തണൽ തേടി: ഭാഗം 20
എഴുത്തുകാരി: റിൻസി പ്രിൻസ്
ആ പെണ്ണിനുള്ള ചായ ഞാൻ സിനിയുടെ കൈയ്യിൽ കൊടുത്തു വിട്ടിട്ടുണ്ട്.
അത് കേട്ടപ്പോൾ അവനിലും ഒരു ചിരി വിരിഞ്ഞിരുന്നു. അവൻ ചിരിയോടെ അകത്തേക്ക് ചെന്നു. പാതകത്തിൽ ഇരുന്ന കട്ടൻചായ എടുത്ത് കുടിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു
മുറിയിലേക്ക് ചെന്ന് വേഗം വേഷം മാറി അവൻ ഹാളിലേക്ക് വരുമ്പോൾ റെഡിയായി അവളും എത്തിയിരുന്നു.
” ചായ കുടിച്ചായിരുന്നോ..?
അവൾ തലയാട്ടി.
“ഇറങ്ങിയാലോ.?
വാച്ചിൽ നോക്കി കൊണ്ട് സെബാസ്റ്റ്യൻ ചോദിച്ചു.
” എങ്കിൽ ഇറങ്ങാം
അവൾ പറഞ്ഞു
അവൻ ഷെൽഫിൽ വച്ച പേഴ്സും എടുത്ത് ജീൻസിന്റെ പോക്കറ്റിൽ തിരുകി മുറ്റത്തേക്ക് ഇറങ്ങി
അപ്പോൾ മുറ്റം തൂത്തുകൊണ്ടിരിക്കുകയാണ് സാലി, അവർ ഇരുവരെയും മാറി മാറി ഒന്ന് നോക്കി.
” അമ്മച്ചി പോയിട്ട് വരാം,
അവനവരോട് പറഞ്ഞുവെങ്കിലും അവർ അതിന് മറുപടിയൊന്നും പറഞ്ഞില്ല.
പകരം രൂക്ഷമായി അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു..
” വാ
അവൻ അവളെയും വിളിച്ചുകൊണ്ട് മെല്ലെ നടന്നു ഒന്ന് തിരിഞ്ഞു നോക്കണം എന്ന് തോന്നിയെങ്കിലും അവൾ ആ ശ്രമം ഉപേക്ഷിച്ചു.
വീടിനു മുകളിലുള്ള പടിക്കെട്ടുകൾ ഇരുവരും കയറി കഴിഞ്ഞപ്പോഴാണ് ആന്റണി അവിടേക്ക് വന്ന് സാലിയെ വിളിച്ചത്….
“എടിയേ, സെബാന്റെ കൂടെ പോയ ആ പെൺകൊച്ച് ഏതാ.? ഞാൻ ആദ്യം ഓർത്തത് നമ്മുടെ സിനി ആണെന്നാ, അവൾ ഇപ്പോൾ ചായയുമായിട്ട് ഇങ്ങോട്ട് വന്നു അപ്പോൾ ആ പോയത് ആരാ..?
സാലിയോട് അയാൾ ചോദിച്ചപ്പോൾ രൂക്ഷമായി അയാളെ ഒന്ന് നോക്കാൻ സാലി മറന്നില്ല.
” കുടുംബത്ത് നടക്കുന്ന കാര്യങ്ങളൊക്കെ അറിയണമെങ്കിൽ വൈകിട്ട് ആറുമണിക്ക് ശേഷം ബോധം വേണം, അയാൾ ഒന്നും മനസ്സിലാവാതെ അവരെ തന്നെ നോക്കി…
” പുന്നാര മോൻ കെട്ടിക്കൊണ്ട് വന്നത് ആണ് ഒരുത്തിയെ ഇന്നലെ രാത്രിയിൽ, നിങ്ങൾ ഇത് വല്ലതും അറിയുന്നുണ്ടോ.?
ദേഷ്യത്തോടെ അത്രയും പറഞ്ഞ അവർ ചൂലും അവിടെയിട്ട് പിന്നാമ്പുറത്തേക്ക് പോയപ്പോൾ വാ തുറന്നു നിന്ന് പോയിരുന്നു ആന്റണി.
