Novel

താലി: ഭാഗം 9

രചന: കാശിനാധൻ

മാസത്തിനു ശേഷം..

“മോളെ…. നീ ആയില്യം തൊഴാൻ വരുന്നുണ്ടോ…. ”

“വൈകിട്ട് ദീപാരാധനയ്ക്ക് പോകാം അമ്മേ… ”

“നിനക്ക് ഈ മാസം കുളി തെറ്റിയില്ലേ മോളെ…. ഡേറ്റ് കഴിഞ്ഞല്ലോ… ”

അമ്മ അതു ചോദിക്കുകയും അവളുടെ ഹൃദയം പെരുമ്പറ മുഴക്കി..

ദൈവമേ……… ഇനി താൻ….

അവൾക്ക് തൊണ്ട വരണ്ടു.

കോളേജിൽ ഒരു സെമിനാർ ഉണ്ട് എന്ന് പറഞ്ഞു പോയിരിക്കുക ആണ് ഗൗരി..

വൈകിട്ട് 6മണി ആയി..

ഇത്രയും സമയം ആയിട്ടും ഗൗരി വന്നില്ല……

എന്തേ കുട്ടി വൈകുന്നു..

വിമലയും മുത്തശ്ശിയും ഉമ്മറത്തു തന്നെ ഉണ്ട്.

ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല

ഇത് എവിടെ പോയി…

“ഈശ്വരാ… ന്റെ കുട്ടിയ്ക്ക് എന്തെങ്കിലും ആപത്തു….. ”

വിമല കരയാൻ തുടങ്ങി.

“നീ ഇങ്ങനെ വേണ്ടാത്തത് ഒന്നും പറയാതെ വിമലേ….. അവൾ ഇപ്പോൾ എത്തും…. ”

“ആ നന്ദനയെ ഒന്ന് വിളിക്കു… അവൾ വീട്ടിൽ എത്തിയോ എന്ന് അറിയാലോ…. $

.”മ്മ്… അത് ശരി ആണ്…. ”

വിമല ഫോൺ എടുക്കാനായി അകത്തേക്ക് ഓടി..

“ഹെലോ
…നന്ദു… മോളെ, ഞാൻ ഗൗരിയുടെ അമ്മ ആണ്……. മോൾ ഇപ്പോൾ എവിടെ ആണ്… ”

“അയ്യോ…. എന്നിട്ട് എന്റെ ഗൗരി ഇത് വരെ എത്തിയില്ലലോ… ഭഗവാനെ… ന്റെ കുട്ടിക്ക് എന്ത് പറ്റി…. ”

ഫോൺ കട്ട്‌ ആക്കിയതും അവൾ അലമുറ ഇട്ടു കരഞ്ഞു..

നിമിഷങ്ങൾക്കുള്ളിൽ സോമശേഖരനും കാർത്തിക്കും എത്തി ചേർന്ന്..

പോലീസ്ഇൽ വിവരം അറിയിച്ചതോടെ അന്വഷണം ഊർജിതമായി.

വീട്ടിലേക്ക് എല്ലാവരും എത്തിച്ചേർന്നു.

രാത്രിയിൽ 11മണി ആയിട്ടും ഗൗരിയെ കണ്ടെത്താൻ ആയിട്ടില്ല.

ടവർ ലൊക്കേഷൻ കേന്ദ്രികരിച്ചു പരിശോധിച്ചപ്പോൾ കോളേജ് ആണ് അറിയാൻ കഴിഞ്ഞത്.

അങ്ങനെ പോലീസ് നായ എത്തിയപ്പോൾ ബസ് സ്റ്റോപ്പിന് അടുത്തുള്ള ഒരു ഓടയിൽ നിന്ന് ഗൗരിയുടെ ഫോൺ കണ്ടെത്താനായി.

എസ് പി അനിരുദ്ധ് മേനോൻ സോമശേഖരന്റെ അടുത്തേക്ക് വന്നു.

“മിസ്റ്റർ സോമശേഖരൻ തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ചു വരിക ആണ്…. കുട്ടിയ്ക്ക് ആരോടെങ്കിലും എന്തെങ്കിലും affair….. ”

“നോ…….. “ഇടറിയ ശബ്ദത്തിൽ അയാൾ പറഞ്ഞു.

“ഒക്കെ….. ഞങൾ അന്വഷിക്കട്ടെ… എന്തെങ്കിലും അറിവ് കിട്ടിയാൽ ഉടൻ എത്തിക്കാം. ”

അവർ ഇറങ്ങി.

വിമല തളർന്നു കട്ടിലിൽ കിടന്നു… ഇടയ്ക്ക് എല്ലാം അവൾ ബോധരഹിത ആകുന്നുണ്ട്..

“ന്റെ പൊന്നുമോൾ… അവൾ എന്ത്യേ…
അവൾക്ക് എന്ത് പറ്റി…. ന്റെ കുഞ്ഞിനെ ആരാ കൊണ്ട് പോയത്…. ഈശ്വരാ അവൾക്ക് ഒരു ആപത്തു വരുത്തരുതേ…. “ഇടനെഞ്ചു പൊട്ടുമ്പോളും അവൾ ഈശ്വരനോട് കേണു..

ഒരു ആശ്വാസവാക്കിനും അമ്മ എന്ന വികാരത്തെ ശമിപ്പിക്കാൻ കഴിഞ്ഞില്ല..

സമയം മുന്നോട്ട് പോയി..

രാത്രി ഏകദേശം ഒരു രണ്ട് മണി ആയി കാണും..

അപ്പോളും ആ കുടുംബത്തിൽ ആരും ഉറങ്ങിയിട്ടില്ല…

സോമശേഖരന്റെ ഫോണിലേക്ക് ഒരു കാൾ വന്നു..

