്നേഹിച്ചതും താൻ സ്നേഹിച്ചതും..
“ഗൗരി…… ”
അവൻ വിളിച്ചു എങ്കിലും അവൾ ഗൗനിക്കാതെ മുന്നോട്ടു പോയി.
തന്നെ നേരിട്ട് കാണുമ്പോൾ എങ്കിലും അവൾക്ക് മനസ് മാറും എന്ന് ആണ് കരുതിയത്.
എല്ലാം വിഫലമായി.
അവൻ തന്റെ കാറിൽ കയറി..
അതു വേഗത്തിൽ ഓടിച്ചു പോയി..
അവൾ പോയ ബസ് അവൻ ഫോള്ളോ ചെയ്തു.
അവൾ ഇറങ്ങുന്ന സ്റ്റോപ്പിന് മുന്നിൽ അവൻ കാർ നിർത്തി ഇട്ടു.
ഗൗരി ബസിൽ നിന്ന് ഇറങ്ങിയതും അവൻ ഓടി വന്നു.
“ഗൗരി….. ”
അവൻ വിളിച്ചു..
ഇത്തവണ അവൾക്ക് പക്ഷെ അവനോട് അകൽച്ച കാണിക്കാൻ ആയില്ല..
കാരണം കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു അവന്റേത്.
“മാധവ്… “..
ഗൗരി … കൂടുതൽ ഒന്നും വേണ്ട..
എല്ലാം നമ്മൾക്ക് നിറുത്താം….. എല്ലാ…. പക്ഷെ ഒരു കാര്യം… ഒരൊറ്റ കാര്യം…. നീ ഞാൻ വിളിക്കുമ്പോൾ ഫോൺ ഒന്ന് എടുക്കണം… ഒരേ ഒരു തവണ….. പ്ലീസ്…. നീ സമ്മതിക്കുമോ
..എങ്കിൽ മാത്രം ഞാൻ ഇവിടെ നിന്ന് poku….”
ആളുകൾ ആരെങ്കിലും കണ്ടാലോ എന്ന് ഭയപ്പെട്ട് അവൾ വേഗം തന്നെ അവനോട് സമ്മതിച്ചു.
“ഒക്കെ.
.ഞാൻ ഫോൺ എടുക്കാം…. ”
“എത്ര മണി…. ”
“പത്തു മണി കഴിഞ്ഞു വിളിക്ക്… ”
“ഒക്കെ…”അവൻ കാറിൽ കയറി വേഗത്തിൽ ഓടിച്ചു പോയി.
വിട്ടിൽ എത്തിയിട്ടും ആകെ ഒരു ഉന്മേഷക്കുറവ്.
രാമനാമം ചൊല്ലിയപ്പോൾ ആദ്യമായി അന്ന് അവൾക്ക് വാക്കുകൾ മുറിഞ്ഞത് മുത്തശ്ശി ശ്രെദ്ധിച്ചു.
കണ്ഠം ഇടറിയതു അമ്മയും അറിഞ്ഞു.
“എന്തേ… ഒരു വല്ലാഴിക കുട്ടിക്ക്… ”
“ഹേയ്.. ഒന്നുമില്ല…. ഒരു തലവേദന… ”
അവൾ അവരോട് കളവ് പറഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി.
കുറച്ചു സമയം കഴിഞ്ഞു അച്ഛൻ വന്നപ്പോളും അവളോട് ചോദിച്ചു ന്റെ കുട്ടിയ്ക്ക് എന്താ പറ്റിയത് എന്ന്..
“ഒരു തലവേദന.. ഇപ്പോൾ കുറവുണ്ട് അച്ഛാ… ”
അതു പറയുമ്പോൾ അവൾ അച്ഛന്റെ മുഖത്ത് നോക്കിയില്ല.
അവൾക്ക് ഇഷ്ടപെട്ട ഉള്ളിത്തീയലും വയമ്പ്വറുത്തതും കായ മെഴുക്കുവരട്ടിയും ഒക്കെ ആയിരുന്നു അത്താഴത്തിനു.
എന്നും അമ്മയോട് “എന്തൊരു സ്വാദ് ആണ് അമ്മയുടെ കറികൾക്ക് എന്ന് പറഞ്ഞു കഴിയ്ക്കുന്ന ആൾ ആണ്.. “പക്ഷെ ഇന്ന് അവൾക്ക് ഒന്നിനും ഒരു രുചി തോന്നിയില്ല..
മനസ് മുഴുവൻ രാത്രി 10മണി എന്നൊരു സമയത്തിൽ ആയിരുന്നു.
മാധവിനോട് എന്ത് പറയും എന്ന് ആണ് ചിന്ത..
ഒന്നും വേണ്ടിയിരുന്നില്ല.. കൗമരചുമപ്പിൽ മുങ്ങി നീരാടിയപ്പോൾ മനസ്സിൽ മുളപൊട്ടിയ അനുരാഗം… അത് അങ്ങനെ കുഴിച്ചുമൂടിയാൽ മതിയായിരുന്നു….