ആലോചനയോടെ അയാൾ അകത്തേക്ക് കയറി.അപ്പോഴാണ് സെറ്റിയിൽ കിടക്കുന്ന സണ്ണിയെ കണ്ടത്. അളിയൻ ഇന്നലെ വന്നതൊന്നും അയാൾ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. താൻ ഉറങ്ങിയ സമയത്ത് ഇന്നലെ എന്തൊക്കെയാണ് ഇവിടെ നടന്നത് എന്ന് ഒരു നിമിഷം അയാൾ ഓർത്തു അന്താളിച്ചു പോയിരുന്നു..
പെട്ടെന്ന് അയാൾ സണ്ണിയെ വിളിച്ചു സണ്ണിയിൽ നിന്നുമാണ് ഇന്നലെ നടന്ന കാര്യങ്ങളുടെ എല്ലാം ഒരു ഏകദേശം രൂപം അയാൾക്ക് കിട്ടിയത്. എല്ലാം കേട്ടപ്പോൾ അയാൾക്ക് അത്ഭുതം തോന്നിയിരുന്നു.
” നല്ല പെങ്കൊച്ച് ആണോടാ..?
സണ്ണിയോട് അയാൾ ചോദിച്ചു.
” കണ്ടിട്ട് ഒരു പാവം പെൺകൊച്ച് ആണ് ആന്റണിച്ചായ, ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ല. ഇന്നലെ മുതൽ കരച്ചിലും ബഹളം ആയിരുന്നു.
സണ്ണി പറഞ്ഞു
” അല്ലെങ്കിൽ തന്നെ ആരെയാ നിന്റെ ചേച്ചിക്ക് ഇഷ്ടപ്പെടുന്നത്.?
സണ്ണിയോട് പറഞ്ഞപ്പോൾ അയാളും ഒന്ന് ചിരിച്ചു പോയിരുന്നു.
വീടിനടുത്ത് തന്നെ ഒരു ബസ് സ്റ്റോപ്പ് ഉണ്ടായിരുന്നു, അവിടെക്കാണ് രണ്ടുപേരും പോയത്.
” ആഹാ പുതുപെണ്ണും ചെറുക്കനും കൂടി അതിരാവിലെ എങ്ങോട്ടാ.?
ശോഭന ചേച്ചി അവിടെ നിന്ന് വിളിച്ചു ചോദിക്കുന്നുണ്ട്. സെബാസ്റ്റ്യൻ തല തിരിച്ച് നോക്കി. അവരെ കണ്ടപ്പോൾ തരിച്ചു കയറിയെങ്കിലും അവൻ ഒന്നും മിണ്ടിയില്ല.
” എന്നതാ സെബാനെ.? അമ്മച്ചി വലിയ പ്രശ്നമാ അല്ലിയോ.? എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ,
അവന്റെ മുഖത്തേക്ക് നോക്കി ശോഭന പറഞ്ഞു.
” അയ്യോ എന്റെ പൊന്നു ചേച്ചി ചെയ്തു തന്ന സഹായങ്ങൾ തന്നെ ഇരുപ്പത് ആണ്. ഇനി അത് കൂട്ടണ്ട.
താല്പര്യമില്ലാതെ അവൻ പറഞ്ഞപ്പോൾ ശോഭന ലക്ഷ്മിയെ നോക്കി ഒന്ന് വിളറിയേ ചിരി ചിരിച്ചിരുന്നു.
അപ്പോഴേക്കും ബസ് വന്നു, സെബാസ്റ്റ്യൻ കൈ കാണിച്ചു.
ബസ്സിലേക്ക് കയറിയതും ലക്ഷ്മിയോട് ഇരിക്കാൻ സീറ്റ് കാണിച്ചിട്ട് അവൻ നേരെ പെട്ടി പുറത്തേക്ക് ചെന്നു.
വണ്ടിയോടിക്കുന്നത് ശിവനാണ്. ശിവനോട് എന്തൊക്കെയോ കാര്യം പറഞ്ഞുകൊണ്ട് ഇരിക്കുന്ന സെബാസ്റ്റ്യൻ തന്നെ ലക്ഷ്മി സൂക്ഷിച്ചു നോക്കിയിരുന്നു.
