Novel

താലി: ഭാഗം 8

രചന: കാശിനാധൻ

നമ്മൾക്ക് ഒരു ഹോസ്പിറ്റലിൽ പോകാം മോളെ… ”

“ഹേയ് അതിന്റ ആവശ്യം ഇല്ല അമ്മേ…… മാത്രമല്ല ഇന്ന് കോളേജിൽ പോകണം”

അവൾ വേഗം എഴുനേറ്റ്..

മാധവ് പത്തു മണി ആകുമ്പോൾ വരും.. ഓർക്കും തോറും ചങ്ക് ഇടിച്ചു.

എന്തായാലും വരുന്നിടത്തു വെച്ച് കാണാം… അവൾ തീരുമാനിച്ചു.

കോളേജിലേക്ക് പോകാനായി ഇറങ്ങിയ ഗൗരിയുടെ ഫോൺ ശബ്‌ദിച്ചു.

മാധവ് കാളിങ്……

അവൾ അപ്പോൾ ഫോൺ എടുത്തില്ല.

കുറച്ച് കഴിഞ്ഞു അവന്റെ മെസ്സേജ് വന്നു..

നോക്കിയപ്പോൾ ഇന്ന് കാണാൻ പറ്റില്ല.. urgent ആയിട്ട് കമ്പനി മീറ്റിങ് എന്ന് അവന്റെ മെസ്സേജ്.

അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി.

ഇന്ന് കൂടിയേ class ഒള്ളു..

ഇനി എക്സാം ആണ്.

അത് കഴിഞ്ഞു അവനെ കണ്ടാൽ മതി എന്ന് അവൾ ഉറപ്പിച്ചു.

അടുത്ത ദിവസം അവൻ കാണാൻ വിളിച്ചു എങ്കിലും ഇനി എക്സാം കഴിയട്ടെ എന്ന് അവൾ reply കൊടുത്ത്.

ഒക്കെ ഞാൻ വെയിറ്റ് ചെയാം എന്ന് അവൻ അറിയിച്ചു.

അങ്ങനെ എക്സാം കഴിഞ്ഞ അന്ന് ഉച്ചയ്ക്ക് മാധവ് അവളെ കാണാനായി വന്നു.

“മാധവ്.. എനിക്ക് പെട്ടന്ന് പോകണം അതുകൊണ്ട് നമ്മൾക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയാലോ…. ”

“മ്മ്

നീ ആദ്യം കാറിൽ കയറിക്കെ… പെട്ടന്ന് പോകാം…. ”

അവൻ അല്പം അധികാരത്തോടെ പറഞ്ഞു.

അവൾ അവന്റെ ഒപ്പം കാറിൽ കയറി.

“എങ്ങോട്ടാ പോകുന്നത്.. ”

“ഇവിടെ അടുത്ത് തന്നെ… പത്തു മിനിറ്റ്… ”

അവൻ കാർ ഓടിച്ചു പോയി.

“മാധവ്.. എവിടെ ആണ് എന്ന് ഒന്ന് പറയു… ”

ഗൗരിക്ക് പേടി ആണോ… ”

“പേടി ഉണ്ട്… ന്റെ അച്ഛൻ എങ്ങാനും അറിഞ്ഞാൽ…. ”

“ഹേയ്

ഡോണ്ട് വറി… ”

ഒരു ഇരുനില മാളികയുടെ മുന്നിൽ കാർ വന്നു നിന്ന്..

“ഇത്… ഇത് എവിടെ ആണ്…. ”

“നീ വാ…. ഞാൻ പറയാം…. ”

“ഇത്..
ഇത് മാധവിന്റെ വീട് അല്ലെ…. ”

“അതേ….. just ഒന്ന് കേറീട്ടു പോകാം വ…. ”

“ഇവിടെ

ഇവിടെ ആരുണ്ട് ”

“ഇവിടെ എല്ലാരും ഉണ്ട്.. നീ വ.. ”

അവൻ നിർബന്ധിച്ചു.

പാവം ഗൗരി വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് അവൾ കാറിൽ നിന്ന് ഇറങ്ങി..

മിടിക്കുന്ന ഹൃദയത്തോടെ അവന്റെ ഒപ്പം ആ വലിയ വീട്ടിലേക്ക് പ്രവേശിച്ചു….

പക്ഷെ അവിടെ ആരെയും അവൾ കണ്ടില്ല..

“മാധവ്… ഇവിടെ എല്ലാവരും ഉണ്ട് എന്ന് പറഞ്ഞിട്ട്….. കളവ് പറഞ്ഞത് ആണോ… എനിക്ക് പോകണം….. “അവൾ ശബ്ദമുയർത്തി.

“എല്ലാവരും ഇപ്പോൾ വരും…..നീ എന്തായാലും വന്നു…. വാ ഇരിക്ക്
ഒരു കാപ്പി കുടിച്ചിട്ട് പോകാം… ”

അകത്തേക്ക് കയറി അവൻ ഡോർ ലോക്ക് ചെയ്ത്..

എന്തോ അപകടം അവൾക്ക് മണത്തു.