പരിചയം ഇല്ലാത്ത നമ്പർ..

“ഹെലോ……”അയാൾ ഫോൺ എടുത്തു കാതോട് ചേർത്ത്.

“ഹെലോ…. മിസ്റ്റർ സോമശേഖരൻ…. തന്റെ മകളെ കാണാതെ വിഷമിച്ചു ഇരിക്കുക ആണ് അല്ലെ….. സങ്കടപെടേണ്ടാ…. അവൾ എന്റെ അടുത്ത് und, കൊടുക്കാം…… ”

ഏതോ ഒരു പുരുഷൻ…..

“ഹെലോ… ആരാടാ നിയ്… എന്റെ മോൾ എവിടെ…… “അയാൾ അലറി..

“ഒച്ച വെയ്ക്കണ്ട.. ഞാൻ കൃഷ്ണപ്രസാദ്‌.. ഓർമ്മയുണ്ടോ നിനക്ക്….. %

ഞാൻ ഫോൺ കൊടുക്കാം.. ”

അയാൾ ഫോൺ കൈമാറി..

“ഹലോ… അച്ഛാ… ”

“മോളെ…

മോളെ……. നീ… നീ എവിടെ ആണ്….. ”

“ഞാൻ….. അച്ഛാ… അച്ഛൻ എന്നോട് ക്ഷമിക്കണം… ഞാൻ… ഞാൻ…..മാധവിന്റെ…മാധവിന്റെ വിട്ടിൽ…. ഇനി ഞാൻ അങ്ങട് വരണില്ല… എന്നോട് പൊറുക്കണം ”

“നിർത്തേടി…….. ഒരുമ്പെട്ടോളെ….. ഒരക്ഷരം മിണ്ടരുത് നിയ്….. എനിക്ക് ഇങ്ങനെ ഒരു മകൾ ഇല്ല…….. എന്റെ മകൾ ഇന്ന് കാലത്തെ മരിച്ചു പോയി… ഇനി നീ എന്നെ വിളിക്കരുത്… നിന്റെ ശബ്ദം പോലും എനിക്ക് കേൾക്കണ്ട… ”

അയാൾ ഫോൺ വലിച്ചെറിഞ്ഞു.

അതു വലിയൊരു ശബ്ദത്തോടെ ചിതറി.

“എന്താണ്…. എന്താണ് ഉണ്ടായത്… പറയു…. “വിമല അയാളുടെ ഇരു ചുമലിലും പിടിച്ചു കുലുക്കി.

” ഒന്നുമില്ല…. ഒന്നും…. എന്റെ മകൾ മരിച്ചു….. എനിക്ക്, എനിക്ക് ഇനി മകൾ ഇല്ല “അയാൾ സെറ്റിയിലേക്ക് അമർന്നു ഇരുന്നു.

ആർക്കും ഒന്നും മനസിലായില്ല..

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വിമല അയാളെ നോക്കി..

കാർത്തിക് ആണ് മെല്ലെ മെല്ലെ അച്ഛനോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയത്..

ഒടുവിൽ അവനും പറഞ്ഞു തനിക്കു ഇങ്ങനെ ഒരു കൂടപ്പിറപ്പ് ഇല്ല എന്ന്….

*****

ഈ സമയം മാധവിന്റെ വീട്ടിൽ..

അംബികയും സഹോദരൻ കൃഷ്ണപ്രദാസും സിദ്ധാർഥും രേണുകയും ഒക്കെ ഗൂഢമായ ചർച്ചയിൽ ആണ്.

“ഈ കുട്ടി പറയുന്നത് ഒക്കെ സത്യം ആണോ അങ്കിൾ…. എനിക്ക് അങ്ങട്….. “രേണുക ആലോചനയിൽ ആണ്ടു.

“അവൻ വരാതെ ഒന്നും പറയാൻ പറ്റില്ല… പിന്നെ റീത്താമ്മ ആണെങ്കിൽ മാധവും ഈ കുട്ടിയും ഈ വീട്ടിൽ വരുന്നതും ഇവന്റെ മുറിയിൽ കയറുന്നതും കണ്ടു എന്ന് പറഞ്ഞ സ്ഥിതിക്ക്….”

കൃഷ്ണപ്രസാദ് സഹോദരിയെ നോക്കി.

“ഉവ്വ്…. അതൊക്ക ശരി ആണ്…. പക്ഷെ… പക്ഷെ… ഇവൻ…… എന്നാലും…. ഹോ ന്റെ ഈശ്വരാ… ഇനി എന്തൊക്കെ പൊല്ലാപ്പ് ഉണ്ടാകും… ”

“എന്ത് ഉണ്ടാകാൻ… അമ്മയ്ക്ക് പേടി ആണോ…… ”

“ആഹ് സോമശേഖരൻ അടങ്ങി ഇരിക്കുമോ മോനെ…. അയാളുടെ ഒരേ ഒരു മകൾ അല്ലെ… ”

“അയാൾ ഇനി ഇങ്ങോട്ട് പണിയാൻ വന്നാൽ ആ തല ഞാൻ എടുക്കും.. ഇതുവരെ അയാൾക്ക് മതിയായില്ലേ…. “സിദ്ധാർഥ് മുരണ്ടു.

“ആഹ് ഇനി നീയും കൂടി അമ്മയ്ക്ക് സമാധാനം തരാതെ ഓരോന്ന് തുടങ്ങിക്കോ… ഈശ്വരാ ന്റെ ഒരു വിധി….. “അവർ കരയാൻ തുടങ്ങി.

“അവൻ കാലത്തെ എത്തും… ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്… അവൻ വരട്ടെ, എന്നിട്ടാവാം ബാക്കി…. “……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button