” അണ്ണാ കോളടിച്ചല്ലോ..?
കണ്ടക്ടർ ആയ സുജിത്ത് വന്ന് സെബാസ്റ്റ്യൻ തോളിൽ കൂടി കയ്യിട്ട് അടുത്തിരുന്നു കൊണ്ട് പറഞ്ഞു.
അവൻ സുജിത്തിനെ രൂക്ഷമായിട്ട് ഒന്നു നോക്കി.
” എന്നാലും എന്റെ പൊന്നണ്ണ ഒരു സൂചന നിങ്ങൾക്ക് താരാമായിരുന്നേ ഒരു പ്രേമം ഉണ്ടെന്നൊരൊറ്റ സൂചന പോലും തന്നില്ലല്ലോ,
സുജിത്ത് ചോദിച്ചപ്പോൾ ശിവൻ ഒന്ന് ചിരിച്ചു
” ഡാ ചെറുക്കാ, നീ കാര്യം അറിയാതെ ചുമ്മാ ഡയലോഗിക്കാതെ.. അവൻ ഒന്നാമത് കലിച്ചു നിൽക്കുക ആണ്…
ഡ്രൈവിങ്ങിനിടയിൽ ശിവൻ പറഞ്ഞപ്പോൾ സുജിത്ത് ചിരിയോടെ സെബാസ്റ്റ്യനേ നോക്കി…
” വിഷ്ണു ഒക്കെ ഇന്നലെ കാര്യം അറിഞ്ഞപ്പോൾ ഉണ്ടല്ലോ ഞെട്ടിത്തരിച്ചു പോയി. ഇന്നലെ സുനിയുടെ പാർട്ടി ആയിരുന്നു. ഞങ്ങൾ എല്ലാവരും അവിടെ ഇരിക്കുമ്പോഴാണ് ഇച്ചായന്റെ സംഭവം പറയുന്നത്. വിഷ്ണു പറയായിരുന്നു എന്തോരം പെൺപിള്ളാര് പുറകെ നടന്നിട്ടുള്ളത് ആണ് ഇതുവരെ നിങ്ങൾ ഒരാളെ നോക്കി ചിരിക്കുന്നത് പോലെ അവൻ കണ്ടിട്ടില്ലന്ന്, എന്നിട്ട് എങ്ങനെ ഒപ്പിച്ചു മനുഷ്യ നിങ്ങൾ ഇത്, ചേച്ചിയേ ഞങ്ങളെയൊക്കെ ഒന്ന് പരിചയപ്പെടുത്തെന്നേ….
സുജിത്ത് പറഞ്ഞു
” മിണ്ടാതിരിക്കാഡാ തെണ്ടി…
സുജിത്തിന്റെ കൈയിൽ തമാശയിൽ പിടിച്ചു തിരിച്ചു കൊണ്ട് സെബാസ്റ്റ്യൻ പറഞ്ഞു. അവന്റെ ഈ പ്രവർത്തികളെല്ലാം തന്നെ ലക്ഷ്മി കാണുന്നുണ്ടായിരുന്നു.
” രാവിലെ നീ എങ്ങോട്ടാണ്..?
ശിവൻ ചോദിച്ചു
“ഞാൻ പറഞ്ഞില്ലേ മറ്റേ പയ്യന്റെ കാര്യം , അവന്റെ വീട്ടിലോട്ടു പോവുകയാ,
“ഏത് പയ്യൻ.?
സുജിത്ത് ചോദിച്ചു
“നീ പോയി ടിക്കറ്റ് എടുക്കട.
സുജിത്തിനോട് ആയി ശിവൻ പറഞ്ഞു.
അത് അവനെ അവിടെ നിന്നും ഒഴിവാക്കാനാണ് എന്ന് സെബാസ്റ്റ്യനും മനസ്സിലായിരുന്നു..
” അത് നടപടി ആവുന്നത് ആണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ സെബാനെ.?
ശിവൻ ചോദിച്ചു
” നടക്കില്ല എന്ന് ഏകദേശം എനിക്ക് ഉറപ്പാ പിന്നെ ആ കൊച്ചിന് ഒരു വിശ്വാസമായിക്കോട്ടെ എന്ന് വിചാരിച്ചു.