എല്ലാം തലകീഴായി മറിഞ്ഞത് അവൾ ഓർത്തു.
മാധവ് കാണാൻ വന്നതു, ഒന്നും ആലോചിക്കാതെ യെസ് പറഞ്ഞതും ഒക്കെ തന്റെ മനസിന്റെ ചാപല്യം.
പിന്നീട് അങ്ങോട്ട് എല്ലാം മാധവ് ആയിരുന്നു
..
എവിടെ നോക്കിയാലും മാധവ്… തന്റെ പുസ്തകത്താളിലും, കണ്ണാടിയിലും, കട്ടിലിലും എല്ലാം മാധവ് ആയിരുന്നു…
സ്വപ്‌നങ്ങൾ നെയ്യാൻ ആരുടെയും സഹായം വേണ്ടല്ലോ… പക്ഷെ നെയ്തു കൂട്ടുവാൻ അവനും കൂടിയപ്പോൾ അതു ആർത്തു പന്തലിച്ചു..
അങ്ങനെ രാവേറെ ചെന്നാലും അവന്റെ സംസാരം കേട്ട് കേട്ട് കിടക്കും..
ഓരോന്ന് ഓർത്തു സമയം പോയത് അറിഞ്ഞില്ല..
10മണി ആയതും ഫോൺ റിങ് ചെയ്തത് ഒന്നും.. ഫോൺ സൈലന്റ് ആയിരുന്നു
പതിയെ ഒന്ന് മയങ്ങി പോയി.
ഇടയ്ക്ക് എപ്പോളോ അവൾ ഞെട്ടി ഉണര്ന്നു…
നോക്കിയപ്പോൾ വെളുപ്പിന് 3മണി..
അവൾ ഫോൺ എടുത്തു.
നിറയെ അവന്റെ മിസ്സ്ഡ് കാൾ
പെട്ടെന്ന് അത് വീണ്ടും ശബ്‌ദിച്ചു..
പാവം മാധവ്.. ഇതുവരെ ഉറങ്ങാതെ….
അവൾ ഫോൺ എടുത്തു കാതോട് ചേർത്ത്.
“ഗൗരി… എത്ര നേരം ആയി ഞാൻ വിളിക്കുന്നു.. നീ എന്തേ ഫോൺ എടുക്കാഞ്ഞത്…..എന്നെ ഇത്രയും വേഗം നീ മറന്നോ “അവന്റെ നെഞ്ച് പൊട്ടിയുള്ള വാക്കുകൾ അവൾ കേട്ട്
“ഞാൻ… ഞാൻ.. ഉറങ്ങി പോയി… ആം സോറി… ”
“എനിക്ക്.. എനിക്ക് നിന്നെ ഒന്ന് കാണണം, ഒരേഒരു തവണ… ഒന്ന് കണ്ടാൽ മാത്രം മതി… ”
“ഇനി അത് ഒന്നും വേണ്ട…. “അവൾ അവനോട് ഓരോ കാര്യങ്ങൾ പറഞ്ഞു..
പക്ഷെ അവൻ സമ്മതിച്ചില്ല..
“എടൊ… ഞാൻ പറഞ്ഞില്ലേ, എനിക്ക് ഒന്ന് കണ്ടാൽ മതി…. നിന്നെ… ഒരിക്കൽ മാത്രം….. നീ നാളെ രാവിലെ 10മണിക്ക് ബസ് സ്റ്റാൻഡിനു അടുത്ത് ഉള്ള സാന്തോം കോംപ്ലക്സിൽ കാണണം…..നാളെ ഒരു ദിവസം class കട്ട് ചെയണം “അതു പറഞ്ഞു അവൻ കാൾ കട്ട് ചെയ്ത്..
ഈശ്വരാ…. ഇനി എന്തൊക്ക സംഭവിക്കും..
അവൾ ചില കണക്കുകൂട്ടലുകൾ ഒക്കെ നടത്തി..
അവസാനം അവനെ കാണാൻ പോകാൻ തന്നെ അവൾ തീരുമാനിച്ചു.
ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു കിടക്കുക ആണ് ഗൗരി.
അകലെ എവിടെയോ പാതിരാക്കോഴി കൂവുന്നു.. കുറുനരി ഓരി ഇടുന്നത് പോലെ ഒരു ശബ്ദം കേട്ടതും അവൾ ഞെട്ടി.
തനിച്ചു കിടക്കാൻ എന്തോ വല്ലത്ത ഭയം.
അവൾ കണ്ണുകള ഇറുക്കി അടച്ചു…
കാലത്തെ അമ്മ വന്നു ഡോറിൽ തട്ടി വിളിച്ചപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്.
“മോളെ…… തലവേദന എങ്ങനെ ഉണ്ട് ”
“കുറവുണ്ട് അമ്മേ…… ”
“ഇല്ലെങ്കിൽ നമ്മൾക്ക് ഒരു ഹോസ്പിറ്റലിൽ പോകാം മോളെ… “…….തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…