അച്ഛൻ പറഞ്ഞ പോലെ മാധവ് ചതിക്കുമോ..

അവൾ പിന്തിരിഞ്ഞു പുറത്തേക്ക് പായുകയും അവൻ അവളെ വട്ടം പിടിച്ചു.

“നിനക്ക് എന്താണ് എന്റെ കൂടെ വരാൻ ഇത്രയും മടി… എന്റെ വീട്ടിൽ ഒരഞ്ചു മിനിറ്റ് നിൽക്കാൻ പേടി… എന്നെ സ്നേഹിച്ചപ്പോൾ നീ ഇത് ഒന്നും ഓർത്തില്ലേ… ”

“മാധവ് പ്ലീസ്… എന്നെ വിട്… എനിക്ക് പോകണമേ…ഇല്ലെങ്കിൽ ഞാൻ ഒച്ച വെയ്ക്കും… ”

“ആഹ്.. എങ്കിൽ അത് ഒന്ന് കാണണം…. നീ ഒച്ച വെയ്‌ക്കേടി….. ”

അവൻ അവളെ നോക്കി പരിഹസിച്ചു.

“മാധവ് പ്ലീസ്…… എനിക്ക് പോകണം ”

പൊയ്ക്കോ… പോകണ്ടാന്നു നിന്നോട് ആരു പറഞ്ഞു…. “എന്നും പറഞ്ഞു അവൻ അവളെ പൊക്കി എടുത്തു.

തന്റെ ബെഡ് റൂം ആയിരുന്നു അവന്റെ ലക്ഷ്യം.

ഗൗരി കാലു പിടിച്ചു പറഞ്ഞിട്ടും അവളുടെ വാക്കുകൾ ഒന്നും അവൻ ചെവി കൊണ്ടില്ല..

ഒടുവിൽ അവന്റെ സ്നേഹ ലാളനയുടെ മുന്നിൽ ആ പാവം പെണ്ണു തോറ്റു പോയ്‌.

അത്രമാത്രം പ്രണയത്തോടെ അവൻ അവളെ പ്രാപിക്കാൻ തയ്യാറെടുത്തു.

അതുവരെ പ്രണയം തിളങ്ങിയ കണ്ണുകളിൽ ആദ്യം ആയി കാമം ജ്വലിച്ചതായി അവൾക്ക് തോന്നി.

.അവളുടെ അധരങ്ങളിലേക്ക് അവൻ അധരം ചേർത്തപ്പോൾ അവൾ ആദ്യം അവനെ തളളി മാറ്റി. പക്ഷെ ആ ബലിഷ്ഠമായ കൈകരുത്തിൽ പാവം ഗൗരി വിഭലയായി…

ഒരു കരിനാഗത്തെ പോലെ അവളെ പ്രാപിക്കുമ്പോളും അവന്റെ ഉള്ളിൽ അവന്റെ അച്ഛനെ ചതിച്ച സോമശേഖരന്റെ മുഖം ആയിരുന്നു..

തളർന്നു വീണ ഗൗരിയെ നോക്കി അവൻ ഉറക്കെ പൊട്ടി ചിരിച്ചു..

ഗൗരിക്ക് ഒന്നും മനസിലായില്ല

കരഞ്ഞു കലങ്ങിയ കണ്ണീരോടെ അവൾ അവനെ നോക്കി.

“എടി പുല്ലേ….. നിന്നെ സ്നേഹിച്ചതേ ഇവിടെ കെട്ടിലമ്മ ആയിട്ട് വാഴിക്കാൻ അല്ല കെട്ടോ.. ഇതിന് ആയിരുന്നു… ഇതിന് മാത്രം… ”

അവളെ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടിട്ട് അവൻ പറഞ്ഞു.

വിറയ്ക്കുന്ന കാലടികളോടെ ഗൗരി തന്റെ വീട്ടിലേക്ക് പോയത്.

ആർക്കും ഒരു സംശയം തോന്നാതിരിക്കാൻ അവൾ പരമാവധി ശ്രെദ്ധിച്ചു.

രാത്രിയിൽ തന്റെ കിടക്കയിലേക്ക് വീണു അവൾ ആർത്തലച്ചു കരഞ്ഞു.

“എന്തൊരു വിധി ആണ് ന്റെ ഗുരുവായൂരപ്പാ…. ന്നെ പരീക്ഷിച്ചു പരീക്ഷിച്ചു മതിയായില്ലേ….. എനിക്ക് ഇനി ജീവിക്കേണ്ട… നീ എന്നെ അങ്ങട് വിളിക്ക്….. ”

അതുവരെ പിടിച്ചു വെച്ച എല്ലാ സങ്കടവും അണപൊട്ടി ഒഴുകി.

മാധവിന്റെ മുഖം ഓർത്തപ്പോൾ അവൾക്ക് അറപ്പ് തോന്നി

ഇടയ്ക്ക് രണ്ട് തവണ അവനെ condact ചെയ്യാൻ നോക്കി… പക്ഷെ സ്വിച്ചഡ് ഓഫ്‌ ആയിരുന്നു.

……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button