” അതുകഴിഞ്ഞിപ്പോ നീ എന്താ തീരുമാനിച്ചിരിക്കുന്നത്.?
” എനിക്കറിയില്ല അണ്ണാ തലയാണെങ്കിൽ പെരുത്ത് കേറുവാ…
കുറച്ചു കഴിഞ്ഞപ്പോൾ വണ്ടിയിൽ ആളുകൂടി വന്നു. അതോടെ രണ്ടുപേരും സംസാരം അവസാനിപ്പിച്ചു. സ്റ്റീരിയോയിൽ പാട്ടുണർന്നു
“കഥയിലെ ഹൂറിയോ ഞാൻ?
കടൽനടുക്കോ നിൻറെ മരതകഗൃഹം?
കരുതിവെച്ചോ നീയെനിക്കായ് ഈ അപരിചിതപുരം?
ഇവിടമോ ശരണാലയം? നീ തരും കരുണാകരം?🎶
ആ വരികൾക്ക് തന്റെ ഇപ്പോഴത്തെ അവസ്ഥയുമായി ബന്ധം ഉണ്ടെന്ന് അവൾ ഓർത്തു
ആ വരികൾ കേട്ടപ്പോൾ അറിയാതെ അവൾ സെബാസ്റ്റ്യനേ നോക്കി, അവൻ
ഫോണിൽ എന്തൊക്കെയോ നോക്കിക്കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.
സുജിത്തും ശിവനും ഒക്കെ അവനോട് എന്തോ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
വണ്ടി “പത്തനംതിട്ട” എന്ന ബോർഡ് വെച്ച സ്ഥലത്തേക്ക് കയറിയപ്പോൾ അവളുടെ നെഞ്ചിൽ ഒരു തീ ആളുന്നുണ്ടായിരുന്നു.
പന്തളത്താണ് വിവേകിന്റെ വീട്. അഡ്രസ്സ് ഒക്കെ കയ്യിലുണ്ട്.
സ്റ്റാൻഡിൽ വണ്ടി നിർത്തിയപ്പോൾ എല്ലാവരും ഇറങ്ങി തുടങ്ങിയിരുന്നു. സെബാസ്റ്റ്യൻ ലക്ഷ്മിയോട് ഇറങ്ങിക്കോളാൻ ആംഗ്യം കാണിച്ചു. ശിവൻ അവന്റെ അരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു.
” ഇതിനൊരു തീരുമാനം ഉണ്ടാക്കണ്ടേ? പെണ്ണ് കേസ് ആണ്.
” ഏതായാലും അവനെ ഒന്ന് കാണട്ടെ, അവന് എന്തെങ്കിലും സാഹചര്യം കൊണ്ട് വരാൻ പറ്റാതിരുന്നതാണെങ്കിലോ.?
” അങ്ങനെയാണെങ്കിൽ ഓക്കേ. അല്ലെങ്കിൽ എന്താ നിന്റെ അടുത്ത പ്ലാൻ എന്നാ ഞാൻ ചോദിച്ചത്.
” അതിനെപ്പറ്റി ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല അണ്ണാ
അവൻ പറഞ്ഞു
” എടാ ഏതായാലും എല്ലാവരും അറിഞ്ഞു, ഇതിപ്പോ നാറ്റക്കേസ് ആവുന്നതിനു മുമ്പ് ഞാൻ പറഞ്ഞിട്ട് നീ അവളെ അങ്ങ് കെട്ട്. അവൾക്കും പോകാൻ വേറൊരു ഇടം ഇല്ലല്ലോ. ഇനി പോലീസിൽ പോയി മാറ്റി പറയാൻ ഒന്നും പറ്റില്ലല്ലോ. കണ്ടിട്ടൊരു നല്ല പെങ്കൊച്ച് ആണെന്ന് തോന്നുന്നു.
ശിവൻ വെട്ടി തുറന്നു പറഞ്ഞപ്പോൾ അമ്പരപ്പോടെ സെബാസ്റ്റ്യൻ അവനെ ഒന്ന് നോക്കി……തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…